/indian-express-malayalam/media/media_files/2025/03/26/LUVe6KL8HE1IlBKtMtNK.jpg)
വിഘ്നേഷ് പുത്തൂർ, അർജുൻ ടെണ്ടുൽക്കർ Photograph: (ഇൻസ്റ്റഗ്രാം)
Vighnesh Puthur Mumbai Indians IPL 2025: ആദ്യ മത്സരത്തിൽ ഇംപാക്ട് പ്ലേയറായി ഇറങ്ങി മലയാളി താരം വിഘ്നേഷ് പുത്തൂർ ഐപിഎല്ലിലെ താരമായി മാറി കഴിഞ്ഞു. ഗുജറാത്തിന് എതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. ഈ കളിയിൽ വിഘ്നേഷ് പ്ലേയിങ് ഇലവനിൽ ഇടംപിടിക്കും എന്ന വിലയിരുത്തലുകളാണ് ശക്തം. ചെപ്പോക്കിൽ മൂന്ന് വിക്കറ്റ് വിഘ്നേഷ് സൃഷ്ടിച്ച ഓളം അത്രയ്ക്കുണ്ട്. മലയാളി താരം പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കുമ്പോൾ മറുവശത്ത് അർജുൻ ടെണ്ടുൽക്കറിന്റെ അവസരം നഷ്ടമാവാനാണ് സാധ്യതകൾ എല്ലാം.
അർജുൻ ടെണ്ടുൽക്കറിന് ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണ്. അർജുന് പകരം 12.50 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ന്യൂസിലൻഡിന്റെ ഇടംകയ്യൻ പേസർ ട്രെന്റ് ബോൾട്ടിനെ ആയിരിക്കും മുംബൈ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തു. അർജുന് ശരാശരി 130 എന്ന വേഗ നിലനിർത്തി പന്തെറിയാൻ പോലും സാധിക്കുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളിയാവുന്നത്.
ചെന്നൈ സൂപ്പർ കിങ്സിന് എതിരെ അർജുൻ ടെണ്ടുൽക്കറിന് പകരമാണ് വിഘ്നേഷ് ടീമിലേക്ക് എത്തിയത്. ഋതുരാജും രചിൻ രവീന്ദ്രയും ചേർന്ന് സിഎസ്കെയെ ജയത്തിലേക്ക് നയിക്കുന്ന സമയം ഋതുരാജിനെ മടക്കി മുംബൈക്ക് ബ്രേക്ക് നൽകാൻ വിഘ്നേഷിന് സാധിച്ചു. പിന്നാലെ ശിവം ദുബെയെയും ദീപക് ഹൂഡയേയും വിഘ്നേഷ് മടക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയെല്ലാം വിഘ്നേഷിലേക്ക് എത്തി.
ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാത്ത താരം
ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാത്ത താരമാണ് വിഘ്നേഷ്. വിഘ്നേഷിന്റെ പരിചയസമ്പത്തിനും ഫിറ്റ്നസിനും നേരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. എങ്കിലും വിഘ്നേഷിന് മുംബൈ കൂടുതൽ മത്സര സമയം ലഭ്യമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ വരുമ്പോൾ അർജുൻ ടെണ്ടുൽക്കറിന്റെ സാധ്യതകൾ അകലും.
ചെപ്പോക്കിലെ സ്പിൻ സൗഹൃദ പിച്ച് ആയതിനാലാണ് ഇടംകയ്യൻ പേസ് ഓൾറൗണ്ടറായ അർജുൻ ടെണ്ടുൽക്കറെ ഇംപാക്ട് പ്ലേയറായി പോലും കളിപ്പിക്കാതിരുന്നത് എന്ന വാദങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ആന്ധ്രയിൽ നിന്നുള്ള മീഡിയം പേസർ സത്യനാരായാണ രാജുവിന് അരങ്ങേറ്റം കുറിക്കാൻ മുംബൈ അവസരം നൽകി. എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഈ ആന്ധ്രാ താരം കളിച്ചിട്ടുള്ളത്.
30 ലക്ഷം രൂപയ്ക്കാണ് അർജുനെ ഈ സീസണിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. അഞ്ച് ഐപിഎൽ മത്സരങ്ങളാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി അർജുൻ ഇതുവരെ കളിച്ചത്. നേടിയത് മൂന്ന് വിക്കറ്റ്. ഈ സീസണിലും മുംബൈ ഇന്ത്യൻസിൽ അർജുന് അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ പിന്നെ അടുത്ത സീസൺ എന്നതുൾപ്പെടെയുള്ള സാധ്യതകൾ അർജുനിൽ നിന്ന് അകലാനാണ് സാധ്യത.
Read More
- Vighnesh Puthur: വിഘ്നേഷിനെ ചൈനമാൻ ബോളറാക്കിയത് ആര്? ഉസ്താദിനൊപ്പം നടുറോഡിൽ പരിശീലനം
- IPL 2025 PBKS Vs GT : ഗുജറാത്ത് പൊരുതി വീണു; ഡെത്ത് ഓവറിൽ കളി പിടിച്ച് പഞ്ചാബ്; 11 റൺസ് ജയം
- IPL 2025 DC Vs LSG: അശുതോഷിന് അസാധ്യം എന്നൊന്നില്ല! ത്രില്ലർ പോരിൽ ഡൽഹിക്ക് ഒരു വിക്കറ്റ് ജയം
- Vighnesh Puthur : 'ബിഷൻ സിങ് ബേദിയെ ഓർമിപ്പിക്കുന്നു വിഘ്നേഷ്'; ഇതിഹാസങ്ങളോട് താരതമ്യപ്പെടുത്തി സിദ്ധു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us