/indian-express-malayalam/media/media_files/2025/04/13/cqtLVLN2Nf3drBsPP3Ey.jpg)
Vignesh Puthur, Hardik Pandya Photograph: (Screengrab)
Vignesh Puthur Mumbai Indians IPL 2025: ഐപിഎല്ലിൽ ഇംപാക്ട് പ്ലേയറായി ചെന്നൈ സൂപ്പർ കിങ്സിന് എതിരെ മുംബൈ ഇന്ത്യൻസ് വിഘ്നേഷ് പുത്തൂരിനെ ഇറക്കിയത് മുതൽ മലയാളി താരം വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇപ്പോൾ തന്റെ ഇടംകൈ റിസ്റ്റ് സ്പിൻ ബോളിങ്ങിലൂടെയല്ല വിഘ്നേഷ് ഞെട്ടിക്കുന്നത്. ഫുട്ബോൾ കളിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയെ ഉൾപ്പെടെ അമ്പരപ്പിക്കുകയാണ് ഈ മലപ്പുറംകാരൻ.
മുംബൈ ഇന്ത്യൻസ് ക്യാംപിലെ ക്രോസ് ബാർ ചലഞ്ചിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രോസ്‌ബാര്‍ ചലഞ്ചില്‍ പങ്കെടുക്കുന്ന വിഗ്നേഷിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു.'മോനെ വിഗി... ചെക്കന്‍ ഒരേ പൊളി' എന്ന തലക്കെട്ടോടെയാണ് മുംബൈ ഇന്ത്യന്‍സ് ഇന്‍സ്റ്റയില്‍ വിഡിയോ പങ്കുവെച്ചത്.
വിഘ്നേഷിന്റെ ക്രോസ്ബാർ ചലഞ്ച് വിഡിയോ 34 മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 25 ലക്ഷത്തിലേറെ ലൈക്കുകളും പിന്നിട്ട് കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി മലയാളികളാണ് കമന്റുകമായി വരുന്നത്.'ചെക്കൻ മലപ്പുറം ആണ്' എന്നാണ് വീഡിയോയ്ക്കടിയിൽ വന്ന ഒരു കമന്റ്. ഹർദിക് പാണ്ഡ്യ-വിഗ്നേഷ് ബന്ധത്തെ പ്രശംസിച്ചും ആരാധകർ എത്തുന്നുണ്ട്.
ഐപിഎല്‍ ചരിത്രത്തിലെ മുംബൈ ഇന്ത്യന്‍സിന്‍റെ മറ്റൊരു കണ്ടെത്തലാണ് 24 വയസുകാരനായ ചൈനാമാന്‍ സ്‌പിന്നര്‍ വിഘ്നേഷ് പുത്തൂര്‍. താരലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് വിഘ്നേഷിനെ സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി മികവ് കാണിച്ചതോടെയാണ് മുംബൈ സ്‌കൗട്ടുകളുടെ ശ്രദ്ധയിൽപ്പെടുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് വിഘ്നേഷ് ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തിയിട്ടും വിഘ്നേഷിന് ഹർദിക് വീണ്ടും പന്ത് നൽകാതിരുന്നത് വലിയ വിമർശനത്തിന് കാരണമായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.