/indian-express-malayalam/media/media_files/2025/03/30/bKZMdYkAIAduSMuvSzAY.jpg)
mohammed siraj Photograph: (IPL, Instagram)
MI vs GT IPL 2025: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് സീസണിലെ രണ്ടാം തോൽവി. ഗുജറാത്ത് ടൈറ്റൻസ് മുൻപിൽ വെച്ച 197 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് ആണ് കണ്ടെത്താനായത്. ഗുജറാത്തിന് 36 റൺസ് ജയം. സീസണിലെ ഗുജറാത്തിന്റെ ആദ്യ ജയമാണ് ഇത്.
ഗുജറാത്തിന്റെ മികച്ച ബോളിങ് പ്രകടനം ആണ് മുംബൈയെ അഹമ്മദാബാദിൽ പിടിച്ചുകെട്ടിയത്. പവർപ്ലേയിൽ തന്നെ രണ്ട് ഓപ്പണർമാരേയും മുംബൈക്ക് നഷ്ടമായി. എട്ട് റൺസ് എടുത്ത രോഹിത്തിനേയും റികെൽടനെയും മുഹമ്മദ് സിറാജ് മടക്കി. പിന്നാലെ തിലക് വർമയും സൂര്യകുമാർ യാദവും ചേർന്ന് മുംബൈയെ രക്ഷിക്കാൻ ശ്രമം നടത്തി.
39 റൺസ് ആണ് തിലക് വർമ കണ്ടെത്തിയത്. 28 പന്തിൽ നിന്ന് സൂര്യകുമാർ യാദവ് 48 റൺസ് അടിച്ചെടുത്തു. പ്രസിദ്ധ് കൃഷ്ണയാണ് ഇരുവരേയും മടക്കിയത്. ഇംപാക്ട് പ്ലേയറായി വന്ന മിൻസ് മൂന്ന് റൺസ് മാത്രം എടുത്ത് മടങ്ങി. 17 പന്തിൽ നിന്ന് 11 റൺസ് ആണ് മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ നേടിയത്.
നേരത്തെ, സായ് സുദർശന്റെ അർധ ശതകത്തിന്റെ ബലത്തിലാണ് ഗുജറാത്ത് സ്കോർ 200ന് അടുത്തേക്ക് എത്തിച്ചത്. 41 പന്തിൽ നിന്നാണ് സായ് 63 റൺസ് എടുത്തത്. ശുഭ്മാൻ ഗിൽ 27 പന്തിൽ നിന്ന് 38 റൺസ് നേടി. ബട്ട്ലർ 24 പന്തിൽ നിന്ന് 39 റൺസും. മുംബൈക്കായി ഹർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.
Read More
- CSK Vs RCB: 17 വർഷത്തിനിടയിൽ ആദ്യം; ചെപ്പോക്കിൽ ചെന്നൈയെ തോൽപ്പിച്ച് ആർസിബി
- രാജസ്ഥാന്റെ കളിയിൽ സാറാ അലി ഖാന്റെ നൃത്തം; റിയാൻ പരാഗ് ആഘോഷ തിമിർപ്പിലെന്ന് ആരാധകർ
- Sanju Samson: സഞ്ജു സാംസണിന് തിരിച്ചടി; ബിസിസിഐ വാർഷിക കരാറിൽ ട്വിസ്റ്റ്?
- Shardul Thakur IPL 2025: 'ലോർഡ് ഷാർദുൽ'; തലകുമ്പിട്ട് കൈകൂപ്പി ലക്നൗ ഉടമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.