/indian-express-malayalam/media/media_files/2024/12/14/WRVQcY7gLddtnoEE6aQH.jpg)
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് വേദിയിൽ മഴ പെയ്തപ്പോൾ (ഫൊട്ടൊ- എക്സ്-ബിസിസിഐ)
ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലെന്ന ഇന്ത്യൻ മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി മഴയുടെ കളി. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലെ ഗാബയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യദിവസത്തെ കളി മഴ കാരണം നിർത്തിവെച്ചു. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 13.2 ഓവർ എറിയുമ്പോഴേക്കും കനത്ത മഴ പെയ്തതോടെ മത്സരം നിർത്തി വെക്കുകയായിരുന്നു. കളി നിർത്തുമ്പോൾ ഓസീസ് വിക്കറ്റ് നഷ്ടമാകാതെ 28 റൺസെടുത്തു. 47 ബോളിൽ 19 റൺസെടുത്ത ഉസ്മാൻ ഖവാജയും 33 ബോളിൽ നാല് റൺസെടുത്ത നതാൻ മക്‌സ്വീനിയുമാണ് ക്രീസിലുള്ളത്. പിന്നീടും കനത്ത മഴ തുടർന്നതോടെ ഇന്നത്തെ കളി അവസാനിപ്പിക്കുകായിരുന്നു.
ടെസ്റ്റ് പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ച് സമനിലയിലാണ്. ഇന്ത്യ പെർത്തിൽ ജയിച്ചപ്പോൾ അഡ്‌ലെയ്ഡിൽ ഓസീസ് ശക്തമായ തിരിച്ചുവരവ് നടത്തി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഏറെ നിർണായകമായ മത്സരമാണ് ഗാബയിലേത്. എന്നാൽ, വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. അങ്ങനെയുണ്ടായാൽ ഈ മത്സരം സമനിലയിലാകും. അത് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലെന്ന് കടമ്പ കടക്കാനുള്ള ഇന്ത്യൻ സാധ്യതകൾ കൂടുതൽ സങ്കീർണമാക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്ക് വരുന്ന മൂന്ന് മത്സരങ്ങൾ ജയിക്കേണ്ടത് അനിവാര്യമായിരുന്നു.
മൂന്നാം ടെസ്റ്റ് സമനിലയായാലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് പ്രവേശിക്കാനുള്ള സാധ്യത പൂർണമായും അടയില്ല. ഈ മത്സരം സമനിലയായാലും ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ജയിക്കാനായാൽ ഇന്ത്യക്ക് ഫൈനലിലെത്താൻ സാധിക്കും. ദക്ഷിണാഫ്രിക്ക ഫൈനൽ ഉറപ്പിച്ചതിനാൽ ഓസ്‌ട്രേലിയയെ മറികടന്ന് ഇന്ത്യക്ക് ഫൈനലിലെത്താനാവും. ഇന്ത്യ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരങ്ങൾ സമനില നേടുകയും ഒരു ജയം നേടുകയും ചെയ്താൽ 2-1ന് പരമ്പര നേടാൻ സാധിക്കും. എന്നാൽ, അത്തരമൊരു അവസ്ഥ ഇന്ത്യക്ക് നേരിട്ട് ഫൈനൽ ബെർത്ത് ഉറപ്പിച്ചു നൽകില്ല. മറിച്ച് ശ്രീലങ്ക ഓസ്‌ട്രേലിയയെ ഒരു മത്സരത്തിലെങ്കിലും തോൽപ്പിക്കേണ്ടി വരും.
മൂന്നാം മത്സരം സമനിലയാവുകയും ഓസ്‌ട്രേലിയ ശേഷിക്കുന്ന രണ്ട് മത്സരത്തിൽ ഏതെങ്കിലും ഒരു മത്സരം ജയിക്കുകയും ചെയ്താൽ പരമ്പര 2-2 എന്ന നിലയിലാവും. അങ്ങനെയുണ്ടായാൽ കൂടുതൽ വിഷമകരമായ അവസ്ഥയിലേക്ക് ഇന്ത്യൻ ടീം എത്തിപ്പെടും. അത്തരമൊരു സാഹചര്യത്തിൽ പാകിസ്താൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരാതെ വന്നാൽ ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലെന്ന് സ്വപ്നം അവസാനിക്കും.
Read More
- സിക്സ് ഹിറ്റിംഗ് പട്ടികയിൽ ബൗളറും; ചരിത്രം കുറിച്ച് ടിം സൗത്തി
- india vs Australia: മഴ പേടിയിൽ ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്; ഓസിസിന് ബാറ്റിങ്
- ലോകം കീഴടക്കിയ ഇന്ത്യക്കാരൻ; അറിയാം ദൊമ്മരാജു ഗുകേഷിനെ
- ലോകചെസിന്റെ നെറുകെയിൽ ഇന്ത്യ; ഡി ഗുകേഷ് ലോക ചാമ്പ്യൻ
- വേദിയൊരുക്കി സൗദി; വീണ്ടും എഷ്യൻ മണ്ണിലേക്ക് ലോകകപ്പ് ഫുട്ബോൾ
- ഐസിസി ടെസ്റ്റ് റാങ്കിങ്; കോഹ്ലിക്കും രോഹിതിനും തിരിച്ചടി; സ്ഥാനം നിലനിർത്തി ബുമ്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us