scorecardresearch

രാജസ്ഥാന്റെ കളിയിൽ സാറാ അലി ഖാന്റെ നൃത്തം; റിയാൻ പരാഗ് ആഘോഷ തിമിർപ്പിലെന്ന് ആരാധകർ

Riyan Parag IPL 2025: കഴിഞ്ഞ സീസണിൽ ലൈവ് സ്ട്രീമിന് ഇടയിൽ റിയാൻ പരാഗിന്റെ സെർച്ച് ഹിസ്റ്ററി ലോകം കണ്ടിരുന്നു. സാറാ അലി ഖാൻ ഉൾപ്പെടെയുള്ള നടിമാരുടെ പേരുകളാണ് ഇതിൽ ഉണ്ടായിരുന്നത്.

Riyan Parag IPL 2025: കഴിഞ്ഞ സീസണിൽ ലൈവ് സ്ട്രീമിന് ഇടയിൽ റിയാൻ പരാഗിന്റെ സെർച്ച് ഹിസ്റ്ററി ലോകം കണ്ടിരുന്നു. സാറാ അലി ഖാൻ ഉൾപ്പെടെയുള്ള നടിമാരുടെ പേരുകളാണ് ഇതിൽ ഉണ്ടായിരുന്നത്.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Riyan Parag, Sara Ali Khan IPL

റിയാൻ പരാഗ്, സാറാ അലി ഖാൻ Photograph: (ഫയൽ ഫോട്ടോ)

Riyan Parag IPL 2025: കഴിഞ്ഞ ഐപിഎൽ സീസണിൽ 500ന് മുകളിൽ റൺസ്. റിയാൻ പരാഗ് വിമർശകരുടെ വായടപ്പിച്ച സീസണായിരുന്നു അത്. എന്നാൽ റിയാൻ പരാഗിനെതിരെ ട്രോൾ മഴ വരികയും ചെയ്തിരുന്നു. സാറാ അലി ഖാൻ, അനന്യ പാണ്ഡേ എന്നിവരുടെ പേരുകൾ അനുചിതമായ രീതിയിൽ റിയാൻ പരാഗിന്റെ സെർച്ച് ഹിസ്റ്ററിയിൽ വന്നത് ലൈവ് സ്ട്രീമിൽ വന്നതോടെയാണ് ആരാധകർ രാജസ്ഥാൻ റോയൽസ് താരത്തെ ദയയില്ലാതെ ട്രോളിയത്. ഈ സീസണിലും റിയാൻ പരാഗിന് ആ ട്രോളുകളിൽ നിന്ന് രക്ഷപെടാൻ സാധിക്കുന്നില്ല.

Advertisment

ഈ സീസണിൽ സഞ്ജു സാംസണിന് പരുക്കേറ്റതിനെ തുടർന്ന് ആദ്യ മൂന്ന് മത്സരങ്ങളിൽ റിയാൻ പരാഗ് ആണ് രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത്. രാജസ്ഥാന്റെ ആദ്യ രണ്ട് ഹോം മത്സരങ്ങളും നടക്കുന്നത് റിയാന്റെ സ്വന്തം നാടായ അസമിലെ ഗുവാഹത്തിയിലും. എന്നാൽ ടീമിലെ ജയത്തിലേക്ക് എത്തിക്കാൻ സാധിക്കാത്ത നിരാശയിൽ നിൽക്കുന്നതിന് ഇടയിൽ സാറാ അലി ഖാൻ വീണ്ടും റിയാൻ പരാഗിനെ ട്രോളുകൾക്ക് ഇരയാക്കുന്നു. 

മാർച്ച് 30ന് നടക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിന് ഗുവാഹത്തി വേദിയാവുമ്പോൾ മത്സരത്തിന്റെ ആവേശം കൂട്ടാൻ സാറാ അലി ഖാന്റെ പെർഫോമൻസും ഉണ്ടാവും. ഐപിഎല്ലിന്റെ 18ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സാറാ അലി ഖാന്റെ പെർഫോമൻസ് ഗുവാഹത്തി സ്റ്റേഡിയത്തിൽ വരുന്നത്. 

Advertisment

സാറാ അലി ഖാന്റെ പെർഫോമൻസ് വരുന്നത് റിയാൻ പരാഗിനെ സന്തോഷിപ്പിക്കും എന്ന കമന്റുകളുമായാണ് ആരാധകർ എത്തുന്നത്. റിയാൻ പരാഗ് കാത്തിരുന്ന നിമിഷം എന്നെല്ലാം ആണ് ആരാധകരുടെ വാക്കുകൾ.

റിയാൻ പരാഗ് സാറാ അലി ഖാന് മുൻപിൽ ഹീറോ ആവാൻ വേണ്ടിയെങ്കിലും റൺസ് അടിച്ചുകൂട്ടി രാജസ്ഥാനെ ജയിപ്പിക്കും എന്നും ആരാധകർ പറയുന്നു. 

Read More

Riyan Parag Rajasthan Royals IPL 2025 Sara Ali Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: