scorecardresearch

Shardul Thakur IPL 2025: 'ലോർഡ് ഷാർദുൽ'; തലകുമ്പിട്ട് കൈകൂപ്പി ലക്നൗ ഉടമ

Shardul Thakur LSG IPL 2025: ഹൈദരാബാദിന്റെ പവർപ്ലേയിൽ ഷാർദുൽ ഇരട്ട പ്രഹരം ഏൽപ്പിച്ചിരുന്നു. നാല് വിക്കറ്റ് പിഴുത ഷാർദുലിന്റെ ബാറ്റിങ് ആണ് കൂറ്റൻ സ്കോർ കണ്ടെത്തുന്നതിൽ നിന്ന് ഹൈദരാബാദിനെ തടഞ്ഞത്

Shardul Thakur LSG IPL 2025: ഹൈദരാബാദിന്റെ പവർപ്ലേയിൽ ഷാർദുൽ ഇരട്ട പ്രഹരം ഏൽപ്പിച്ചിരുന്നു. നാല് വിക്കറ്റ് പിഴുത ഷാർദുലിന്റെ ബാറ്റിങ് ആണ് കൂറ്റൻ സ്കോർ കണ്ടെത്തുന്നതിൽ നിന്ന് ഹൈദരാബാദിനെ തടഞ്ഞത്

author-image
Sports Desk
New Update
shardul thakur lsg owner

ഷാർദുൽ താക്കൂറിന് മുൻപിൽ കൈകൂപ്പി എൽഎസ്ജി ഉടമ Photograph: (എക്സ്)

Shardul Thakur LSG IPL 2025: ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ ഇറങ്ങുമ്പോൾ ഹൈദരാബാദ് 300ന് മുകളിൽ റൺസ് സ്കോർ ചെയ്യുമോ എന്നായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ ചോദ്യം. എന്നാൽ ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ 200ൽ താഴെ സ്കോറിൽ ഒതുക്കാൻ ലക്നൗവിന് സാധിച്ചു. ഇതിന് ലക്നൗവിനെ സഹായിച്ചത് ഷർദുൽ ഠാക്കൂറിന്റെ ബോളിങ് ആണ്. ഹൈദരാബാദിന് എതിരായ ജയത്തിന് പിന്നാലെ ഷാർദുലിന് മുൻപിൽ തലകുമ്പിട്ട് കൈകൂപ്പുന്ന ലക്നൗ ഉടമ സഞ്ജയ് ഗോയങ്കയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 

Advertisment

ഹൈദരാബാദിന്റെ പവർപ്ലേയിൽ ഷാർദുലിന്റെ ഇരട്ട പ്രഹരം വന്നിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയാണ് ഷാർദുൽ കളിയിലെ താരമായത്. സീസണിലെ ആദ്യ ജയത്തിലേക്ക് ലക്നൗ എത്തിയതിന് പിന്നാലെ വിജയ ശിൽപ്പിയായ ഷാർദുലിന് മുൻപിൽ തലകുമ്പിട്ട് കൈകൂപ്പുകയായിരുന്നു ഫ്രാഞ്ചൈസി ഉടമ. 

'ലോർഡ് ഷാർദുൽ' എന്നാണ് ഷാർദുലിന്റെ വിളിപ്പേര്. ഐപിഎൽ താര ലേലത്തിൽ ഷാർദുലിനെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും തയ്യാറായിരുന്നില്ല. ഒടുവിൽ പരുക്കേറ്റ താരത്തിന് പകരക്കാരനായി ഷാർദുലിനെ ലക്നൗ ടീമിൽ എടുക്കുകയായിരുന്നു. 

Advertisment

ലക്നൗ മെന്റർ ആയ സഹീർ ഖാൻ ആണ് തന്റെ ഐപിഎല്ലിലേക്കുള്ള മടങ്ങി വരവിന് കാരണമായത് എന്ന് ഷാർദുൽ പറഞ്ഞിരുന്നു. തന്നെ അവഗണിച്ചവർക്ക് മുൻപിൽ മാസ് മറുപടി നൽകിയാണ് ഷാർദുൽ സീസണിന് തുടക്കമിട്ടിരിക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് ഷാർദുൽ നാല് വിക്കറ്റ് വീഴ്ത്തി. നിലവിൽ പർപ്പിൾ ക്യാപ്പ് ഷാർദുലിന്റെ കൈകളിലാണ്. 

ഇടംകയ്യൻ ഫാസ്റ്റ് ബോളർ മോഹ്സിൻ ഖാന് പകരമാണ് ലക്നൗ ഷാർദുലിനെ സ്ക്വാഡിൽ എടുത്തത്. രണ്ട് കോടി രൂപയായിരുന്നു ഷാർദുലിന്റെ അടിസ്ഥാന വില. ഈ സീസണിന് മുൻപ് അഞ്ച് ഫ്രാഞ്ചൈസികൾക്ക് വേണ്ടി​ ഷാർദുൽ കളിച്ചിരുന്നു. 95 ഐപിഎൽ മത്സരങ്ങളാണ് ഷാർദുൽ കളിച്ചത്. എന്നിട്ടും താര ലേലത്തിൽ ഷാർദുൽ അൺസോൾഡ് ആയി. 

"താര ലേലത്തിൽ അൺസോൾഡ് ആയത് എന്റെ ജീവിതത്തിലെ മോശം ദിവസമായിരുന്നു. ക്രിക്കറ്റിൽ ജയപരാജയങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും," ഹൈദരാബാദിന് എതിരെ നാല് വിക്കറ്റ് പിഴുതതിന് പിന്നാലെ ഷാർദുൽ പറഞ്ഞു. ഹൈദരാബാദിന് എതിരായ മത്സരത്തിൽ വിക്കറ്റ് വീഴ്ത്തി ഐപിഎല്ലിൽ 100 വിക്കറ്റ് എന്ന നേട്ടത്തിലേക്കും ഷാർദുൽ എത്തി. ഐപിഎല്ലിൽ 100 വിക്കറ്റ് വീഴ്ത്തുന്ന 25ാമത്തെ ബോളർ ആണ് ഷാർദുൽ. 

Read More

Shardul Thakur Lucknow Super Giants IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: