scorecardresearch

ത്രിപുരയെ തകര്‍ത്ത് കേരളം, 145 റണ്‍സ് ജയം: കൃഷ്ണപ്രസാദാണ് താരം

Vijay Hazare Trophy 2024-25 Kerala Vs Tripura: വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ lത്രിപുരയ്ക്ക് എതിരെ മിന്നും നേടി കേരള. കൃഷ്ണപ്രസാദാണ് കളിയിലെ താരം

Vijay Hazare Trophy 2024-25 Kerala Vs Tripura: വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ lത്രിപുരയ്ക്ക് എതിരെ മിന്നും നേടി കേരള. കൃഷ്ണപ്രസാദാണ് കളിയിലെ താരം

author-image
Sports Desk
New Update
Vijay Hazare Trophy  Kerala vs Tripura Match  Krishna Prasad

കൃഷ്ണപ്രസാദ് (ഫോട്ടോ: KCA)

വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് മിന്നും ജയം. ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ ത്രിപുരക്കെതിരെ നടന്ന മത്സരത്തില്‍ കേരളത്തിന്റെ ജയം 145 റണ്‍സിന്. കേരളത്തിനായി കൃഷ്ണപ്രസാദ് 110 പന്തില്‍ 135 റണ്ണും റോഹന്‍ കുന്നുമ്മല്‍ 66 പന്തില്‍ 57 റണ്ണും നേടി. മൂന്ന് വിക്കറ്റ് വീതം എടുത്ത എം ഡി നിധീഷും ആദിത്യ സര്‍വാത്തെയും കേരളത്തിന്റെ വിജയം ഉറപ്പിച്ചു. കൃഷ്ണപ്രസാദാണ് കളിയിലെ താരം. ടൂര്‍ണമെന്റിലെ കേരളത്തിന്റെ ആദ്യ ജയമാണിത്.

Advertisment

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണിങ് ഇറങ്ങിയ റോഹന്‍ കുന്നുമ്മലിന്റെ അര്‍ദ്ധശതകം നല്ല തുടക്കം സമ്മാനിച്ചു. തുടര്‍ന്ന് ബാറ്റ് ചെയ്യാനിറങ്ങിയ കൃഷ്ണപ്രസാദ് കൂടി സെഞ്ച്വറി നേടിയത് കേരളത്തിനെ മികച്ച ഒരു സ്‌കോറിലേക്കെത്തിച്ചു. ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറിന്റെ വേഗമേറിയ 42 റണ്‍ കൂടി വന്നതോടെ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. കേരളത്തിനായി അസ്സറുദീന്‍ (26 റണ്‍), അനന്ദകൃഷ്ണന്‍ (22 റണ്‍), ഷറഫുദീന്‍ (10 പന്തില്‍ 20 റ്ണ്‍) എന്നിവരും തിളങ്ങി. ത്രിപുരക്കായി അര്‍ജ്ജുന്‍ ദേബ്‌നാഥ് രണ്ട് വിക്കറ്റും മുറാസിങ്, ഭട്ടാച്ചര്‍ജി, മന്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരയ്ക്ക് തുടക്കം മുതലേതന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 65 റണ്‍സിന് 5 വിക്കറ്റ് നഷ്ടപ്പെട്ട ത്രിപുരയ്ക്ക് ക്യാപ്റ്റന്‍ മന്ദീപ് സിങിന്റെ 78 റണ്‍സ് മാത്രമാണ് ഒരു ആശ്വാസമായത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചതാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്.  8.3 ഓവറില്‍ 34 റണ്‍സ് കൊടുത്തുകൊണ്ട് 3 വിക്കറ്റ് എടുത്ത എം ഡി നിധീഷും 10 ഓവറില്‍ 22 റണ്‍സ് കൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ ആദിത്യാ സര്‍വാത്തെയും ബോളിങ്ങില്‍ തിളങ്ങി. ജലജ് സക്‌സേനയും ബേസില്‍ തമ്പിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഗ്രൂപ്പ് ഈയിലെ അഞ്ചാം മത്സരത്തിനിറങ്ങിയ കേരളത്തിന്റെ ആദ്യ ജയമാണിത്. ബറോഡയോടും ബംഗാളിനോടും ഡല്‍ഹിയോടും തോറ്റപ്പോള്‍ മധ്യ പ്രദേശുമായുള്ള മത്സരം മഴ കാരണം മുടങ്ങുകയായിരുന്നു. അഞ്ച് കളികളില്‍ ഒരു ജയവും മൂന്ന് തോല്‍വിയും ഒരു നോ റിസള്‍ട്ടുമായി ആറ് പോയിന്റുള്ള കേരളം നിലവില്‍ ആഞ്ചാം സ്ഥാനത്താണ്. പതിനെട്ട് പോയിന്റുള്ള ബംഗാള്‍ ഒന്നാം സ്ഥാനത്തും പതിനാറ് പോയിന്റുള്ള ബറോഡ രണ്ടാം സ്ഥാനത്തുമാണ്.

Advertisment

നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ അവസാനിച്ചു. അഞ്ച് ഗ്രൂപ്പുകളിലായി 38 ടീമുകള്‍ കളിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകളാണ് നോക്കൗട്ട് റൗണ്ടിലേക്ക് നീങ്ങുക. ആദ്യ സ്ഥാനത്തുള്ള ടീമുകളും രണ്ടാം സ്ഥാനത്തുള്ള മികച്ച ഒരു ടീമും നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. രണ്ടാം സ്ഥാനത്തുള്ള ബാക്കി നാല് ടീമുകള്‍ തമ്മില്‍ പ്രീക്വാര്‍ട്ടര്‍ കളിച്ച് അതില്‍നിന്ന് രണ്ട് ടീമുകള്‍ കൂടി ക്വാര്‍ട്ടറില്‍ പ്രവേശിക്കും. ഗ്രൂപ്പിലെ അവാസാന മത്സരത്തില്‍ കേരളം നാളെ ബീഹാറുമായി ഏറ്റുമുട്ടും.

Read More

vijay hasare trophy Sports Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: