scorecardresearch

ധർമ്മശാലയിൽ കോഹ്ലി മാജിക്ക്; ഐപിഎല്ലിൽ രാജാവിന്റെ പടയോട്ടം

17ാമത് ഐപിഎൽ സീസണിൽ 634 റൺസാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. 12 മത്സരങ്ങളിൽ നിന്ന് 70.44 ആവറേജിലാണ് താരം ബാറ്റുവീശുന്നത്. ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും വിരാട് നേടിയിട്ടുണ്ട്

17ാമത് ഐപിഎൽ സീസണിൽ 634 റൺസാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. 12 മത്സരങ്ങളിൽ നിന്ന് 70.44 ആവറേജിലാണ് താരം ബാറ്റുവീശുന്നത്. ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും വിരാട് നേടിയിട്ടുണ്ട്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
virat kohli | fifty

സീസണിൽ ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും വിരാട് നേടിയിട്ടുണ്ട് (Photo: X/ BCCI)

കിങ് കോഹ്ലിയുടെ കൂറ്റനടികളുടെ കരുത്തിൽ ബെംഗളൂരു കുതിക്കുന്നു. 47 പന്തിൽ നിന്ന് 92 റൺസെടുത്ത കോഹ്ലി സെഞ്ചുറിക്കരികെ വിക്കറ്റ് കളഞ്ഞു കുളിക്കുകയായിരുന്നു. ആറ് സിക്സറും ഏഴ് ഫോറുകളും അടങ്ങുന്നതായിരുന്നു വിരാടിന്റെ തകർപ്പൻ ഇന്നിങ്സ്. 196 ആയിരുന്നു പുറത്താകുമ്പോൾ വിരാട് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ്.

Advertisment

17ാമത് ഐപിഎൽ സീസണിൽ 634 റൺസാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. 12 മത്സരങ്ങളിൽ നിന്ന് 70.44 ആവറേജിലാണ് താരം ബാറ്റുവീശുന്നത്. ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും വിരാട് നേടിയിട്ടുണ്ട്. 153.51 ആണ് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ്. ഈ സീസണിലെ ഉയർന്ന സ്കോർ 113 ആണ്.

രജത് പടിദാറിൻ്റേയും വിരാട് കോഹ്‌ലിയുടെയും അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കൂറ്റൻ സ്‌കോർ. നേരത്തെ, ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയേയും വിൽ ജാക്സിനെയും നേരത്തെ പുറത്താക്കിയ വിദ്വത് കവേരപ്പ ബെംഗളൂരുവിന് മികച്ച തുടക്കം നിഷേധിച്ചു.

Advertisment

ബുധനാഴ്ച ധർമ്മശാലയിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരു ഗ്ലെൻ മാക്‌സ്‌വെല്ലിന് പകരം ലോക്കി ഫെർഗൂസനെ ആദ്യ ഇലവനിലേക്ക് കൊണ്ടുവന്നപ്പോൾ, പഞ്ചാബ് കഗിസോ റബാഡയ്ക്ക് പകരം ലിയാം ലിവിംഗ്‌സ്റ്റണിനെ ഇറക്കി.

ഐപിഎൽ പ്ലേ ഓഫിലേക്ക് ആർസിബി യോഗ്യത നേടുന്നതിനുള്ള സാധ്യത അവരുടെ മൂന്ന് മത്സരങ്ങളും വിജയിക്കുന്നതിനെയും മറ്റ് ഐപിഎൽ ടീമുകളിൽ നിന്നുള്ള ചെറിയ സഹായത്തെയും ആശ്രയിച്ചിരിക്കുന്നു. പഞ്ചാബിന് മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്, മൂന്ന് മത്സരങ്ങളും ജയിച്ചാൽ മാത്രമേ അവർക്ക് യോഗ്യത നേടാനുള്ള നേരിയ സാധ്യതയുള്ളൂ.

Read More Sports News Here

IPL 2024 Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: