/indian-express-malayalam/media/media_files/2024/12/18/k2JZBtHpe8Pau2z7NIU6.jpg)
ചിത്രം: രാജസ്ഥാൻ റോയൽസ്
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടുള്ള വിരമിക്കൽ പ്രഖ്യാപനമാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ നിടത്തിയത്. ഓസ്ട്രേലിയയിൽ നടക്കുന്ന ഗാബ ടെസ്റ്റ് പരമ്പയ്ക്കിടിയെണ്, 13 വർഷം നീണ്ട ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നതായി അശ്വിൻ അറിയിച്ചത്.
ഇന്ത്യയുടെ സ്പിൻ മാന്ത്രികന്റെ വിരമിക്കൽ സോഷ്യൽ മീഡിയയിൽ പങ്കുച്ച് നിരവധി താരങ്ങളാണ് നന്ദി അറിയിച്ചത്. മലയാളി താരം സഞ്ജു സാംസൺ പങ്കുവച്ച കുറിപ്പും ആരാധകർക്കിടയിൽ ശ്രദ്ധനേടുകയാണ്. "ഓൺ ഫീൽഡിലും പുറത്തും താങ്കൾ ഒരുപാട് നല്ല ഓർമകൾ തന്നു. അശ്വിൻ അണ്ണാ, എല്ലാ കാര്യങ്ങൾക്കും കടപ്പെട്ടിരിക്കുന്നു," ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സഞ്ജു കുറിച്ചു. ഐപിഎല്ലിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ മൂന്നു സീസണുകളിൽ രാജസ്ഥാൻ റോയൽസിൽ കള്ളിച്ചിട്ടുള്ള താരമാണ് അശ്വിൻ.
2010 ജൂണിലാണ് അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്. 106 ടെസ്റ്റിൽ ഇന്ത്യയ്ക്കായി 537 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 3503 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 6 സെഞ്ചുറികൾ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച താരമാണ്. 116 ഏകദിനത്തിൽ 156 വിക്കറ്റും 65 ട്വിന്റി 20 യിൽ 72 വിക്കറ്റും നേടി. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ താരമാണ് (11). ടെസ്റ്റ് ക്രിക്കറ്റിൽ അനിൽ കുംബ്ലെയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളറാണ്. 2011-ലും 2013-ലും ഇന്ത്യയുടെ ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി ജയിച്ച ടീമിന്റെ ഭാഗമായിരുന്നു.
Read More
- Ravichandran Ashwin retires: ക്രിക്കറ്റ് താരം അശ്വിൻ വിരമിച്ചു
- ഉറക്കത്തിൽ വിളിച്ചാലും പോയി കളിക്കും; സഞ്ജു സാംസണിന്റെ രസകരമായ മറുപടി
- ഭാഗ്യം കാത്തു...ഗാബ ടെസ്റ്റിൽ ഓസീസിനെതിരെ ഫോളോഓൺ ഒഴിവായി
- ബുംറെയെ 'കുരങ്ങ്' എന്ന് വിശേഷിപ്പിച്ച് ഇസ ഗുഹ; രോഷത്തിനൊടുവിൽ മാപ്പപേക്ഷ
- ഇതാണോ ക്യാപ്റ്റൻസി; രോഹിത് ശർമ്മയ്ക്കെതിരെ വിമർശനവുമായി ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.