scorecardresearch

IPL 2025: 759 റൺസ് നേടി സായ്; എന്നിട്ടും മൂല്യമേറിയ താരം സൂര്യ; നിയമം ഇങ്ങനെ

Suryakumar Yadav IPL 2025: 20.5 പോയന്‍റ് സ്വന്തമാക്കിയാണ് മുംബൈ താരം സൂര്യകുമാര്‍ യാദവ് സീസണിലെ മൂല്യമേറിയ താരമായി മാറിയത്. സായ് സുദർശൻ പോയിന്റ് പ്രകാരം രണ്ടാം സ്ഥാനത്താണ്

Suryakumar Yadav IPL 2025: 20.5 പോയന്‍റ് സ്വന്തമാക്കിയാണ് മുംബൈ താരം സൂര്യകുമാര്‍ യാദവ് സീസണിലെ മൂല്യമേറിയ താരമായി മാറിയത്. സായ് സുദർശൻ പോയിന്റ് പ്രകാരം രണ്ടാം സ്ഥാനത്താണ്

author-image
Sports Desk
New Update
Hardik Pandya, Suryakumar Yadav

Hardik Pandya, Suryakumar Yadav Photograph: (Hardik Pandya, Instagram)

Suryakumar Yadav Mumbai Indians IPL 2025: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഐപിഎൽ കിരീടം ചൂടിയപ്പോൾ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദര്‍ശനാണ്. 15 മത്സരങ്ങളിൽ 759 റൺസ് അടിച്ചെടുത്താണ് സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ് നേടിയത്. എന്നാല്‍ സീസണിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് സൂര്യകുമാർ യാദവാണ്. റണ്‍വേട്ടയില്‍ രണ്ടാമനാണ് സൂര്യകുമാര്‍. എന്തുകൊണ്ടാണ് സായ് സുദർശനെ മറികടന്ന് സൂര്യകുമാർ ഏറ്റവും മൂല്യമേറിയ താരമായത്? 

Advertisment

പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റിന് പകരം പോയന്‍റ് സമ്പ്രദായത്തിലൂടെ മൂല്യമേറിയ താരത്തെ കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ രീതി. 2013 മുതലാണ് ഈ രീതി ആരംഭിച്ചത്. 320.5 പോയന്‍റ് സ്വന്തമാക്കിയാണ് മുംബൈ താരം സൂര്യകുമാര്‍ യാദവ് സീസണിലെ  മൂല്യമേറിയ താരമായി മാറിയത്. സായ് സുദർശൻ പോയിന്റ് പ്രകാരം രണ്ടാം സ്ഥാനത്താണ്. 311 പോയന്‍റ് ആണ് സായ് സുദര്‍ശന്‍ നേടിയത്. സായ് സുദർശനും സൂര്യയും അല്ലാതെ മറ്റൊരു താരവും 300 പോയന്‍റ് നേടിയില്ല. 

Also Read: RCB Win IPL 2025: 'ഇൻസൾട്ട് ആണ് സാറെ വലിയ ഇൻവെസ്റ്റ്മെന്റ്'; ഇന്ന് ഹാരി കെയ്ൻ മുതൽ സച്ചിൻ വരെ കയ്യടിക്കുന്നു

രാജസ്ഥാന്‍ റോയല്‍സിന്‍റെ യശസ്വി ജയ്സ്വാളാണ് മൂന്നാമതായത്. 273 പോയന്‍റാണ് യശസ്വി നേടിയത്. ഇതുവരെ ഐപിഎല്‍ ചരിത്രത്തില്‍ കിരീടം നേടിയ ടീമിലെ ഒരേയൊരു താരം മാത്രമാണ് ടൂര്‍ണെമന്‍റിലെ മൂല്യമേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് കഴിഞ്ഞ സീസണിൽ കിരീടം നേടിയപ്പോള്‍ സുനില്‍ നരെയ്ൻ ആയിരുന്നു മൂല്യമേറിയ താരമായി മാറിയത്.

Advertisment

Also Read: Rohit Sharma IPL: വൈകാരികമായി വിടപറഞ്ഞ് രോഹിത്; ഇനി മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങി എത്തുമോ?

ഐപിഎല്ലില്‍ ഒരു താരം നേടുന്ന ഓരോ സിക്സിനും വിക്കറ്റിനും 3.5 പോയന്‍റ് വീതമാണ് ലഭിക്കുക. ഫോറടിച്ചാലും സ്റ്റംപിംഗ് ചെയ്താലും ക്യാച്ചെടുത്താലും 2.5 പോയന്‍റ് വീതമാണ് ലഭിക്കുക. ഡോട്ട് ബോളെറിഞ്ഞാലും റണ്ണൗട്ടാക്കിയാലും ഒരോ പോയന്‍റ് വീതം ലഭിക്കും.

Also Read: ഒടുവിൽ ആ നിമിഷം എത്തി; ഐപിഎൽ കിരീടത്തിൽ ആദ്യമായി കോഹ്ലിയുടെ മുത്തം

ഈ സീസണില്‍ 717 റണ്‍സ് സൂര്യകുമാര്‍ യാദവ് നേടിയപ്പോൾ 69 ഫോറും 38 സിക്സും സൂര്യയുടെ ബാറ്റിൽ നിന്ന് വന്നു.  സായ് സുദര്‍ശന്‍ നേടിയത് 88 ഫോറും 21 സിക്സുമാണ്. ഇതോടെയാണ് ഒൻപത് പോയന്‍റ് വ്യത്യാസത്തില്‍ സൂര്യകുമാർ മൂല്യമേറിയ താരമായത്. 

Read More

സർ, ഇന്ത്യയിലേക്ക് വരൂ; നമുക്ക് എസ്ബിഐക്ക് മുൻപിൽ ആഘോഷിക്കാം; വിജയ് മല്യക്ക് ട്രോൾ മഴ

IPL 2025 suryakumar yadav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: