scorecardresearch

Virat Kohli: തീരുമാനം ശരിയായിരുന്നോ? ഉത്തരം തേടി കോഹ്ലിയും അനുഷ്കയും വൃന്ദാവനിൽ

Virat Kohli and Anushka Sharma Visit Vrindavan: വിരാട് കോഹ്ലിയുടെ നിർണായക തീരുമാനം വന്നതിന് പിന്നാലെയാണ് ഇരുവരും അവരുടെ ആത്മീയഗുരുവിന്റെ പക്കൽ എത്തിയത്

Virat Kohli and Anushka Sharma Visit Vrindavan: വിരാട് കോഹ്ലിയുടെ നിർണായക തീരുമാനം വന്നതിന് പിന്നാലെയാണ് ഇരുവരും അവരുടെ ആത്മീയഗുരുവിന്റെ പക്കൽ എത്തിയത്

author-image
Sports Desk
New Update
Virat Kohli, Anushka Sharma at Vrindavan

Virat Kohli, Anushka Sharma at Vrindavan Photograph: (X)

Virat Kohli and Anushka Sharma: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ വൃന്ദാവനിലെത്തി വിരാട് കോഹ്ലിയും ഭാര്യ അനുഷ്കാ ശർമയും. ഉത്തർപ്രദേശിലെ വൃന്ദാവനിൽ എത്തി സ്വാമി പ്രേമാനന്ദ് മഹാരാജിൽ നിന്ന് ആശിർവാദം വാങ്ങുന്ന കോഹ്ലിയുടേയും അനുഷ്കയുടേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തി. 

Advertisment

ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാനുള്ള വിരാട് കോഹ്ലിയുടെ നിർണായക തീരുമാനം വന്നതിന് പിന്നാലെയാണ് ഇരുവരും അവരുടെ ആത്മീയഗുരുവിന്റെ പക്കൽ എത്തിയത്. ലളിതമായ വസ്ത്രം ധരിച്ച് സാധാരണ കാറിലാണ് ഇരുവരും വൃന്ദാവനിലെത്തിയത്. 

ഈ വർഷം ജനുവരിയിലും അനുഷ്കയും കോഹ്ലിയും വൃന്ദാവനിലെത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള നിർണായക തീരുമാനം എടുത്തതിന് ശേഷം കോഹ്ലിയും അനുഷ്കയും വൃന്ദാവനിലെത്തിയത് പല ചോദ്യങ്ങളുമായിട്ടാവാം എന്നാണ് ആരാധകർ പറയുന്നത്. 

Advertisment

ഇംഗ്ലണ്ടിനെതിരായ പര്യടനം മുൻപിൽ നിൽക്കുമ്പോഴാണ് കോഹ്ലിയുടെ ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള പ്രഖ്യാപനം വരുന്നത്. സെലക്ടർമാരുടേയും ടീം മാനേജ്മെന്റിന്റേയും നിലപാടായിരിക്കാം കോഹ്ലിയുടെ വിരമിക്കലിലേക്ക് നയിച്ചത് എന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിരമിക്കൽ എന്ന ആവശ്യം ബിസിസിഐ കോഹ്ലിക്ക് മുൻപിൽ വെച്ചെന്നാണ് വിവരം. എന്നാൽ കോഹ്ലി അതിന് തയ്യാറായില്ല. 

Read More

Virat Kohli Anushka Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: