scorecardresearch

Sanju Samson: സഞ്ജു സാംസൺ ഇന്ന് ധോണിക്കെതിരെ? ആര് വീഴും? മത്സരം എവിടെ കാണാം?

Sanju Samson Rajasthan Royals Vs Chennai Super Kings: ഗുവാഹത്തിയിലേത് രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായാണ് കണക്കാക്കുന്നത് എങ്കിലും ഇവിടെ റിയാൻ പരാഗിന്റെ ടീം പ്രയാസപ്പെടുകയാണ്

Sanju Samson Rajasthan Royals Vs Chennai Super Kings: ഗുവാഹത്തിയിലേത് രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായാണ് കണക്കാക്കുന്നത് എങ്കിലും ഇവിടെ റിയാൻ പരാഗിന്റെ ടീം പ്രയാസപ്പെടുകയാണ്

author-image
Sports Desk
New Update
Sanju Samson, Dhoni

Sanju Samson, MS Dhoni (File Photo)

RR Vs CSK IPL 2025: സീസണിലെ ആദ്യ ജയം തേടി രാജസ്ഥാൻ റോയൽസ് ഇന്ന് ഇറങ്ങും. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവുമായി നിൽക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ആണ് രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ. ഗുവാഹത്തിയിലാണ് ഇന്നത്തെ മത്സരം. കൊൽക്കത്തക്കെതിരെ ഗുവാഹത്തിയിൽ മോശം പ്രകടനമാണ് രാജസ്ഥാൻ റോയൽസിൽ നിന്ന് വന്നത്. അതുകൊണ്ട് തന്നെ സീസണിലെ ആദ്യ ഹോം മത്സരങ്ങൾ തന്നെ ഗുവാഹത്തിയിൽ നടത്താനുള്ള രാജസ്ഥാൻ റോയൽസിന്റെ തീരുമാനത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന് കഴിഞ്ഞു. 

Advertisment

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്രിക്കറ്റ് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഹോം മത്സരങ്ങളിൽ രണ്ടെണ്ണം രാജസ്ഥാൻ ഗുവാഹത്തിയിൽ കളിക്കുന്നത്. എന്നാൽ ഗുവാഹത്തി രാജസ്ഥാൻ റോയൽസിന് ഇണങ്ങുന്ന ഗ്രൗണ്ട് അല്ല എന്നാണ് ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 

റോയൽ ചലഞ്ചേഴ്സിന് എതിരായ മത്സരം കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സ് അടുത്ത മത്സരം കളിക്കാൻ എത്തുന്നത്. ആർസിബിയോട് 17ന് വർഷത്തിന് ഇടയിൽ ചെപ്പോക്കിൽ ആദ്യമായി തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് ചെന്നൈ. 50 റൺസിനായിരുന്നു ചെന്നൈയുടെ തോൽവി. 

ആർസിബിക്കെതിരായ മത്സരത്തിൽ സിഎസ്കെയുടെ ടോപ് ഓർഡർ ബാറ്റിങ്ങിലെ പ്രശ്നങ്ങൾ തുറന്ന് കാണിക്കപ്പെട്ടിരുന്നു. സമാനമായ പ്രശ്നമാണ് രാജസ്ഥാനും നേരിടുന്നത്. കഴിഞ്ഞ രണ്ട് കളിയിലും രാജസ്ഥാന്റെ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിട്ടില്ല. 

പിച്ച് റിപ്പോർട്ട്

Advertisment

ഗുവാഹത്തിയിലെ പിച്ച് കൂറ്റൻ സ്കോർ കണ്ടെത്താൻ സഹായിക്കുന്നതാണ് എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ കളിയിൽ രാജസ്ഥാൻ റോയൽസിന് കൊൽക്കത്തക്കെതിരെ കണ്ടെത്താനായത് 151 റൺസ് മാത്രമാണ്. തുടക്കത്തിൽ പിച്ചിലുണ്ടാവുന്ന ഈർപ്പം സീമർമാരെ സഹായിക്കും. അതിന് ശേഷം ബാറ്റേഴ്സിനെ തുണയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. 

ഡെവോൺ കോൺവേയ്ക്ക് ഒപ്പം ഋതുരാജിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്ന് ചെന്നൈ മാറ്റം പരീക്ഷിക്കാൻ സാധ്യതയുണ്ട്. രചിനെ വൺഡൗണായി ഇറക്കി മാറ്റം കൊണ്ടുവന്നേക്കാം. രാജസ്ഥാൻ റോയൽസിൽ റിയാൻ പരാഗിനെ മൂന്നാം സ്ഥാനത്ത് ഇറക്കിയുള്ള മാറ്റം തുടരാൻ തന്നെയാവും സാധ്യത. എന്നാൽ ഹെറ്റ്മയറെ ബാറ്റിങ് പൊസിഷനിൽ താഴെ ഇറക്കുന്നതും ചോദ്യം ചെയ്യപ്പെടുന്ന.

ചെന്നൈ സൂപ്പർ കിങ്സ് സാധ്യതാ പ്ലേയിങ് ഇലവൻ:

രചിൻ രവീന്ദ്ര, ഡെവോൺ കോൺവേ, ഋതുരാജ്, രാഹുൽ ത്രിപാഠി, ശിവം ദുബെ, രവീന്ദ്ര ജഡേജ, ധോണി, അൻശുൽ കാംബോജ്, അശ്വിൻ നൂർ അഹ്മദ്.

രാജസ്ഥാൻ റോയൽസ് സാധ്യതാ ഇലവൻ: സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറൽ, ഹെറ്റ്മയർ, ശുബം ദുബെ, ഹസരങ്ക, ആർച്ചർ, മഹീഷ് തീക്ഷ്ണ, സന്ദീപ് ശർമ

രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരം ടിവിയിൽ ലൈവായി എവിടെ കാണാം?

രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിങ്സ് പോര് സ്റ്റാർസ്പോർട്സ് നെറ്റ്വർക്കുകളിലൂടെ ലൈവായി കാണാം

രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിങ്സ് പോരിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. 

Read More

Sanju Samson Rajasthan Royals Chennai Super Kings IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: