/indian-express-malayalam/media/media_files/2025/07/05/vaibhav-suryavanshi-scored-fastest-century-in-under-19-cricket-2025-07-05-18-24-22.jpg)
Vaibhav Suryavanshi (X)
Vaibhav Suryavanshi Century: വെടിക്കെട്ട് ബാറ്റിങ്ങുമായി വീണ്ടും റെക്കോർഡുകൾ തിരുത്തിയെഴുതി ഇന്ത്യയുടെ കുട്ടി താരം വൈഭവ് സൂര്യവൻഷി. ഓസ്ട്രേലിയ അണ്ടർ 19 ടീമിന് എതിരെ 78 പന്തിലാണ് പതിനാലുകാരൻ തകർത്തടിച്ച് സെഞ്ചുറി തൊട്ടത്. യൂത്ത് ടെസ്റ്റ് ചരിത്രത്തിലെ വേഗമേറിയ നാലാമത്തെ സെഞ്ചുറിയാണ് വൈഭവ് തന്റെ പേരിൽ കുറിച്ചത്.
അണ്ടർ 19 ടെസ്റ്റിൽ 100 പന്തിൽ താഴെ എടുത്ത് രണ്ട് വട്ടം സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്ററായും വൈഭവ് മാറി. വൈഭവിന് മുൻപ് ബ്രണ്ടൻ മക്കല്ലം ആണ് ഈ നേട്ടം സ്വന്തമാക്കിയത്. 243 റൺസ് ആണ് ഓസ്ട്രേലിയ ടീം ഇന്ത്യ അണ്ടർ 19 ടീമിന്റെ മുൻപിൽ വെച്ചത്. വൈഭവ് 86 പന്തിൽ നിന്ന് 113 റൺസ് നേടി പുറത്തായി.
Also Read: കളിക്കാൻ ഇറങ്ങിയത് ലാലേട്ടന്റെ ആറ്റിറ്റ്യൂഡിൽ; കലാശപ്പോരിലെ തന്ത്രം പറഞ്ഞ് സഞ്ജു
എട്ട് സിക്സും ഒൻപത് ഫോറും വൈഭവിന്റെ ബാറ്റിൽ നിന്ന് വന്നു. ഒരാഴ്ച മുൻപ് മറ്റൊരു റെക്കോർഡും വൈഭവ് തകർത്തിരുന്നു. യൂത്ത് ഏകദിന ക്രിക്കറ്റ് കരിയറിൽ ഏറ്റവും കൂടുതൽ സിക്സുകൾ പറത്തുന്ന താരമായി വൈഭവ് മാറിയിരുന്നു. യൂത്ത് ഏകദിനത്തിൽ ഉന്മുക്ത് ചന്ദ് 39 സിക്സുകൾ പറത്തി സ്വന്തമാക്കിയ റെക്കോർഡ് ആണ് വൈഭവ് തകർത്തത്.
Also Read: ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാക്കിസ്ഥാൻ ക്യാപ്റ്റൻ; കൂവലോടെ തിരിച്ചടിച്ച് ഇന്ത്യൻ ആരാധകർ
ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വൈഭവിന്റെ പ്രവേശനം അധികം വൈകില്ലെന്ന് ഉറപ്പാണ്. വൈഭവിന് മുൻപിൽ ഇപ്പോൾ തന്നെ എൻഡോഴ്സ്മെന്റ് ഡീലുകളുടെ പ്രളയമാണ് എന്ന് ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞിരുന്നു. ഇതെല്ലാം ക്രിക്കറ്റിൽ നിന്ന് വൈഭവിന്റെ ശ്രദ്ധ തിരിക്കില്ല എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Also Read: മാച്ച് ഫീ സൈന്യത്തിനും പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും; ഹൃദയം തൊട്ട് സൂര്യ
യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ പ്രായം കുറഞ്ഞ താരം എന്ന നേട്ടം സർഫറാസ് ഖാനെ പിന്നിലാക്കി നേരത്തെ വൈഭവ് തിരുത്തിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇത്. അണ്ടർ 19 ക്രിക്കറ്റിൽ യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്.
Read More: കിരീടം വാങ്ങാതെ ഇന്ത്യയുടെ ആഘോഷം; എത്രയും വേഗം ട്രോഫി തിരികെ നൽകണം എന്ന് നഖ്വിയോട് ബിസിസിഐ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.