/indian-express-malayalam/media/media_files/2025/03/26/IYmEBkRE8tQaZtr7sPV5.jpg)
De Kock Against Rajasthan Royals Photograph: (IPL, Instagram)
RR vs KKR IPL 2025 : രാജസ്ഥാൻ റോയൽസിന് സീസണിലെ ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കണം. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് മുൻപിൽ വെച്ച 152 റൺസ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 15 പന്തുകൾ ശേഷിക്കെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മറികടന്നു.
തന്റെ ആദ്യ രണ്ട് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയ ജോഫ്ര ആർച്ചറെ താരത്തിന്റെ മൂന്നാം ഓവറിൽ പറപറത്തിയാണ് ഡികോക്ക് കൊൽക്കത്തക്കായി വിജയ ലക്ഷ്യം മറികടന്നത്. 18ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും ഡികോക്കിൽ നിന്ന് വന്നു. 61 പന്തിൽ നിന്ന് 97 റൺസോടെ ഡികോക്ക് പുറത്താവാതെ നിന്നു.
എട്ട് ഫോറും ആറ് സിക്സും ഉൾപ്പെട്ടതാണ് ഡികോക്കിന്റെ ഇന്നിങ്സ്. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ രഘുവൻഷി 17 പന്തിൽ നിന്ന് 22 റൺസോടെ പുറത്താവാതെ നിന്നു. ഡികോക്കിനൊപ്പം ഓപ്പണറായി ഇറങ്ങിയ മൊയിൻ അലി 12 പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രം എടുത്ത് മടങ്ങിയിരുന്നു. ആദ്യ മത്സരത്തിൽ ആർസിബിക്കെതിരെ മികവ് കാണിച്ച രഹാനെ രണ്ടാം മത്സരത്തിൽ 15 പന്തിൽ നിന്ന് നേടിയത് 18 റൺസ് മാത്രം.
എന്നാൽ ഡികോക്കും രഘുവൻഷിയും ചേർന്ന് വലിയ അപകടങ്ങളിലേക്ക് വീഴാതെ കൊൽക്കത്തയെ സീസണിലെ ആദ്യ ജയത്തിലേക്ക് എത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിന് വേണ്ടി ഒരു ബാറ്റർക്കും സ്കോർ ഉയർത്താൻ സാധിച്ചിരുന്നില്ല. 33 റൺസ് എടുത്ത ധ്രുവ് ജുറെലാണ് അവരുടെ ടോപ് സ്കോറർ. 152 എന്ന വിജയ ലക്ഷ്യം പ്രതിരോധിക്കാൻ പാകത്തിൽ ചെയ്സ് ചെയ്തിറങ്ങിയ ടീമിനെ സമ്മർദത്തിലാക്കും വിധം മികച്ച ബോളിങ് പ്രകടനം രാജസ്ഥാൻ ബോളർമാരിൽ നിന്നും വന്നില്ല.
Read More
- Vighnesh Puthur: വിഘ്നേഷിനെ ചൈനമാൻ ബോളറാക്കിയത് ആര്? ഉസ്താദിനൊപ്പം നടുറോഡിൽ പരിശീലനം
- IPL 2025 PBKS Vs GT : ഗുജറാത്ത് പൊരുതി വീണു; ഡെത്ത് ഓവറിൽ കളി പിടിച്ച് പഞ്ചാബ്; 11 റൺസ് ജയം
- IPL 2025 DC Vs LSG: അശുതോഷിന് അസാധ്യം എന്നൊന്നില്ല! ത്രില്ലർ പോരിൽ ഡൽഹിക്ക് ഒരു വിക്കറ്റ് ജയം
- Vighnesh Puthur : 'ബിഷൻ സിങ് ബേദിയെ ഓർമിപ്പിക്കുന്നു വിഘ്നേഷ്'; ഇതിഹാസങ്ങളോട് താരതമ്യപ്പെടുത്തി സിദ്ധു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.