scorecardresearch

അശ്വിൻ അപമാനിക്കപ്പെട്ടു; വിരമിക്കൻ കുടുംബത്തെയും ഞെട്ടിച്ചെന്ന് അച്ഛൻ രവിചന്ദ്രൻ

അശ്വിൻ ദേശീയ ടീമിൽ തുടരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് രവിചന്ദ്രൻ പറഞ്ഞു

അശ്വിൻ ദേശീയ ടീമിൽ തുടരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് രവിചന്ദ്രൻ പറഞ്ഞു

author-image
Sports Desk
New Update
R Ashwin, Ashwin Retirement

ചിത്രം: എക്സ്/ബിസിസിഐ

ക്രിക്കറ്റ് താരം ആർ. അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം കുടുംബാംഗങ്ങളെ പോലും ഞെട്ടിച്ചെന്ന് പിതാവ് രവിചന്ദ്രൻ. അശ്വിൻ ദേശീയ ടീമിൽ തുടരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും, അപമാനിക്കപ്പെട്ടതുകൊണ്ടാകാം പെട്ടെന്നുള്ള വിരമിക്കൽ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

മികച്ച റെക്കോർഡ് ഉണ്ടായിരുന്നിട്ടും പ്ലെയിംഗ് ഇലവനിൽ സ്ഥിരമായി തഴയപ്പെട്ടത് അശ്വിന് അപമാനമായി തോന്നിയിരിക്കാമെന്ന് പിതാവ് പറഞ്ഞു. "അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന കാര്യം അവസാന നിമിഷമാണ് ഞാനും അറിയുന്നത്. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. എനിക്ക് അതിൽ ഇടപെടാനാകില്ല. തീരുമാനത്തിനു പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം, ഒരുപക്ഷെ അപമാനിക്കപ്പെട്ടതുകൊണ്ടാകാം. അശ്വിനേ അത് അറിയൂ," രവിചന്ദ്രൻ പറഞ്ഞു.

അതേസമയം, ഇന്ന് രാവിലെ അശ്വിൻ ഓസ്‌ട്രേലിയയിൽ നിന്നു ചെന്നൈയിൽ തിരിച്ചെത്തി. അശ്വിനെ സ്വീകരിക്കാൻ നിരവധി പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു പോകാനായി അശ്വിന്റെ ഭാര്യയും കുട്ടികളുമടക്കമുള്ളവരും എത്തിയിരുന്നു. ഇവർക്കൊപ്പം താരം മടങ്ങി. വീട്ടിൽ വൻ വലവേൽപ്പാണ് അശ്വന് ആരാധകർ ഒരുക്കിയത്.

Advertisment

വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അശ്വിൻ നാലാം ടെസ്റ്റ് നടക്കുന്ന മെൽബണിലേക്ക് വരില്ലെന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ ഇന്നലെ വ്യക്തമാക്കിയിരുന്നു. ബ്രിസ്‌ബെയ്‌നിൽ നിന്നാണ് അശ്വിൻ ചെന്നൈയിലേക്ക് മടങ്ങിയത്.

Read More

R Aswin Ravichandran Aswin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: