scorecardresearch

SRH vs DC IPL 2025: വീണ്ടും തോറ്റ് ഹൈദരാബാദ്; ഡൽഹിക്ക് അനായാസ ജയം

SRH vs DC IPL 2025: ആദ്യ മത്സരത്തിൽ കൂറ്റൻ സ്കോർ കണ്ടെത്തി ഹൈദരാബാദ് ബാറ്റിങ് കരുത്ത് കാണിച്ചിരുന്നു. എന്നാൽ പിന്നെ വന്ന രണ്ട് കളിയിലും ഹൈദരാബാദ് ബാറ്റർമാർ നിരാശപ്പെടുത്തി

SRH vs DC IPL 2025: ആദ്യ മത്സരത്തിൽ കൂറ്റൻ സ്കോർ കണ്ടെത്തി ഹൈദരാബാദ് ബാറ്റിങ് കരുത്ത് കാണിച്ചിരുന്നു. എന്നാൽ പിന്നെ വന്ന രണ്ട് കളിയിലും ഹൈദരാബാദ് ബാറ്റർമാർ നിരാശപ്പെടുത്തി

author-image
Sports Desk
New Update
Mitchell Starc DC IPL

Mitchell Starc Photograph: (IPL, Instagram)

SRH vs DC IPL 2025: സൺറൈസേഴ്സ് ഹൈദരാബാദിന് സീസണിലെ തുടർച്ചയായ രണ്ടാം തോൽവി. ഹൈദരാബാദിന്റെ വമ്പൻ ബാറ്റിങ് നിരയെ 163 എന്ന സ്കോറിൽ ഒതുക്കിയതിന് ശേഷം 24 പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ജയം തൊട്ടു. അഞ്ച് വിക്കറ്റ് പിഴുത് ഹൈദരാബാദിനെതിരെ നിറഞ്ഞാടിയ മിച്ചൽ സ്റ്റാർക്ക് ആണ് ഡൽഹിയെ ജയത്തിലേക്ക് എത്തിച്ചത്. 

Advertisment

ആദ്യ മത്സരം കഴിഞ്ഞതോടെ ഹൈദരാബാദ് ആയിരിക്കും ഐപിഎല്ലിൽ 300 സ്കോർ തൊടുന്ന ആദ്യ ടീം എന്നാണ് വാദങ്ങൾ ഉയർന്നത്. എന്നാൽ ലക്നൗവിന് എതിരേയും ഇപ്പോൾ ഡൽഹിക്കെതിരേയും ഹൈദരാബാദ് ബാറ്റിങ് നിര നനഞ്ഞ പടക്കമായി മാറി.

ചെയ്സ് ചെയ്ത് ഇറങ്ങിയ ഹൈദരാബാദിനായി ഓപ്പണർമാർ മികച്ച തുടക്കം നൽകി. 81 റൺസ് ആണ് ഓപ്പണിങ്ങിൽ ഫ്രേസറും ഡുപ്ലെസിസും ചേർന്ന് കണ്ടെത്തിയത്. ഡുപ്ലെസിൽ 27 പന്തിൽ നിന്ന് 50 റൺസ് എടുത്തു. ഫ്രേസർ 32 പന്തിൽ നിന്നാണ് 38 റൺസ് എടുത്തത്. അഭിഷേക് പോറെൽ 18 പന്തിൽ നിന്ന് 34 റൺസ് എടുത്തു. അഞ്ച് പന്തിൽ നിന്ന് 15 റൺസ് എടുത്ത് കെഎൽ രാഹുൽ പുറത്തായി. 14 പന്തിൽ നിന്ന് 21 റൺസുമായി സ്റ്റബ്സ് ഡൽഹിയുടെ ജയം വേഗത്തിലാക്കി. 

ഐപിഎല്ലിള അരങ്ങേറ്റം കുറിച്ച ഹൈദരാബാദ് സ്പിന്നർ സീഷാൻ അൻസാരിയാണ് എസ്ആർഎച്ചിന്റെ ബോളർമാരിൽ തിളങ്ങിയത്. ഡൽഹിയുടെ മൂന്ന് വിക്കറ്റുകൾ വീണതിൽ മൂന്നും വീഴ്ത്തിയത് സീഷൻ അൻസാരിയാണ്. 

Advertisment

4.1 ഓവറിൽ വീണത് നാല് വിക്കറ്റ്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റർമാർ സ്റ്റാർക്കിന് മുൻപിൽ മുട്ടുമടക്കി വീഴുകയായിരുന്നു. 41 പന്തിൽ നിന്ന് 74 റൺസ് എടുത്ത അനികേത് വർമയാണ് ഹൈദരാബാദ് സ്കോർ 163ലേക്ക് എത്തിച്ചത്. ക്ലാസൻ 19 പന്തിൽ നിന്ന് 39 റൺസ് എടുത്തു. 

 ആദ്യ നാല് ഓവറിൽ തന്നെ ഹൈദരാബാദിന്റെ അപകടകാരികളായ നാല് ബാറ്റർമാരാണ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഇന്നിങ്സിലെ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിൽ ഓപ്പണർ അഭിഷേക് ശർമ ഒരു റൺസിൽ നിൽക്കെ റൺഔട്ടായി. പിന്നാലെ ഹൈദരാബാദിന്റെ നെഞ്ചുതകർത്ത് സ്റ്റാർക്കിന്റെ വരവായിരുന്നു. 

ഹൈദരാബാദിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ മിച്ചൽ സ്റ്റാർക്ക് ഇഷാൻ കിഷനെ മടക്കി. ആദ്യ മത്സരത്തിൽ രാജസ്ഥാന് എതിരെ സെഞ്ചുറി നേടിയ ഇഷാൻ രണ്ട് റൺസ് മാത്രം എടുത്താണ് ഇന്ന് മടങ്ങിയത്. അതേ ഓവറിലെ മൂന്നാമത്തെ പന്തിൽ നിതീഷ് കുമാർ റെഡ്ഡിയേയും സ്റ്റാർക്ക് പുറത്താക്കി. 12 പന്തിൽ നിന്ന് 22 റൺസ് എടുത്ത് നിന്ന ട്രാവിസ് ഹെഡ്ഡിനെ കൂടി സ്റ്റാർക്ക് വീഴ്ത്തിയതോടെ 37-4ലേക്ക് ഹൈദരാബാദ് വീണു. 

എന്നാൽ ആദ്യ നാല് ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും കുലുങ്ങാതെയാണ് അനികേതും ക്ലാസനും ബാറ്റ് വീശിയത്. എന്നാൽ മോഹിത് ശർമ വീഴ്ത്തി. കമിൻസിനെ കുൽദീപ് മടക്കിയപ്പോൾ ഇംപാക്ട് പ്ലേയറായി വന്ന മൾഡറിനെ ഒൻപത് റൺസിൽ നിൽക്കെ  മടക്കി സ്റ്റാർക്ക് അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്തി. 

Read More

Mitchell Starc IPL 2025 Delhi Capitals Sunrisers Hyderabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: