scorecardresearch

സൂര്യകുമാറിന്റെ പരുക്ക് മാറി; മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷ വാർത്ത

ഹാർദിക് പാണ്ഡ്യ ക്യാപ്ടനായെത്തിയ ശേഷം നടന്ന മൂന്ന് മാച്ചുകളിലും മുംബൈ തോൽവി വഴങ്ങിയിരുന്നു. ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, സഞ്ജും സാംസണിന്റെ രാജസ്ഥാൻ റോയൽസ് എന്നിവരോടാണ് മുംബൈ തോറ്റത്.

ഹാർദിക് പാണ്ഡ്യ ക്യാപ്ടനായെത്തിയ ശേഷം നടന്ന മൂന്ന് മാച്ചുകളിലും മുംബൈ തോൽവി വഴങ്ങിയിരുന്നു. ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, സഞ്ജും സാംസണിന്റെ രാജസ്ഥാൻ റോയൽസ് എന്നിവരോടാണ് മുംബൈ തോറ്റത്.

author-image
Sports Desk
New Update
Surya Kumar Yadav | Mumbai Indians

സൂര്യ തിരിച്ചെത്തുന്നതോടെ മുംബൈ വിജയവഴിയിൽ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ (X/

ഐപിഎല്ലിൽ ദൈവത്തിന്റെ പോരാളികൾ തുടരൻ തോൽവികളുമായി വലയവെ, ഹാർദിക് പാണ്ഡ്യയ്ക്കും കൂട്ടർക്കും ആശ്വാസമേകുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. അവരുടെ മദ്ധ്യനിരയിലെ സൂപ്പർതാരവും ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്ററുമായ സൂര്യകുമാർ യാദവ് പരുക്കു മാറി തിരിച്ചെത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച സൂര്യ ടീമിനൊപ്പം ചേരുമെന്നാണ് ഏറ്റവും പുതിയ വിവരം.

Advertisment

സൂര്യയ്ക്ക് ആദ്യം കാൽക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ നടത്തുന്നതിനിടെ 'സ്പോർട്സ് ഹെർണിയ' അസുഖബാധയും. തുടർന്ന് സൂര്യകുമാർ യാദവിനെ വിദേശത്ത് വച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ജർമ്മനിയിൽ വച്ചായിരുന്നു മുംബൈ താരത്തിന് സർജറി നടത്തിയത്. മാസങ്ങളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. 2023 ഡിസംബറിലാണ് സൂര്യകുമാർ അവസാനമായി ക്രിക്കറ്റ് കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കിടെ കാലിന്റെ ആംഗിളിന് ഗ്രേഡ് 2 വിഭാഗത്തിലുള്ള പൊട്ടലുണ്ടായത്.

33കാരനായ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫിറ്റ്നസ് തെളിയിച്ചതിനെ തുടർന്നാണ് ടീമിൽ മടങ്ങിയെത്തുന്നത്. വാംഖഡെയിൽ എപ്രിൽ 7ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാാണ് മുംബൈയുടെ അടുത്ത മത്സരം. ഈ മത്സരത്തിന് മുന്നോടിയായി ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമെ സൂര്യയ്ക്ക് കളിക്കാനാകൂ. താരത്തിന്റെ ഫിറ്റ്നസും നെറ്റ് പ്രാക്ടീസിലെ പ്രകടനവും വിലയിരുത്തിയ ശേഷമാകും ഡൽഹിക്കെതിരെ കളിപ്പിക്കണമോയെന്ന് മുംബൈ ടീം ഡോക്ടർമാർ അന്തിമ തീരുമാനമെടുക്കുക. 

Advertisment

ഹാർദിക് പാണ്ഡ്യ ക്യാപ്ടനായെത്തിയ ശേഷം നടന്ന മൂന്ന് മാച്ചുകളിലും മുംബൈ തോൽവി വഴങ്ങിയിരുന്നു. ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, സഞ്ജും സാംസണിന്റെ രാജസ്ഥാൻ റോയൽസ് എന്നിവരോടാണ് മുംബൈ തോറ്റത്. സീസണിൽ ഏറ്റവും മോശം തുടക്കമാണ് മുംബൈയ്ക്ക് ലഭിച്ചത്. സൂര്യ തിരിച്ചെത്തുന്നതോടെ മുംബൈ വിജയവഴിയിൽ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.

Read More

Mumbai Indians IPL 2024 suryakumar yadav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: