scorecardresearch

'ഇനി നിങ്ങളെ ആവശ്യമില്ല'; രോഹിത്തിനെ സെലക്ടർമാർ അറിയിച്ചു

ഇന്ത്യൻ റെഡ് ബോൾ ക്രിക്കറ്റിലേക്ക് രോഹിത് ശർമയെ പരിഗണിക്കുന്നില്ലെന്ന് സെലക്ടർമാർ താരത്തെ അറിയിച്ചതായി റിപ്പോർട്ട്. ടെസ്റ്റ് ടീമിലെ തലമുറ മാറ്റം സംബന്ധിച്ച് കോഹ്ലിയുമായി സെലക്ടർമാർ സംസാരിക്കും എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു

ഇന്ത്യൻ റെഡ് ബോൾ ക്രിക്കറ്റിലേക്ക് രോഹിത് ശർമയെ പരിഗണിക്കുന്നില്ലെന്ന് സെലക്ടർമാർ താരത്തെ അറിയിച്ചതായി റിപ്പോർട്ട്. ടെസ്റ്റ് ടീമിലെ തലമുറ മാറ്റം സംബന്ധിച്ച് കോഹ്ലിയുമായി സെലക്ടർമാർ സംസാരിക്കും എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു

author-image
Sports Desk
New Update
rohit kohli new onw

Rohit Kohli and Virat Kohli: (X)

സിഡ്നി ടെസ്റ്റിന് ശേഷം ഇന്ത്യൻ റെഡ് ബോൾ ക്രിക്കറ്റിലേക്ക് രോഹിത് ശർമയെ പരിഗണിക്കുന്നില്ലെന്ന് സെലക്ടർമാർ താരത്തെ അറിയിച്ചതായി റിപ്പോർട്ട്. ടെസ്റ്റ് ടീമിലെ തലമുറ മാറ്റം സംബന്ധിച്ച്  കോഹ്ലിയുമായി സെലക്ടർമാർ സംസാരിക്കും എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മറ്റൊരു മുതിർന്ന താരമായ രവീന്ദ്ര ജഡേജ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാവി പദ്ധതികളിലും ഭാഗമാവുന്നു. 

Advertisment

ചീഫ് സെലക്ടർ അജിത് അഗാർക്കറുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സിഡ്നി ടെസ്റ്റിൽ കളിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് രോഹിത് ശർമ എത്തിയത്. 3, 6, 10, 3, 9 എന്നതാണ് പരമ്പരയിലെ രോഹിത്തിന്റെ സ്കോറുകൾ. രോഹിത്തിന്റെ ആത്മവിശ്വാസമില്ലായ്മ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിലും പ്രകടമായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. 

ഞങ്ങളുടെ ക്യാപ്റ്റൻ പ്ലേയിങ് ഇലവനിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചത് ടീമിനുള്ളിൽ സ്വാർഥതയില്ല എന്നതിന് തെളിവാണ് എന്നാണ് സിഡ്നി ടെസ്റ്റിന്റെ ടോസിന്റെ സമയം ബുമ്ര പറഞ്ഞത്. ടീമിനുള്ളിൽ വലിയ ഐക്യമുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും ബുമ്ര പറഞ്ഞിരുന്നു. ടീമിന് നല്ലത് എന്താണോ അതാണ് ഞങ്ങൾ ചെയ്യുന്നത് എന്നും ബുമ്ര പറഞ്ഞു. 

സിഡ്നി ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ക്യാപ്റ്റൻ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ എത്തിയാൽ ടീമിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യവും ശക്തമാണ്. രോഹിത് സിഡ്നി ടെസ്റ്റിന് ശേഷം ഇന്ത്യൻ പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യത വിരളമാണ്. രോഹിത്തിനപ്പുറമുള്ള ടീമിനെ കുറിച്ച് ഇന്ത്യൻ സെലക്ടർമാർ ചിന്തിച്ചുകഴിഞ്ഞു. ഇന്ത്യൻ ടീം ഓസീസ് പര്യടനത്തിന് ശേഷം തിരിച്ച് നാട്ടിലെത്തിയതിന് ശേഷമാവും ചാംപ്യൻസ് ട്രോഫി ടീമിന്റെ കാര്യത്തിൽ ചർച്ചകൾ തുടങ്ങുക. 

Advertisment

രോഹിത് തന്റെ അവസാന ടെസ്റ്റ് ഇന്ത്യക്കായി കളിച്ച് കഴിഞ്ഞതായാണ് താൻ കരുതുന്നത് എന്ന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ പറഞ്ഞു. അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് എഡിഷൻ തുടങ്ങുന്നത് ഇംഗ്ലണ്ട് പര്യടനത്തോടെയാണ്. 2027ലെ ലോക ടെസ്റ്റ് ചാംപ്യൻസ് ട്രോഫി ഫൈനൽ കളിക്കാൻ പറ്റിയ താരങ്ങളെയാവും സെലക്ടർമാർ ഇംഗ്ലണ്ട് പര്യടനം മുതൽ ടീമിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക, ഗാവസ്കർ പറഞ്ഞു. 

സിഡ്നി ടെസ്റ്റിന്റെ അവസാനത്തോടെ രോഹിത് തന്റെ റെഡ് ബോൾ ക്രിക്കറ്റിന്റെ ഭാവി സംബന്ധിച്ച് തീരുമാനം എടുക്കും എന്നാണ് താൻ കരുതുന്നത് എന്ന് മുൻ താരം രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യയിലാണ് അടുത്ത ടെസ്റ്റ് പരമ്പര വരുന്നത് എങ്കിൽ ടീമിൽ തുടരാനാവും രോഹിത് ശ്രമിക്കുക. എന്നാൽ എനിക്ക് തോന്നുന്നു ഈ ടെസ്റ്റ് അവസാനത്തോടെ രോഹിത് തീരുമാനം എടുക്കും. ചെറുപ്പമാവുകയല്ല രോഹിത് ചെയ്യുന്നത്. ഒരുവശത്ത് അവസരം കാത്ത് യുവതാരങ്ങൾ നിൽക്കുന്നു. ഇത് പുതിയ ടീമിനെ കെട്ടിപ്പടുക്കേണ്ട സമയമാണ്, ശാസ്ത്രി ചൂണ്ടിക്കാണിച്ചു. 

Read More

Read More

Indian Cricket Team Virat Kohli Rohit Sharma Indian Cricket Players India Vs Australia indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: