/indian-express-malayalam/media/media_files/zImDEUOSRaOKPmDDSg3U.jpg)
വിരാട് കോഹ്ലി(ഫയൽ ഫോട്ടോ)
ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലാത്ത താരമാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഫിറ്റ്നസ് നിലനിർത്താൻ കോഹ്ലി ഏതറ്റം വരെയും പോകും. എന്നാൽ അടുത്തിടെ ബിസിസിഐയിൽ നിന്ന് വന്ന നിർദേശങ്ങളിലൊന്ന് കോഹ്ലിക്ക് തിരിച്ചടിയായിരുന്നു. സ്വന്തം ഷെഫിനെ വിദേശ പര്യടനങ്ങളിൽ പോകുമ്പോൾ ഒപ്പം കൂട്ടാനാവില്ല എന്നതായിരുന്നു ഇത്. എന്നാൽ ബിസിസിഐ നിർദേശം ലംഘിക്കാതെ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് കോഹ്ലിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ബോർഡർ ഗാവസ്കർ ട്രോഫിയും കൈവിട്ട് ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ബിസിസിഐ ചൂരലെടുക്കുകയായിരുന്നു. നിരവധി മാറ്റങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ ഈ ഓസ്ട്രേലിയൻ പര്യടനത്തിന്റെ അവസാനത്തോടെ വന്നു. ടീമിൽ അനുവദനീയമല്ലാത്ത 10 കാര്യങ്ങൾ എന്ന നിലയിൽ ബിസിസിഐ നിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു. ഇതിലൊന്നായിരുന്നു വിദേശ പരമ്പരകളിൽ സ്വന്തം ഷെഫ്, സ്റ്റൈലിസ്റ്റ്, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരെ കൊണ്ടുവരരുത് എന്നത്.
ചാംപ്യൻസ് ട്രോഫിക്കായി ദുബായിൽ ഇന്ത്യൻ ടീം എത്തിയതിന് പിന്നാലെ വിരാട് കോഹ്ലി തന്റെ ഇഷ്ട ഭക്ഷണം ലഭിക്കാനുള്ള വഴി കണ്ടെത്തി. പരിശീലന സെഷന് എത്തിയതിന് പിന്നാലെ കോഹ്ലിയുടെ കയ്യിലേക്ക് ഫുഡ് പാക്കറ്റ് എത്തുകയായിരുന്നു. മത്സരവേദിയിലെ ലോക്കൽ ടീം മാനേജറോട് കോഹ്ലി തന്റെ ആവശ്യങ്ങൾ ഉന്നയിച്ചതായാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്.
കോഹ്ലി തന്റെ ഭക്ഷണക്രമങ്ങൾ സംബന്ധിച്ച കാര്യങ്ങൾ വിശദമായി ലോക്കൽ ടീം മാനേജറെ അറിയിച്ചു. ഏതാനും സമയത്തിന് ശേഷം പ്രശസ്തമായ റെസ്റ്റോറന്റിൽ നിന്നും കോഹ്ലി ആവശ്യപ്പെട്ട ഫുഡ് പാക്കറ്റ് എത്തി. പരിശീലനത്തിന് ശേഷം മറ്റ് കളിക്കാർ തങ്ങളുടെ കിറ്റ് ബാഗ് പാക്ക് ചെയ്യുന്ന സമയം കോഹ്ലി ഈ ഭക്ഷണം കഴിക്കാനാണ് സമയം കണ്ടെത്തിയത്. പോകുന്ന വഴിക്ക് കഴിക്കാനും കോഹ്ലി ഭക്ഷണം കയ്യിൽ കരുതി എന്നും റിപ്പോർട്ടിൽ പറയുന്നു.
View this post on InstagramA post shared by Team india (@indiancricketteam)
ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യൻ സംഘം ദുബായിൽ എത്തിയപ്പോൾ നെറ്റ്സിൽ ആദ്യം പരിശീലനത്തിന് ഇറങ്ങിയത് വിരാട് കോഹ്ലിയാണ്. രോഹിത്തും കോഹ്ലിയും ആദ്യം ഫാസ്റ്റ് ബോളർമാരായ മുഹമ്മദ് ഷമിയേയും അർഷ്ദീപ് സിങ്ങിനേയുമാണ് നേരിട്ടത്. ഹർദിക്കും ശ്രേയസ് അയ്യറും നെറ്റ്സിൽ ആക്രമണ ബാറ്റിങ്ങുമായാണ് പരിശീലനം നടത്തിയത്.
19നാണ് ചാംപ്യൻസ് ട്രോഫി ആരംഭിക്കുന്നത്. പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരം. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ടൂർണമെന്റിലെ ആദ്യ മത്സരം. ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. 23നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ചിര വൈരികളുടെ പോരാട്ടം.
Read More
- മുൻപിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ; വിജയം വേഗത്തിലാക്കി ഡോട്ടിൻ; യുപിയെ തകർത്ത് ഗുജറാത്ത്
- Mumbai Indians: ചെന്നൈക്കെതിരെ രോഹിത് മുംബൈ ക്യാപ്റ്റനാവും? ഹർദിക്കിന് വിലക്ക്
- Rajasthan Royals Schedule: സഞ്ജുവിന്റെ പടയാളികൾ റെഡി; മത്സരക്രമം ഇങ്ങനെ
- Mumbai Indians IPL Schedule: എന്നാണ് എൽ ക്ലാസിക്കോ പോര്? മുംബൈ ഇന്ത്യൻസിന്റെ മത്സരക്രമം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.