scorecardresearch

CSK Vs RCB: 17 വർഷത്തിനിടയിൽ ആദ്യം; ചെപ്പോക്കിൽ ചെന്നൈയെ തോൽപ്പിച്ച് ആർസിബി

CSK vs RCB IPL 2025: 16 പന്തിൽ നിന്ന് 30 റൺസുമായി ധോണി അവസാന ഓവറുകളിൽ ബൗണ്ടറി കണ്ടെത്തിയെങ്കിലും വിജയ ലക്ഷ്യത്തിൽ നിന്ന് വളരെ അകലെ വെച്ച് ചെന്നൈ തോൽവി സമ്മതിച്ചു

CSK vs RCB IPL 2025: 16 പന്തിൽ നിന്ന് 30 റൺസുമായി ധോണി അവസാന ഓവറുകളിൽ ബൗണ്ടറി കണ്ടെത്തിയെങ്കിലും വിജയ ലക്ഷ്യത്തിൽ നിന്ന് വളരെ അകലെ വെച്ച് ചെന്നൈ തോൽവി സമ്മതിച്ചു

author-image
Sports Desk
New Update
MS Dhoni, Ravindra Jadeja

MS Dhoni, Ravindra Jadeja Photograph: (IPL, Instagram)

CSK Vs RCB IPL 2025: 17 വർഷത്തിന് ശേഷം ചെപ്പോക്കിൽ ജയം നേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി മുൻപിൽ വെച്ച 197 റൺസ് പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമാണ് കണ്ടെത്താനായത്. ആർസിബിക്ക് 50 റൺസ് ജയം. 2008ൽ ചെപ്പോക്കിൽ ജയിച്ചതിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചെപ്പോക്കിൽ ജയിക്കുന്നത് ഇത് ആദ്യം. 

Advertisment

മാത്രമല്ല റൺസ് മാർജിനിൽ ചെപ്പോക്കിലെ സിഎസ്കെയുടെ ഏറ്റവും വലിയ തോൽവിയുമാണ് ഇത്.മൂന്ന് വിക്കറ്റ് പിഴുത ഹെയ്സൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി യഷ് ദയാലും ലിവിങ്സ്റ്റണും ഒരു വിക്കറ്റ് പിഴുത ഭുവനേശ്വർ കുമാറുമാണ് ആർസിബിയെ ചെപ്പോക്കിൽ കാത്തിരുന്ന ജയത്തിലേക്ക് എത്തിച്ചത്. 

ചെന്നൈ സ്കോർ എട്ട് റൺസിൽ എത്തിയപ്പോൾ തന്നെ ഓപ്പണർ രാഹുൽ ത്രിപാഠിയെ അവർക്ക് നഷ്ടമായി. ഹെയ്സൽവുഡ് ആണ് വിക്കറ്റ് വീഴ്ത്തിയത്. അതേ ഓവറിൽ ചെന്നൈ ക്യാപ്റ്റൻ ഋതുരാജിനെ ഹെയ്സൽവുഡ് നാല് പന്തിൽ ഡക്കാക്കി മടക്കി. പിന്നാലെ ചെന്നൈക്ക് ഭുവനേശ്വർ കുമാറിന്റെ പ്രഹരമായിരുന്നു. നാല് റൺസ് എടുത്ത ദീപക് ഹൂഡ മടങ്ങുമ്പോൾ ചെന്നൈ സ്കോർ 26-3. 

തിരികെ കയറി വരാൻ ചെന്നൈ ശ്രമിക്കുന്നതിനിടെ സാം കറാനെ ലിവിങ്സ്റ്റണും മടക്കി. ഇംപാക്ട് പ്ലേയറായി വന്ന ശിവം ദുബെ 19 റൺസുമായി യഷ് ദയാലിന് മുൻപിൽ വീണ് മടങ്ങി. 31 പന്തിൽ നിന്ന് 41 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ 19 പന്തിൽ നിന്ന് 25 റൺസ് എടുത്തു. 

Advertisment

16 പന്തിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സുമായി അവസാന ഓവറുകളിൽ ധോണി ബൗണ്ടറികൾ പായിച്ച് 30 റൺസ് എടുത്തെങ്കിലും വിജയ ലക്ഷ്യത്തിൽ നിന്ന് വളരെ അകലെ വെച്ച് ചെന്നൈ തോൽവി സമ്മതിച്ചു. ചെന്നൈയുടെ സീസണിലെ ആദ്യ തോൽവിയും ആർസിബിയുടെ സീസണിലെ രണ്ടാമത്തെ ജയവുമാണ് ഇത്. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് നിശ്ചിത ഓവറിൽ 196 റൺസ് കണ്ടെത്തിയത്. അവസാന ഓവറിൽ സാം കറാനെ ടിം ഡേവിഡ് തുടരെ മൂന്ന് സിക്സ് പറത്തിയാണ് ആർസിബി സ്കോർ 200ന് അടുത്ത് എത്തിച്ചത്. 

19ാം ഓവറിൽ മതീഷ പതിരാന രണ്ട് വിക്കറ്റ് പിഴുതു. സിഎസ്കെയുടെ തുടരെ രണ്ടാമത്തെ കളിയിലും നൂർ അഹമ്മദ് തിളങ്ങി. ആർസിബിയുടെ മൂന്ന് വിക്കറ്റ് ആണ് നൂർ അഹമ്മദ് വീഴ്ത്തിയത്. ചെന്നൈക്കെതിരെ ഫിൽ സോൾട്ട് ആർസിബിക്ക് മികച്ച തുടക്കം നൽകി. 16 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സും സഹിതം 32 റൺസ് ആണ് ഫിൽ സോൾട്ട് കണ്ടെത്തിയത്. 

വിരാട് കോഹ്ലിക്ക് സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാനായില്ല. 30 പന്തിൽ നിന്ന് 31 റൺസ് ആണ് കോഹ്ലി കണ്ടെത്തിയത്. 103 എന്ന സ്ട്രൈക്ക്റേറ്റിൽ കളിച്ച കോഹ്ലിയുടെ ബാറ്റിൽ നിന്ന് വന്നത് രണ്ട് ഫോറും ഒരു സിക്സും മാത്രം. അർധ ശതകം കണ്ടെത്തിയ ക്യാപ്റ്റൻ രജത് പാടിദാർ ആണ് ആർസിബിയുടെ ടോപ് സ്കോറർ. 32 പന്തിൽ നിന്ന് നാല് ഫോറും മൂന്ന് സിക്സും സഹിതം 51 റൺസ് ആണ് രജത് നേടിയത്. ദേവ്ദത്ത് പടിക്കൽ 14 പന്തിൽ നിന്ന് 27 റൺസ് നേടി പുറത്തായി.

Read More

IPL 2025 Royal Challengers Bangalore Chennai Super Kings Ipl Chennai Super Kings Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: