scorecardresearch

SRH vs LSG IPL 2025: ഇന്ന് തോറ്റാൽ പുറത്ത്; ജീവൻമരണ പോരാട്ടത്തിന് ലക്നൗ; മത്സരം എവിടെ കാണാം?

SRH vs LSG IPL 2025: നിലവിൽ 11 കളിയിൽ നിന്ന് 10 പോയിന്റോടെ ഏഴാം സ്ഥാനത്താണ് ലക്നൗ. ഇനിയുള്ള മൂന്ന് മത്സരവും ജയിച്ചാൽ ലക്നൗവിന് എത്താനാവുക 16 പോയിന്റ്

SRH vs LSG IPL 2025: നിലവിൽ 11 കളിയിൽ നിന്ന് 10 പോയിന്റോടെ ഏഴാം സ്ഥാനത്താണ് ലക്നൗ. ഇനിയുള്ള മൂന്ന് മത്സരവും ജയിച്ചാൽ ലക്നൗവിന് എത്താനാവുക 16 പോയിന്റ്

author-image
Sports Desk
New Update
Travis Head | Abhishek Sharma | fifties

Travis Head, Abhishek Sharma (File Photo)

LSG vs SRH IPL 2025: നേരിയ പ്ലേഓഫ് സാധ്യത മുൻപിൽ വെച്ച് ലക്നൗ സൂപ്പർ ജയന്റ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ. ലക്നൗവിലെ എകന സ്റ്റേഡിയത്തിലാണ് മത്സരം. അവസാന പ്ലേഓഫ് സ്ഥാനത്തിനായി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലാണ് പോര്. ഇന്ന് ഹൈദരാബാദിനോട് തോറ്റാൽ ലക്നൗ പ്ലേഓഫ് കാണാതെ പുറത്താവും. 

Advertisment

നിലവിൽ 11 കളിയിൽ നിന്ന് 10 പോയിന്റോടെ ഏഴാം സ്ഥാനത്താണ് ലക്നൗ. ഇനിയുള്ള മൂന്ന് മത്സരവും ജയിച്ചാൽ ലക്നൗവിന് എത്താനാവുക 16 പോയിന്റ്. എന്നാൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ് നിൽക്കുകയാണ് ലക്നൗ സൂപ്പർ ജയന്റ്സ്. 

മധ്യനിരയാണ് ലക്നൗവിന്റെ പ്രധാന തലവേദന. ക്യാപ്റ്റൻ ഋഷഭ് പന്തിന് ഫോമിലേക്ക് എത്താനായിട്ടില്ല. ഗുജറാത്ത് ടൈറ്റൻസിന്റെ മാച്ച് വിന്നറായി കളിച്ചിരുന്ന ഡേവിഡ് മില്ലർക്ക് ലക്നൗവിലേക്ക് എത്തിയപ്പോൾ ഫിനിഷറുടെ റോളിൽ മികവ് കാണിക്കാനാവുന്നില്ല. ഇതോടെ ഫിനിഷിങ്ങിൽ അബ്ദുൽ സമദിനേയും ആയുഷ് ബദോനിയേയുമാണ് ലക്നൗ ആശ്രയിക്കുന്നത്. 

ലക്നൗവിന്റെ ബോളിങ് നിരയുടേതാണ് ഈ സീസണിലെ പവർപ്ലേയിലെ ഏറ്റവും മോശം ഇക്കണോമി. ശാർദുൽ താക്കൂർ ഫോം മങ്ങി നിൽക്കുന്നു. പരുക്കിന് ശേഷം മടങ്ങിയെത്തിയ ആകാശ് ദീപിന് ടീമിന് വേണ്ട സമയങ്ങളിൽ ബ്രേക്ക് നൽകാനാവുന്നില്ല. എക്സ് ഫാക്ടറായിരുന്ന മായങ്ക് യാദവിലെ ലക്നൗവിന്റെ പ്രതീക്ഷയും അസ്തമിച്ചുകഴിഞ്ഞു. ബോളിങ്ങിൽ ലെഗ് സ്പിന്നർ ദിഗ്വേഷ് ആണ് ലക്നൗവിന് ആശ്വാസമാകുന്നത്. 

