/indian-express-malayalam/media/media_files/2025/03/27/0DcmR2cxyxP8QRKGEZBL.jpg)
R Ashwin, Ms Dhoni Photograph: (Chennai Super Kings, Instagram)
R Ashwin IPL 2025 Chennai Super Kings: ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചുകൾ ട്വന്റി20 ക്രിക്കറ്റിൽ തയ്യാറാക്കുന്ന പ്രവണത കൂടുന്നതോടെ ബോളർമാർക്ക് മെന്റൽ ഹെൽത്ത് പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ മുൻ സ്പിന്നർ ആർ അശ്വിൻ. ഉയർന്ന സ്കോർ ബോളർമാർ വഴങ്ങുന്നതിലൂടെ ഈ സമ്മർദം മറികടക്കാൻ ബോളർമാർക്ക് സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കേണ്ടി വരും എന്നും അശ്വിൻ പറഞ്ഞു.
ഐപിഎല്ലിന്റെ ആദ്യ ആഴ്ചയിൽ കൂറ്റൻ സ്കോർ പിറന്ന മത്സരങ്ങളാണ് കൂടുതലും കണ്ടത്. 200 റൺസിൽ താഴെ പിറന്ന മത്സരങ്ങൾ രണ്ടെണ്ണം മാത്രമാണ് ഉണ്ടായിരുന്നത്. 200ന് മുകളിൽ ആദ്യം ബാറ്റ് ചെയ്ത ടീം കണ്ടെത്തിയിട്ടും അത് വിജയകരമായി ചെയ്സ് ചെയ്യുന്നതും ഐപിഎല്ലിന്റെ ആദ്യ ആഴ്ചയിൽ കണ്ടു.
"നിങ്ങൾ പറയുന്നത് ബോളർമാർ പ്രതിരോധിച്ച് കളിക്കുന്നു എന്നാണ്. എന്നാൽ ബോളർമാർക്ക് അടുത്ത് തന്നെ സൈക്കോളജിസ്റ്റുമാരുടെ സേവനം വേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ കാര്യമായി പറയുകയാണ് ഇത്. ബോൾ ചെയ്യുക എന്നത് അസാധ്യമാകുന്ന സാഹചര്യമാണ്. നിങ്ങൾ ഫുൾ ടോസുകളെ കുറിച്ച് പറയുന്നു. എന്നാൽ സായ് സുദർശന് എതിരെ ചഹൽ ഫുൾ ടോസ് എറിഞ്ഞു. സിംഗിൾ വഴങ്ങി. ഫുൾ ടോസ് എന്നത് എല്ലായ്പ്പോഴും ഒരു മോശം ഡെലിവറി അല്ല. ചില പിച്ചുകളിൽ അത് പ്രയോജനപ്പെടും, തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് അശ്വിന്റെ വാക്കുകൾ.
ഇത്തവണത്തെ താര ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് അശ്വിനെ തിരികെ ചെപ്പോക്കിലേക്ക് എത്തിക്കുകയായിരുന്നു. 9.75 കോടി രൂപയ്ക്ക് ആണ് അശ്വിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സിന്റെ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈക്ക് എതിരെ 31 റൺസ് വഴങ്ങിയാണ് അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തിയത്.
വമ്പൻ പോരാണ് അടുത്തതായി ചെന്നൈ സൂപ്പർ കിങ്സിനെ കാത്തിരിക്കുന്നത്. കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ചെന്നൈയുടെ അടുത്ത എതിരാളികൾ. മാർച്ച് 28ന് ആണ് സിഎസ്കെ-ആർസിബി പോര്.
Read More
- RR Vs KKR IPL 2025: രാജസ്ഥാന് രണ്ടാം തോൽവി; ഡികോക്കിന്റെ കരുത്തിൽ കൊൽക്കത്തയ്ക്ക് ജയം
 - Sanju Samson: ഇംപാക്ട് സൃഷ്ടിക്കാനാവാതെ സഞ്ജു; ജുറെലിനേയും ഇഷാനേയും കണ്ട് പഠിക്കാൻ വിമർശനം
 - Vighnesh Puthur: തോളിൽ കയ്യിട്ട് ഹർദിക്; ഞെട്ടി കണ്ണുതള്ളി വിഘ്നേഷ്
 - Vighnesh Puthur : വിഘ്നേഷിന്റെ വരവ് അർജുന്റെ വാതിലുകൾ അടച്ച്; ഇനി മുംബൈ ആർക്കൊപ്പം നിൽക്കും?
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us