/indian-express-malayalam/media/media_files/2025/05/20/i5FLJsQd7jEyZ0VT5fG9.jpg)
Preity Zinta, Vaibhav Suryavanshi Photograph: (Preity Zinta, Instagram)
Preity Zinta and Vaibhav Suryavanshi IPL 2025: പഞ്ചാബ് കിങ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിന് ശേഷം പ്രീതി സിന്റയും വൈഭവ് സൂര്യവൻഷിയും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ തന്റേയും വൈഭവിന്റേയും മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി പ്രീതി സിന്റ.
ഐപിഎൽ മത്സരത്തിന് ശേഷം വൈഭവ് സൂര്യവൻഷിക്ക് പ്രീതി സിന്റ ആലിംഗനം നൽകുന്ന മോർഫ് ചെയ്ത ദൃശ്യത്തിന് എതിരെയാണ് ബോളിവുഡ് താരം രംഗത്തെത്തുന്നത്. "ഇത് മോർഫ് ചെയ്ത ചിത്രമാണ്. വ്യാജ വാർത്തയുമാണ്. വാർത്താ ചാനലുകൾ മോർഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിക്കുന്നു, അത് വാർത്തയാക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു," പ്രീതി സിന്റ എക്സിൽ കുറിച്ചു.
This is a morphed image and fake news. Am so surprised now news channels are also using morphed images and featuring them as news items !
— Preity G Zinta (@realpreityzinta) May 20, 2025
മത്സരത്തിന് ശേഷം വൈഭവിന് കൈകൊടുത്ത് പ്രീതി സിന്റ സംസാരിക്കുന്ന വിഡിയോ രാജസ്ഥാൻ റോയൽസ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോർഫ് ചെയ്ത ചിത്രങ്ങളും വിഡിയോയും ഇന്റർനെറ്റിൽ പ്രചരിച്ചത്. ഇതിന്റെ റീൽ വൈറലായതോടെയാണ് പ്രീതി സിന്റ പ്രതികരിക്കുന്നത്.
Flex levels at school: Vaibhav Sooryavanshi 😎💗 pic.twitter.com/IhGvZKzL3R
— Rajasthan Royals (@rajasthanroyals) May 19, 2025
പഞ്ചാബിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തോറ്റിരുന്നു. വൈഭവും യശസ്വിയും ചേർന്ന് മികച്ച തുടക്കം നൽകി എങ്കിലും അത് മുതലെടുക്കാൻ രാജസ്ഥാന്റെ മധ്യനിരയ്ക്ക് സാധിക്കാതെ വരികയായിരുന്നു. 11 വർഷത്തിന് ശേഷം തന്റെ ടീം പ്ലേഓഫിൽ എത്തിയതിന്റെ സന്തോഷത്തിലാണ് പ്രീതി സിന്റ.
Read More
- ലക്നൗവിനെ പുറത്താക്കി ഹൈദരാബാദ്; ഒരു പ്ലേഓഫ് സ്ഥാനത്തിനായി ഇനി രണ്ട് ടീമുകൾ
- Rishabh Pant IPL: 27 കോടിയല്ലേ വെള്ളത്തിലായത്! കലിപ്പിച്ച് മടങ്ങിപ്പോയി സഞ്ജീവ് ഗോയങ്ക
- Punjab Kings IPL: ശ്രേയസിന് ലഭിക്കേണ്ട ക്രെഡിറ്റ് ഗംഭീർ തട്ടിയെടുത്തു; ദയയില്ലാതെ ഗാവസ്കർ
- 10 ലക്ഷത്തിന് മുംബൈയിൽ; സൂര്യയുടെ ആസ്തി എത്ര എന്നറിയുമോ? അമ്പരപ്പിക്കുന്ന ആഡംബര ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.