/indian-express-malayalam/media/media_files/2025/05/26/HYFDhn6BKkE01XJjf0eh.jpg)
MS Dhoni, Hussy, Suresh Raina Photograph: (File Photo)
Suresh Raina Chennai Super Kings IPL: ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചാണ് ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ പതിനെട്ടാം സീസൺ അവസാനിപ്പിച്ചത്. എന്നാൽ ചെന്നൈയുടെ മത്സരത്തിന് ഇടയിൽ സുരേഷ് റെയ്നയിൽ നിന്ന് കമന്ററി ബോക്സിൽ വെച്ച് വന്നൊരു പ്രതികരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് കോച്ചായി താൻ എത്തിയേക്കും എന്ന നിലയിലാണ് സുരേഷ് റെയ്നയുടെ വാക്കുകൾ വന്നത്. നിലവിൽ മൈക്ക് ഹസിയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് കോച്ച്.
Also Read: india Test Squad: എന്ത് തെറ്റാണ് സർഫറാസ് ചെയ്തത്? അനീതി കാണിക്കേണ്ടി വരുമെന്ന് ചീഫ് സെലക്ടർ
ചെന്നൈയുടെ ഗുജറാത്തിനെതിരായ മത്സരത്തിന് ശേഷം റെയ്നയുടെ വാക്കുകളെ പറ്റി ചെന്നൈ സൂപ്പർ കിങ്സ് അസിസ്റ്റന്റ് ബോളിങ് കോച്ചിന് നേർക്ക് പ്രസ് കോൺഫറൻസിൽ ചോദ്യം എത്തി. "എനിക്കറിയില്ല" എന്നാണ് എസ് ശ്രിറാം പ്രതികരിച്ചത്. അങ്ങനെ റെയ്ന പറഞ്ഞിട്ടുണ്ട് എങ്കിൽ എനിക്കത് റെയ്നയോട് ചോദിക്കണം എന്നാണ് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവെ ശ്രിറാം പറഞ്ഞത്.
കമന്ററി ബോക്സിൽ റെയ്ന പറഞ്ഞത് ഇങ്ങനെ
ചെന്നൈ സൂപ്പർ കിങ്സ് പുതിയ ബാറ്റിങ് കോച്ചിനെ തേടുന്നതായി കമന്ററി ബോക്സിൽ വെച്ചാണ് സുരേഷ് റെയ്ന വെളിപ്പെടുത്തിയത്. അടുത്ത ബാറ്റിങ് കോച്ചിന്റെ പേരിന്റെ ആദ്യാക്ഷരം എസിൽ ആണോ തുടങ്ങുന്നത് എന്ന് ആകാശ് ചോപ്ര ചോദിച്ചു. ഏറ്റവും വേഗത്തിൽ അർധ ശതകം കണ്ടെത്തിയ താരം എന്നായിരുന്നു റെയ്നയുടെ മറുപടി.
2014ൽ സുരേഷ് റെയ്ന ചെന്നൈ സൂപ്പർ കിങ്സിനായി 16 പന്തിൽ അർധ ശതകം കണ്ടെത്തിയിരുന്നു. 5529 റൺസ് ആണ് സുരേഷ് റെയ്നയുടെ ഐപിഎൽ അക്കൗണ്ടിലുള്ളത്. ചെന്നൈക്കായി റെയ്ന കളിച്ചത് 200 മത്സരങ്ങളും.
Also Read: കോഹ്ലിയുടെ വിരമിക്കലിലേക്ക് ചൂണ്ടി ധോണി? 'പ്രകടനം നോക്കിയാണെങ്കിൽ പലരും 22 വയസിൽ അവസാനിപ്പിക്കണം '
2018 മുതൽ മൈക്ക് ഹസിയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് കോച്ച്. എന്നാൽ ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് നിര നനഞ്ഞ പടക്കമായിരുന്നു.എന്നാൽ ആയുഷ് മാത്രേ, ഡെവാൾഡ് ബ്രെവിസ്, ഉർവിൽ പട്ടേൽ എന്നിവരെ കൊണ്ടുവന്നതോടെ ചെന്നൈയ്ക്ക് പുത്തനുണർവ് ലഭിച്ചു. പക്ഷേ അപ്പോഴേക്കും സീസൺ കയ്യിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു.
Read More
IPL 2025: ആദ്യ രണ്ട് സ്ഥാനങ്ങൾ ആര് പിടിക്കും; ക്വാളിഫയർ 1 കളിക്കുക ഏതെല്ലാം ടീമുകൾ? സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.