/indian-express-malayalam/media/media_files/2025/04/13/g6OgoU91kCvyFKaTTmmS.jpg)
Virat Kohli, Sanju Samson Photograph: (Screengrab)
രാജസ്ഥാൻ റോയൽസിന് എതിരെ അനായാസം ചെയ്സ് ചെയ്ത് ജയം പിടിക്കുകയായിരുന്നു ജയ്പൂരിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. എന്നാൽ മത്സരത്തിന് ഇടയിൽ വിരാട് കോഹ്ലി ഏതാനും നിമിഷത്തേക്ക് ആരാധകരുടെ മനസിൽ തീകോരിയിട്ടു. തന്റെ ഹൃദയമിടിപ്പ് കൂടുതലാണോ എന്ന് പരിശോധിക്കാൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനോട് ആവശ്യപ്പെടുകയാണ് കോഹ്ലി ചെയ്തത്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്നിങ്സിന്റെ പതിനഞ്ചാമത്തെ ഓവറിലാണ് സംഭവം. ഓവറിലെ നാലാമത്തെ പന്തിൽ ഹസരങ്കയ്ക്കെതിരെ ഡബിൽ ഓടിയതിന് ശേഷമാണ് കോഹ്ലിക്ക് പ്രയാസം നേരിട്ടത്. പിന്നാലെ സഞ്ജു സാംസണിനോട് തന്റെ ഹൃദയമിടിപ്പ് നോക്കാൻ കോഹ്ലി ആവശ്യപ്പെടുകയായിരുന്നു.
ഹൃദയമിടിപ്പ് പരിശോധിക്കു എന്ന് കോഹ്ലി സഞ്ജുവിനോട് പറയുന്നത് സ്റ്റംപ് മൈക്കിലൂടെ വ്യക്തമായിരുന്നു. കുഴപ്പമില്ല എന്നാണ് സഞ്ജു സാംസൺ മറുപടി നൽകിയത്. 15ാം ഓവർ അവസാനിച്ചതിന് പിന്നാലെ ആർസിബി സ്ട്രാറ്റെജിക് ടൈംഔട്ട് എടുത്തു.
Kohli asking Sanju to check his heartbeat? What was this 😳 pic.twitter.com/2vodlZ4Tvf
— Aman (@AmanHasNoName_2) April 13, 2025
ജയ്പൂരിലെ ചൂടാണ് കോഹ്ലിയെ തളർത്തിയത്. എങ്കിലു 45 പന്തിൽ നിന്ന് വിരാട് കോഹ്ലി 62 റൺസ് എടുത്തു. ഫിൽ സോൾട്ടിനൊപ്പം നിന്ന് 90 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്താനും കോഹ്ലിക്കായി. രാജസ്ഥാൻ റോയൽസ് മുൻപിൽ വെച്ച 174 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 15 പന്തുകൾ ശേഷിക്കെ ആർസിബി മറികടന്നു. രാജസ്ഥാൻ റോയൽസിന്റെ സീസണിലെ നാലാമത്തെ തോൽവിയാണ് ഇത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us