scorecardresearch

സഹീർഖാനോട് സാമ്യമുള്ള ബൗളിങ്; സച്ചിൻ പങ്കുവെച്ച വീഡിയോ വൈറലാകുന്നു

സഹീർഖാനെ ടാഗ് ചെയ്ത് എക്സിലാണ് സച്ചിൻ വിഡിയോ പങ്കുവച്ചത്

സഹീർഖാനെ ടാഗ് ചെയ്ത് എക്സിലാണ് സച്ചിൻ വിഡിയോ പങ്കുവച്ചത്

author-image
Sports Desk
New Update
Sushila Meena

സച്ചിൻ പങ്കുവെച്ച വീഡിയോ വൈറലാകുന്നു

മുംബൈ: ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച ബൗളിങ് ആക്ഷനിലൂടെ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു സഹീർ ഖാൻ. ഇപ്പോൾ സഹീർ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യയുള്ള പെൺകുട്ടിയുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് സൂപ്പർതാരം സച്ചിൻ ടെണ്ടുൽക്കർ. താരത്തെ ടാഗ് ചെയ്ത് എക്സിലാണ് സച്ചിൻ വിഡിയോ പങ്കുവച്ചത്. ഇത് ഭംഗിയുള്ള ആക്ഷനാണെന്ന് സഹീർ ഖാൻ മറുപടിയും നൽകി.

Advertisment

രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിൽ നിന്നുള്ള സുശീല മീണ എന്ന പെൺകുട്ടിയാണ് സഹീർ ഖാന് സമാനമായ ബൗളിങ് ആക്ഷനിൽ പന്തെറിയുന്ന കുട്ടിതാരം. സ്‌കൂൾ യൂണിഫോം എന്നു തോന്നിക്കുന്ന വസ്ത്രം ധരിച്ച്, ചെരിപ്പുപോലും ഇല്ലാതെയാണ് സുശീല പന്തെറിയുന്നതാണ് വിഡിയോയിലുള്ളത്.

'സുഗമം, ആയാസരഹിതം, കണ്ടിരിക്കാനും രസകരം. സുശീല മീണയുടെ ബോളിങ് ആക്ഷൻ താങ്കളുടെ ബോളിങ് ആക്ഷനെ ഓർമിപ്പിക്കുന്നു. താങ്കൾക്ക് അങ്ങനെ തോന്നുന്നുണ്ടോ?' സഹീർ ഖാനെ ടാഗ് ചെയ്ത് സച്ചിൻ കുറിച്ചു.

Advertisment

പിന്നാലെ സഹീർ ഖാന്റെ മറുപടിയുമെത്തി. ''താങ്കളല്ലേ ഇത്തരമൊരു സമാനത ചൂണ്ടിക്കാട്ടുന്നത്. അതിനോട് ഞാൻ എങ്ങനെ യോജിക്കാതിരിക്കും. അവളുടെ ബോളിങ് ആക്ഷൻ ആയാസമില്ലാത്തതും സുന്ദരവുമാണ്. നല്ല ഭാവിയുള്ള താരമാണെന്ന് ഇതിനകം സൂചന നൽകിക്കഴിഞ്ഞു'. സഹീർ ഖാൻ മറുപടി നൽകി.

Read More

Zaheer Khan Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: