/indian-express-malayalam/media/media_files/2025/03/27/y0ZreP11lqtNycE07mGn.jpg)
Prince Yadav Photograph: (IPL, Instagram)
SRH Vs LSG IPL 2025: ലക്നൗ സൂപ്പർ ജയന്റ്സ് ഹൈദരാബാദിലേക്ക് എസ്ആർഎച്ചിനെ നേരിടാൻ എത്തുമ്പോൾ ഋഷഭ് പന്തിനും സംഘത്തിനും നേർക്ക് ബാറ്റിങ് ആക്രമണം കമിൻസിന്റെ ടീം അഴിച്ചുവിടും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഐപിഎല്ലിലെ ആദ്യ 300 റൺസ് ടോട്ടൽ ഈ മത്സരത്തിൽ പിറക്കുമോ എന്ന ചോദ്യങ്ങൾ ഉയർന്നു. എന്നാൽ 76-3 എന്ന നിലയിലേക്ക് ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ വീഴ്ത്താൻ ലക്നൗവിന് സാധിച്ചു. ഇവിടെ ട്രാവിസ് ഹെഡ്ഡിന്റെ വിക്കറ്റ് വീണതാണ് നിർണായകമായത്. ഹെഡ്ഡിന്റെ അപകടം ഒഴിവാക്കിയത് പ്രിൻസ് യാദവ് ആണ്. അതും ഒന്നൊന്നര ഡെലിവറിയിലൂടെ. ആരാണ് പ്രിൻസ് യാദവ്?
15-2 എന്ന നിലയിലേക്ക് വീണിട്ടും ട്രാവിസ് ഹെഡ് കുലുങ്ങാതെ തകർത്തടിക്കുകയായിരുന്നു. ഒടുവിൽ എട്ടാം ഓവറിലാണ് ക്രീസിൽ സെറ്റ് ആയി കഴിഞ്ഞിരുന്ന ഹെഡ്ഡിനെ പ്രിൻസ് യാദവ് മടക്കിയത്. 28 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 47 റൺസ് എടുത്ത് ഹെഡ് കൂടുതൽ അപകടകാരിയാവാൻ ഒരുങ്ങുന്ന സമയത്താണ് പ്രിൻസ് ഓസീസ് താരത്തെ ബൗൾഡ് ആക്കിയത്.
ഒരു 23കാരനാണ് ഇവിടെ ഹെഡിന്റെ കുറ്റി തെറിപ്പിച്ചത്. പ്രിൻസ് യാദവ് ബോൾ ചെയ്യാൻ എത്തിയപ്പോൾ ആക്രമിച്ച് ബാറ്റ് ചെയ്യാൻ തന്നെയാണ് ഹെഡ് ശ്രമിച്ചത്. എന്നാൽ ഹെഡ്ഡിന്റെ കണക്കുകൂട്ടൽ തെറ്റി. ഹെഡ്ഡിന്റെ സ്റ്റംപ് ഇളക്കിയതിന് പിന്നാലെ പ്രിൻസ് ആരാധകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു.
ഇത് മാത്രമല്ല. ക്ലാസന്റെ വിക്കറ്റ് വീഴാൻ ഇടയാക്കിയതും പ്രിൻസ് ആണ്. പ്രിൻസിന്റെ ഫുൾ ടോസിൽ നിതീഷ് നേരെ ബോളർക്ക് നേരെ അടിച്ചു. ഇടത് കൈ കൊണ്ട് പിടിക്കാൻ പ്രിൻസ് ശ്രമിച്ചെങ്കിലും നടത്തില്ല. പ്രിൻസിന്റെ കയ്യിൽ തട്ടി പന്ത് നോൺസ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപ് ഇളക്കി. ക്രീസ് ലൈനിൽ നിന്ന് പുറത്തായി നിന്നിരുന്ന ക്ലാസന് ഇതോടെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു.
CASTLED! 🔥 | \ |#PrinceYadav strikes Gold, knocking over #TravisHead with a beauty that shatters the stumps!
— Star Sports (@StarSportsIndia) March 27, 2025
Watch LIVE action: https://t.co/f9h0ie1eiG#IPLonJioStar 👉 #SRHvLSG | LIVE NOW on Star Sports 1, Star Sports 1 Hindi & JioHotstar! pic.twitter.com/7vcIalHQus
ഡൽഹിയിൽ നിന്നുള്ള വലംകയ്യൻ ഫാസ്റ്റ് ബോളറാണ് നിതീഷ്. 2024ലെ ഡൽഹി പ്രീമിയർ ലീഗിലൂടെ പ്രിൻസ് ശ്രദ്ധ പിടിച്ചു. ഐപിഎൽ താര ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് പ്രിൻസ് ലക്നൗവിലേക്ക് എത്തിയത്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും പ്രിൻസ് മികവ് കാണിച്ചിരുന്നു. 22 എന്ന ശരാശരിയിൽ വീഴ്ത്തിയത് 11 വിക്കറ്റ്. ടൂർണമെന്റിലെ ഡൽഹിയുടെ വിക്കറ്റ് വേട്ടയിൽ ഒന്നാമതായത് പ്രിൻസ് ആണ്.
ഇതുവരെ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് പ്രിൻസ് കളിച്ചത്. എന്നാൽ ഐപിഎല്ലിലെ അരങ്ങേറ്റം പ്രിൻസ് ആഘോഷമാക്കുകയാണ്. ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയ്ക്ക് എതിരെ 29 റൺസ് മാത്രം വഴങ്ങിയാണ് പ്രിൻസ് ഹെഡ്ഡിന്റെ വിലപ്പെട്ട വിക്കറ്റ് വീഴ്ത്തിയത്.
Read More
- RR Vs KKR IPL 2025: രാജസ്ഥാന് രണ്ടാം തോൽവി; ഡികോക്കിന്റെ കരുത്തിൽ കൊൽക്കത്തയ്ക്ക് ജയം
- Sanju Samson: ഇംപാക്ട് സൃഷ്ടിക്കാനാവാതെ സഞ്ജു; ജുറെലിനേയും ഇഷാനേയും കണ്ട് പഠിക്കാൻ വിമർശനം
- Vighnesh Puthur: തോളിൽ കയ്യിട്ട് ഹർദിക്; ഞെട്ടി കണ്ണുതള്ളി വിഘ്നേഷ്
- Vighnesh Puthur : വിഘ്നേഷിന്റെ വരവ് അർജുന്റെ വാതിലുകൾ അടച്ച്; ഇനി മുംബൈ ആർക്കൊപ്പം നിൽക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us