/indian-express-malayalam/media/media_files/2025/03/30/fnGUkYuO79xIHZ2oy0Wk.jpg)
Zeeshan Ansari Photograph: (X)
SRH vs DC IPL 2025 Zeeshan Ansari : ഡൽഹി ക്യാപിറ്റൽസിന് എതിരെ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ സീഷാൻ അൻസാരി എന്ന പേരുമുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലോകം അത്രയ്ക്ക് കേട്ടിട്ടില്ലാത്ത പേര്. ഒരുപക്ഷേ ഇനിയങ്ങോട്ട് ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് നിറയാൻ പോകുന്ന പേരായേക്കാം അത്. തന്റെ ലെഗ് ബ്രേക്ക് ഗൂഗ്ലികൾ കൊണ്ട് ബാറ്റർമാരെ കുഴയ്ക്കാൻ സാധിക്കുന്ന സ്പിന്നർ. ഐപിഎല്ലിൽ ഈ ലക്നൗവിൽ നിന്നുള്ള താരം ഹൈദരാബാദിനായി അരങ്ങേറ്റം കുറിക്കുമ്പോൾ പിന്നിൽ പട്ടിണിയോടും സാമ്പത്തിക പ്രയാസങ്ങളോടും പടവെട്ടി കഴിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു.
കഴിഞ്ഞ ഐപിഎൽ താര ലേലത്തിൽ 40 ലക്ഷം രൂപയ്ക്ക് ആണ് അൻസാരിയെ ഹൈദരാബാദ് സ്വന്തമാക്കിയത്. 1999 ഡിസംബർ 16ന് ലക്നൗവിലായിരുന്നു അൻസാരിയുടെ ജനനം. തയ്യൽക്കാരനാണ് അൻസാരിയുടെ അച്ഛൻ. സാമ്പത്തിക പ്രയാസങ്ങളിൽ വലയുമ്പോഴും ക്രിക്കറ്റിനെ സീഷാൻ അൻസാരി നെഞ്ചോട് ചേർത്ത് പിടിച്ചു കുട്ടിക്കാലം മുതൽക്കേ.
ബന്ധുവാണ് അൻസാരിയെ പരിശീലകൻ ഗോപാൽ സിങ്ങിന്റെ പക്കലേക്ക് എത്തിച്ചത്. എൽഡിഎ അക്കാദമിയിൽ അൻസാരിക്ക് സൗജന്യമായി പരിശീലനം ലഭിച്ചു. ഉത്തർപ്രദേശ് ഡൊമസ്റ്റിക് ടീമിലേക്ക് എത്തിയതിന് ശേഷം പിന്നെ അൻസാരിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
2016ൽ ഇന്ത്യക്കായി അൻസാരി അണ്ടർ 19 ലോകകപ്പ് കളിച്ചു. 2017-18 സീസണിലായിരുന്നു രഞ്ജി ട്രോഫിയിലെ അരങ്ങേറ്റം. റെയിൽവേസിന് എതിരെ അരങ്ങേറ്റത്തിൽ ആറ് വിക്കറ്റ് വീഴ്ത്തി ശ്രദ്ധ പിടിക്കാൻ അൻസാരിക്കായി. ആദ്യത്തെ ഉത്തർപ്രദേശ് ട്വന്റി20 ലീഗിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമതായിരുന്നു അൻസാരി. തന്റെ മാച്ച് വിന്നിങ് കഴിവ് പുറത്തെടുത്ത് അൻസാരി വീഴ്ത്തിയത് 24 വിക്കറ്റുകൾ.
അഞ്ചടി ഒൻപത് ഇഞ്ച് ഉയരക്കാരനാണ് അൻസാരി. അൻസാരിയുടെ റോൾ മോഡൽ ഓസീസ് ഇതിഹാസം ഷെയ്ൻ വോൺ ആണ്. വേരിയേഷനുകളിലൂടേയും ഡ്രിഫ്റ്റിലൂടെയുമെല്ലാം വോണിനെ പോലെ ബാറ്റേഴ്സിനെ കുഴയ്ക്കുകയാണ് അൻസാരിയുടേയും ലക്ഷ്യം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.