scorecardresearch

കോഹ്ലി ന്നാ സുമ്മാവാ; കളിയാക്കിയാലും റിങ്കുവിന് ബാറ്റ് കൊടുത്തയച്ച് സൂപ്പർതാരം

സംഭവത്തെ കോഹ്‌ലി തമാശയാക്കുന്ന രസകരമായ വീഡിയോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പങ്കുവച്ചിരുന്നു. എന്നാൽ റിങ്കുവിന് കോഹ്‌ലി മറ്റൊരു ബാറ്റ് സമ്മാനിച്ചു.

സംഭവത്തെ കോഹ്‌ലി തമാശയാക്കുന്ന രസകരമായ വീഡിയോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പങ്കുവച്ചിരുന്നു. എന്നാൽ റിങ്കുവിന് കോഹ്‌ലി മറ്റൊരു ബാറ്റ് സമ്മാനിച്ചു.

author-image
Sports Desk
New Update
Virat Kohli, gifts bat, Rinku Singh

PHOTO: X/ Mufadal Vohra

കാത്തിരിപ്പിനൊടുവിൽ പൊട്ടിയ ബാറ്റിന് പകരമായി കൊല്‍ക്കത്ത താരം റിങ്കു സിങ്ങിന് മറ്റൊരു ബാറ്റ് സമ്മാനിച്ച് വിരാട് കോഹ്‌ലി. കോഹ്‌ലി സമ്മാനമായി നല്‍കിയ ബാറ്റ് പൊട്ടിപ്പോയെന്നും പകരം വീണ്ടും ബാറ്റ് വേണമെന്ന് റിങ്കു ആവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു. സംഭവത്തെ കോഹ്‌ലി തമാശയാക്കുന്ന രസകരമായ വീഡിയോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പങ്കുവച്ചിരുന്നു. എന്നാൽ റിങ്കുവിന് കോഹ്‌ലി മറ്റൊരു ബാറ്റ് സമ്മാനിച്ചിരിക്കുകയാണ്.

Advertisment

റിങ്കുവിന്റെ ഐപിഎൽ ക്ലബ്ബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് ഈ വീഡിയോയും പങ്കുവച്ചത്. കൊല്‍ക്കത്ത താരങ്ങള്‍ ഇറങ്ങിവരുന്നതിനിടെ ഒരു ആരാധകന്‍ റിങ്കുവിനോട് ബാറ്റ് ലഭിച്ചോയെന്ന് ചോദിക്കുന്നതും, കിട്ടിയെന്ന് റിങ്കു ബാറ്റ് ഉയര്‍ത്തിക്കാട്ടി ആഹ്ളാദത്തോടെ വെളിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

'റിങ്കുവിന് ബാറ്റ് കിട്ടി, നന്ദി വിരാട് ഭായ്', എന്ന ക്യാപ്ഷനോടെയാണ് കൊല്‍ക്കത്ത വീഡിയോ പങ്കുവെച്ചത്. നൈറ്റ് റൈഡേഴ്സിനെതിരെ ബെംഗളൂരുവില്‍ വെച്ച് നടന്ന മത്സരത്തിന് ശേഷമാണ് കോഹ്‌ലി റിങ്കുവിന് സ്‌നേഹ സമ്മാനമായി തന്റെ ബാറ്റ് നല്‍കിയത്.

Advertisment

പിന്നീട് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന മത്സരത്തിന് മുന്നോടിയായാണ് റിങ്കു ബാറ്റ് പൊട്ടിയെന്നും വീണ്ടും ബാറ്റ് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. അന്ന് കോഹ്‌ലി ദേഷ്യപ്പെട്ടെങ്കിലും മത്സരത്തിന് ശേഷം വീണ്ടും മറ്റൊരു ബാറ്റ് സമ്മാനമായി നല്‍കുകയായിരുന്നു.

Read More

Rinku Singh Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: