scorecardresearch

ബുംറെയെ 'കുരങ്ങ്' എന്ന് വിശേഷിപ്പിച്ച് ഇസ ഗുഹ; രോഷത്തിനൊടുവിൽ മാപ്പപേക്ഷ

തെറ്റായ വാക്ക് ഉപയോഗിച്ചതിൽ ഇസ ഗുഹ മാപ്പു പറഞ്ഞതിന് അഭിനന്ദിച്ച് കമന്റേറ്റർമാരായ രവി ശാസ്ത്രിയും ആദം ഗിൽക്രിസ്റ്റും രംഗത്തെത്തി

തെറ്റായ വാക്ക് ഉപയോഗിച്ചതിൽ ഇസ ഗുഹ മാപ്പു പറഞ്ഞതിന് അഭിനന്ദിച്ച് കമന്റേറ്റർമാരായ രവി ശാസ്ത്രിയും ആദം ഗിൽക്രിസ്റ്റും രംഗത്തെത്തി

author-image
Sports Desk
New Update
jasprit bumrah ind vs aus

ജസ്പ്രീത് ബുംറ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ കുരങ്ങ് എന്ന് വിശേഷിപ്പിച്ച മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഇസ ഗുഹ. ആരാധകരോഷം ഏറിയതോടെ തന്റെ വംശീയ പരാമർശത്തിൽ ഇസ മാപ്പ് പറഞ്ഞു. ഇന്ത്യൻ പേസറുടെ മിന്നുന്ന പ്രകടനത്തെ വിശേഷിപ്പിക്കാൻ തെറ്റായ വാക്ക് തിരഞ്ഞെടുത്തതിൽ അഗാധമായി ഖേദിക്കുന്നു എന്ന് ഇസ പറഞ്ഞു. ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഞായറാഴ്ച രണ്ട് ഓസ്‌ട്രേലിയൻ ഓപ്പണർമാരെയും ബുംറ പുറത്താക്കിയതിന് ശേഷം ഇന്ത്യൻ ബൗളറെ ബ്രെറ്റ് ലീ പ്രശംസിച്ചതിന് മറുപടിയായാണ് ഗുഹയിൽ നിന്ന് വംശീയ പരാമർശമുണ്ടായത്.

Advertisment

ബുംറ, ഏറ്റവും വിലപിടിപ്പുള്ള പ്രൈമേറ്റ് (കുരങ്ങുകൾ അടങ്ങുന്ന വംശം) ആണ്, ഇതായിരുന്നു  കമന്ററി ചെയ്യവേ ഗുഹ പറഞ്ഞത്. "ഇന്ത്യയ്ക്കായി എല്ലാ ചെയ്യുന്നത് ബുംറെയണ്. ഈ ടെസ്റ്റ് മത്സരത്തിന്റെ ബിൽഡപ്പിൽ എന്തുകൊണ്ടാണ് അദ്ദേഹത്തിൽ ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിച്ചത്, അവൻ ഫിറ്റ്നായിരിക്കുമോ?"- തുടർന്ന് ഗുഹ പറഞ്ഞു. 'പ്രൈമേറ്റ്' എന്ന വാക്ക് ഉപയോഗിച്ചത് സോഷ്യൽ മീഡിയ വൻവിവാദമാവുകയും ആരാധകർ ഗുഹയെ വിമർശിക്കുകയും മാപ്പ് പറയാൻ നിർബന്ധിക്കുകയും ചെയ്തു.

"ഇന്നലെ കമന്ററിയിൽ ഞാൻ പല തരത്തിൽ വ്യാഖ്യാനിക്കാവുന്ന ഒരു വാക്ക് ഉപയോഗിച്ചു. അതിൽ ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു"- മൂന്നാം ദിവസത്തെ കളിയുടെ തുടക്കത്തിൽ ഗുഹ പറഞ്ഞു. അതേസമയം, തെറ്റായ വാക്ക് ഉപയോഗിച്ചതിൽ ഇസ ഗുഹ മാപ്പു പറഞ്ഞതിന് അഭിനന്ദിച്ച് കമന്റേറ്റർമാരായ രവി ശാസ്ത്രിയും ആദം ഗിൽക്രിസ്റ്റും രംഗത്തെത്തി.

Read More

Advertisment
Jaspreet Bumra India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: