scorecardresearch

MI Vs GT: ഇന്ന് വിഘ്നേഷ് പുത്തൂർ കളിക്കുമോ? സാധ്യത ഇങ്ങനെ

MI vs GT Vighnesh Puthur IPL 2025: മലയാളി താരം വിഘ്നേഷ് പുത്തൂരിനെ ഇന്ന് ഗുജറാത്തിന് എതിരെ മുംബൈ ഇന്ത്യൻസ് ഇറക്കുമോ എന്നതിലേക്ക് ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്

MI vs GT Vighnesh Puthur IPL 2025: മലയാളി താരം വിഘ്നേഷ് പുത്തൂരിനെ ഇന്ന് ഗുജറാത്തിന് എതിരെ മുംബൈ ഇന്ത്യൻസ് ഇറക്കുമോ എന്നതിലേക്ക് ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്

author-image
Sports Desk
New Update
Vighnesh Puthur Suryakumar Yadav

Vighnesh Puthur Suryakumar, Yadav Photograph: (Screengrab, X)

Vighnesh Puthur MI vs GT IPL 2025: ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ ജയം തേടിയാണ് ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും ഇന്ന് ഇറങ്ങുന്നത്. പഞ്ചാബ് കിങ്സിന്റെ ബാറ്റിങ് വെടിക്കെട്ടിന് മുൻപിലാണ് ഗുജറാത്ത് ആദ്യ കളിയിൽ വീണത്. ചെന്നൈയോട് ചെപ്പോക്കിലായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ആദ്യ തോൽവി. ഇന്ന് ഗുജറാത്തിന് എതിരെ മുംബൈ ഇറങ്ങുമ്പോൾ വിഘ്നേഷ് പുത്തൂർ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് ആരാധകർ. 

Advertisment

ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ഇംപാക്ട് പ്ലേയറായി ഇറങ്ങി മുംബൈയുടെ മലയാളി ഇടംകൈ റിസ്റ്റ് സ്പിന്നർ മൂന്ന് വിക്കറ്റ് ആണ് പിഴുതത്. ഇതോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയൊന്നാകെ ഈ അരങ്ങേറ്റക്കാരനിലേക്ക് എത്തി. ആദ്യ മത്സരത്തിൽ പുറത്തെടുത്ത മികവിനെ തുടർന്ന് രണ്ടാമത്തെ കളിയിലും വിഘ്നേഷിന് അവസരം ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അഹമ്മദാബാദിലെ പിച്ചിന്റെ സ്വഭാവം നോക്കിയാവും വിഘ്നേഷിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് മുംബൈയുടെ തീരുമാനം വരിക. 

ഇംപാക്ട് പ്ലേയറായി തന്നെ വിഘ്നേഷിനെ കൊണ്ടുവരാനായിരിക്കും മുംബൈയുടെ നീക്കം എന്ന വിലയിരുത്തലാണ് ശക്തം. നേരത്തെ വിഘ്നേഷിന്റെ മാച്ച് ഫിറ്റ്നസ് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ച് വിഘ്നേഷിന് കൂടുതൽ അവസരം നൽകുകയാണ് ലക്ഷ്യം എന്ന് മുംബൈ ഇന്ത്യൻസ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisment

റബാഡ, റാഷിദ് ഖാൻ, മുഹമ്മദ് സിറാജ് എന്നീ ക്വാളിറ്റി ബോളിങ് നിര ഉണ്ടായിട്ടും പഞ്ചാബിന് മുൻപിൽ ഗുജറാത്ത് നിരാശപ്പെടുത്തിയിരുന്നു. പഞ്ചാബ് ചെയ്തത് ഗുജറാത്തിന് എതിരെ ആവർത്തിക്കാനാവും മുംബൈ ലക്ഷ്യം വെക്കുക. 

പിച്ച് റിപ്പോർട്ട്

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ബാറ്റർമാർക്ക് പറുദീസയാണ്. ഇവിടെ കൂറ്റൻ സ്കോർ പിറക്കുന്ന മത്സരമാണ് ഇന്നും പ്രതീക്ഷിക്കുന്നത്. ഇവിടുത്തെ ശരാശരി ഫസ്റ്റ് ഇന്നിങ്സ് സ്കോർ 200 ആണ്. മുൻപത്തെ മത്സരങ്ങൾ നോക്കുമ്പോൾ ഫാസ്റ്റ് ബോളർമാർക്ക് തുടക്കത്തിൽ പന്തിൽ മൂവ്മെന്റ് കണ്ടെത്താനാവും. മത്സരം പുരോഗമിക്കുംതോറും വിക്കറ്റ് സ്ലോ ആവും. 

മുംബൈ ഇന്ത്യൻസ് സാധ്യത ഇലവൻ: രോഹിത് ശർമ, റികെൽടൻ, വിൽ ജാക്സ്, സൂര്യകുമാർ, തിലക് വർമ, ഹർദിക് പാണ്ഡ്യ, നമാൻ ധിർ, മിച്ചൽ സാന്റ്നർ, ദീപക് ചഹർ, ട്രെന്റ് ബോൾട്ട്, സത്യനാരായണ രാഹു, വിഘ്നേഷ് പുത്തൂർ

ഗുജറാത്ത് സാധ്യതാ ഇലവൻ: ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ, റുതർഫോർഡ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, സായ് കിഷോർ, റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഗുജറാത്ത് മുംബൈ ഇന്ത്യൻസ് മത്സരം ഏത് ചാനലിൽ ലൈവായി കാണാം? 

ഗുജറാത്ത് മുംബൈ ഇന്ത്യൻസ് പോര് സ്റ്റാർ നെറ്റ്വർക്കുകളിൽ ലൈവായി കാണാം

ഗുജറാത്ത് മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?

ഗുജറാത്ത് മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. 

Read More

Vighnesh Puthur Mumbai Indians Gujarat Titans Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: