/indian-express-malayalam/media/media_files/2025/03/26/mhhEDiZF1eaISYIzXYHq.jpg)
വിഘ്നേഷ് പുത്തൂർ, ഹർദിക് പാണ്ഡ്യ Photograph: (Screengrab)
Vighnesh Puthur Mumbai Indians IPL 2025: ചെപ്പോക്കിൽ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ചെയ്സ് വലിയ വെല്ലുവിളികളില്ലാതെ മുൻപോട്ട് പോകുമ്പോഴാണ് വിഘ്നേഷിന്റെ കൈകളിലേക്ക് സൂര്യകുമാർ യാദവ് പന്ത് നൽകുന്നത്. അവിടം മുതൽ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഈ മലയാളി പയ്യൻ ചർച്ചയാവാൻ തുടങ്ങി. ഇന്ത്യൻ ഇതിഹാസ താരം ബിഷൻ സിങ് ബേദിയോട് വരെ വിഘ്നേഷിനെ താരതമ്യപ്പെടുത്തി കഴിഞ്ഞു പലരും. ഇതിനിടയിൽ വിഘ്നേഷിന്റെ രസകരമായൊരു വിഡിയോയാണ് ഇപ്പോൾ പുറത്തു വരുന്നത്.
മുംബൈ ഇന്ത്യൻസിന്റെ പരിശീലന സെഷന് ഇടയിലാണ് സംഭവം. ടീം അംഗങ്ങൾ എല്ലാവരും ചേർന്ന് സംസാരിക്കുന്നതിന് ഇടയിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ അവിടേക്ക് എത്തി. പിന്നിൽ നിന്ന് വന്ന ഹർദിക് വിഘ്നേഷിന്റെ തോളിൽ കൈയ്യിട്ട് നിന്നു. ഈ സമയം ആരാണ് ഇത് എന്ന ഭാവത്തിൽ വിഘ്നേഷ് നോക്കുന്നതും ഹർദിക് ആണെന്ന് കണ്ട് ഞെട്ടുന്നതുമാണ് വിഡിയോയിൽ കാണുന്നത്.
സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ വൈറലായി കഴിഞ്ഞു. കമന്റുകളുമായി നിരവധി മലയാളി ആരാധകരാണ് എത്തുന്നത്. അരങ്ങേറ്റ മത്സരത്തിൽ ധോണി തോളിൽ കൈവെച്ച് അഭിനന്ദിച്ചതും നിത അംബാനി ഡ്രസ്സിങ് റൂമിൽ വെച്ച് സമ്മാനം നൽകിയതുമെല്ലാം മലപ്പുറം പെരിന്തൽമണ്ണക്കാരനായ വിഘ്നേഷിന് സ്വപ്ന തുല്യമായ നിമിഷമാണ്.
Vignesh Puthur sees Hardik as the uncle who inappropriately touches him.pic.twitter.com/f1miE535n1
— Lord Durgesh (@hardikpandya39) March 24, 2025
മത്സരത്തിലേക്ക് വരമ്പോൾ ഗുജറാത്ത് ടൈറ്റൻസ് ആണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത എതിരാളികൾ. ശനിയാഴ്ചയാണ് മത്സരം. വിഘ്നേഷ് ഈ കളിയിൽ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. സീസണിലെ ആദ്യ ജയമാണ് ഗുജറാത്തിന് എതിരെ ഇറങ്ങുമ്പോൾ മുംബൈ ലക്ഷ്യം വയ്ക്കുന്നത്. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ടീമിലേക്ക് തിരികെ എത്തുന്നത് മുംബൈക്ക് കരുത്ത് പകരും.
Read More
- Vighnesh Puthur: വിഘ്നേഷിനെ ചൈനമാൻ ബോളറാക്കിയത് ആര്? ഉസ്താദിനൊപ്പം നടുറോഡിൽ പരിശീലനം
- IPL 2025 PBKS Vs GT : ഗുജറാത്ത് പൊരുതി വീണു; ഡെത്ത് ഓവറിൽ കളി പിടിച്ച് പഞ്ചാബ്; 11 റൺസ് ജയം
- IPL 2025 DC Vs LSG: അശുതോഷിന് അസാധ്യം എന്നൊന്നില്ല! ത്രില്ലർ പോരിൽ ഡൽഹിക്ക് ഒരു വിക്കറ്റ് ജയം
- Vighnesh Puthur : 'ബിഷൻ സിങ് ബേദിയെ ഓർമിപ്പിക്കുന്നു വിഘ്നേഷ്'; ഇതിഹാസങ്ങളോട് താരതമ്യപ്പെടുത്തി സിദ്ധു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.