Advertisment

ട്രാവിസ് ഹെഡ്ഡിന് കോവിഡ്?

കഴിഞ്ഞ സീസണുകളിലെ ഫൈനലിസ്റ്റുകളായ ഹൈദരാബാദ് ഈ സീസണിൽ 11 കളിയിൽ നിന്ന് നേടിയത് മൂന്ന് ജയം മാത്രം. ട്രാവിസ് ഹെഡ്ഡ്-അഭിഷേക് ശർമ ഓപ്പണിങ് കൂട്ടുകെട്ടിന് ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല. ട്രാവിസ് ഹെഡ്ഡിന് കോവിഡ് പോസിറ്റീവായെന്ന റിപ്പോർട്ടുകളുണ്ട്. അതിനാൽ ലക്നൗവിനെതിരെ കളിക്കുന്ന കാര്യം സംശയമാണ്.

ഈ സീസണിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകൾ എന്ന് പ്രവചിക്കപ്പെട്ടിരുന്നവരിൽ മുൻപിലായിരുന്നു ഹൈദരാബാദ്. 300 എന്ന സ്കോർ ആദ്യമായി ഐപിഎല്ലിൽ കണ്ടെത്തുന്ന ടീം ഹൈദരാബാദ് ആയിരിക്കും എന്നും പ്രവചനങ്ങൾ ഉയർന്നു. എന്നാൽ ഹൈദരാബാദ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. 

ലക്നൗ സൂപ്പർ ജയന്റ്സ് സാധ്യത ഇലവൻ:

മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത്, ആയുഷ് ബദോനി, ഡേവിഡ് മില്ലർ, അബ്ദുൽ സമദ്, രവി ബിഷ്ണോയ്, ശാർദുൽ താക്കൂർ, ദിഗ്വേഷ് രതി, പ്രിൻസ് യാദവ്

സൺറൈസേഴ്സ് ഹൈദരാബാദ് സാധ്യതാ ഇലവൻ: ഇഷാൻ കിഷൻ, അഭിഷേക് ശർമ, സച്ചിൻ ബേബി, ക്ലാസൻ. നിതീഷ് റെഡ്ഡി, അനികേത് വർമ, മെൻഡിസ്, കമിൻസ്, ഉനദ്കട്ട്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി. 

പിച്ച് റിപ്പോർട്ട്

ലക്നൗവിലെ ഏകന സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്പിന്നർമാർക്ക് മുൻതൂക്കം ലഭിച്ചിരുന്നു. ഏപ്രിൽ 22ന് ആണ് എകന സ്റ്റേഡിയത്തിൽ അവസാനമായി മത്സരം നടന്നത്. റെഡ്, ബ്ലാക്ക് സോയിൽ പിച്ച് ഇവിടെയുണ്ട്. ഇതിൽ മത്സരത്തിന് ഏതാവും ഉപയോഗിക്കുക എന്ന് നോക്കിയാവും ഹൈദരാബാദും ലക്നൗ സൂപ്പർ ജയന്റ്സും പ്ലേയിങ് ഇലവനെ തീരുമാനിക്കുക. 

ലക്നൗ സൂപ്പർ ജയന്റ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?

ലക്നൗ സൂപ്പർ ജയന്റ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. 

ലക്നൗ സൂപ്പർ ജയന്റ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ടെലിവിഷനിൽ ലൈവായി ഏത് ചാനലിൽ കാണാം?

ലക്നൗ സൂപ്പർ ജയന്റ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് പോര് ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കുകളിൽ കാണാം. 

ലക്നൗ സൂപ്പർ ജയന്റ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം എത്ര മണിക്ക് ആരംഭിക്കും?

ലക്നൗ സൂപ്പർ ജയന്റ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും.  

Read More

IPL 2025 Lucknow Super Giants Sunrisers Hyderabad Abhishek Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: