/indian-express-malayalam/media/media_files/2025/03/29/g7jCZrDEOSoKQ0FlI8Id.jpg)
Sunil Chhetri Goal Celebration Photograph: (ISL, Instagram)
Bengaluru FC Vs Mumbai City ISL:
ഐഎസ്എൽ പ്ലേഓഫിൽ മുംബൈ സിറ്റിയുടെ വല നിറച്ച് സെമി ഫൈനൽ പ്രവേശനം ആഘോഷമാക്കി ബെംഗളൂരു എഫ്സി. 5-0ന് ആണ് മുംബൈ സിറ്റിയെ ബെംഗളൂരു തകർത്തുവിട്ടത്. സെമി ഫൈനലിൽ എഫ്സി ഗോവയാണ് ബെംഗളൂരുവിന്റെ എതിരാളികൾ.
ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ഉൾപ്പെടെ രണ്ട് ഗോളുകളാണ് ബെഗംളൂരു സ്കോർ ചെയ്തത്. ഒൻപതാം മിനിറ്റിൽ സുരേഷ് സിങ് ആണ് ബെംഗളൂരുവിന്റെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ബെംഗളൂരുവിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. മെൻഡെസിന് പിഴയ്ക്കാതിരുന്നതോടെ ബെംഗളൂരു ലീഡ് 2-0 ആയി ഉയർത്തി.
രണ്ടാം പകുതിയിൽ 62ാം മിനിറ്റിലാണ് പിന്നെ ബെംഗളൂരു ഗോൾ സ്കോർ ചെയ്തത്. വില്യംസിന്റെ വകയായിരുന്നു മുംബൈ സിറ്റിക്കെതിരായ പ്രഹരം. 76ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയും വല കുലുക്കിയതോടെ മുംബൈയുടെ സാധ്യതകൾ എല്ലാം അടഞ്ഞു. നിശ്ചിത സമയം അവസാനിക്കുന്നതിന് 7 മിനിറ്റ് മാത്രം അവശേഷിക്കെ ഡയസിലൂടെ ബെംഗളൂരു സ്കോർ 5-0 ആക്കി ഉയർത്തി.
13 ഷോട്ടുകളാണ് കളിയിൽ ബെംഗളുരുവിൽ നിന്ന് വന്നത്. ഓൺ ടാർഗറ്റിലേക്ക് വന്നത് ആറ് ഷോട്ടുകൾ. 15 ഷോട്ടുകൾ മുംബൈ സിറ്റിയിൽ നിന്ന് വന്നു. ഓൺ ടാർഗറ്റിലേക്ക് എത്തിയത് നാല് ഷോട്ടും. എന്നാൽ ഒരു വട്ടം പോലും വല കുലുക്കാനായില്ല. പന്ത് കൈവശം വെക്കുന്നതിലും പാസുകളിലും പാസ് കൃത്യതയിലും ബെംഗളൂരുവിനേക്കാൾ കണക്കിൽ മുൻപിൽ മുംബൈ ആയിരുന്നു എങ്കിലും ആശ്വാസ ഗോൾ പോലും കണ്ടെത്താൻ അവർക്കായില്ല.
ഏപ്രിൽ രണ്ടിന് ആണ് ബെംഗളൂരു എഫ്സി-ഗോവ ആദ്യ പാദ സെമി ഫൈനൽ. ബെംഗളൂരുവിന്റെ തട്ടകത്തിലാണ് ആദ്യ പാദ സെമി. ഏപ്രിൽ ആറിന് ആണ് രണ്ടാം പാദ സെമി. ഗോവയുടെ തട്ടകമായ ഫറ്റോർഡയിലാണ് ഈ പോര്.
Read More
- നൂറ്റാണ്ടിലെ സേവ്; മൂന്ന് മാസം ഇൻസോമ്നിയ ബാധിച്ചിരുന്നു; എമിയുടെ വെളിപ്പെടുത്തൽ
- മെസിക്ക് ഒപ്പം റൊണാൾഡോ ഇന്റർ മയാമിയിലേക്ക്? വഴി തുറക്കുന്നത് ക്ലബ് ലോകകപ്പ്
- Lionel Messi: "ഞങ്ങൾ സംസാരിക്കുക ഫുട്ബോളിലൂടെയാണ്"; മാസ് മറുപടിയുമായി മെസി
- Argentina Football: മെസിയും അർജന്റീനയും കേരളത്തിലേക്ക്; സ്ഥിരീകരിച്ച് സ്പോൺസർമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.