/indian-express-malayalam/media/media_files/2025/05/26/80xlM2avPw3OTa2aBXBf.jpg)
Sourav Ganguly's Brother and Sister In Law Photograph: (X)
മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ സഹോദരൻ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അര്‍പിതയും ബോട്ടപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഒഡിഷയിലെ പുരിയില്‍ ഞായറാഴ്ചയാണ് ഇരുവരും സ്പീഡ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് കൂടിയാണ് സ്നേഹാശിഷ് ഗാംഗുലി.
കടലില്‍ സ്പീഡ് ബോട്ട് തലകീഴായി മറിയുകയായിരുന്നു. 10 പേർക്ക് കയറാവുന്ന ബോട്ടിൽ അപകടം നടന്ന സമയത്ത് മൂന്നോ നാലോ പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബോട്ടിന്‍റെ ഭാരക്കുറവാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് സ്നേഹാശിഷിന്‍റെ ഭാര്യ അര്‍പിത പറഞ്ഞു.
VIDEO | Puri, Odisha: Cricket Association of Bengal (CAB) President and brother of former Indian cricket team captain Sourav Ganguly, Snehasish Ganguly, and his wife Arpita Ganguly were safely rescued after they encountered a horror as their speedboat capsized off Puri coast.… pic.twitter.com/rWCOB4bgYm
— Press Trust of india (@PTI_News) May 26, 2025
Also Read: IPL 2025: ആദ്യ രണ്ട് സ്ഥാനങ്ങൾ ആര് പിടിക്കും; ക്വാളിഫയർ 1 കളിക്കുക ഏതെല്ലാം ടീമുകൾ? സാധ്യത
ബോട്ട് കടലില്‍ തലകീഴായി മറിഞ്ഞതോടെ സ്നേഹാശിഷും ഭാര്യയും കടലിലേക്ക് വീണു. ഇരുവരെയും ലൈഫ് ഗാര്‍ഡുമാര്‍ റബ്ബര്‍ ഫ്ലോട്ടുകള്‍ നല്‍കിയാണ് രക്ഷിച്ചത്. കടല്‍ പ്രക്ഷുബ്ധമായിരുന്നതും അപകടത്തിലേക്ക് നയിച്ചതായി റിപ്പോർട്ടുകളുണ്ട്.
Also Read: കോഹ്ലിയുടെ വിരമിക്കലിലേക്ക് ചൂണ്ടി ധോണി? 'പ്രകടനം നോക്കിയാണെങ്കിൽ പലരും 22 വയസിൽ അവസാനിപ്പിക്കണം '
കടല്‍ പ്രക്ഷുബ്ധമാണെന്നുള്ളതും ബോട്ടിൽ ഭാരമില്ലാത്തതും ചൂണ്ടിക്കാട്ടിയെങ്കിലും അത് കുഴപ്പമില്ലെന്നായിരുന്നു ബോട്ട് ഓപ്പറേറ്ററുടെ നിലപാടെന്ന് അര്‍പിത പറഞ്ഞു. ബോട്ട് കടലിലേക്ക് ഇറക്കിയ സമയത്ത് തന്നെ തിരമാല വരികയും ബോട്ട് കീഴ്മേല്‍ മറിയുകയുമായിരുന്നു.
Also Read: India Test Squad: എന്ത് തെറ്റാണ് സർഫറാസ് ചെയ്തത്? അനീതി കാണിക്കേണ്ടി വരുമെന്ന് ചീഫ് സെലക്ടർ
ലൈഫ് ഗാര്‍ഡുമാരുടെ സമയോചിത ഇടപെടൽ ഇല്ലായിരുന്നു എങ്കിൽ തങ്ങള്‍ രക്ഷപ്പെടില്ലായിരുന്നുവെന്ന് അർപിത പറഞ്ഞു. പുരി ബീച്ചിൽ വാട്ടര്‍ സ്പോര്‍ട്സ് നിരോധിക്കണമെന്ന് ഒഡിഷ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് അര്‍പിത വ്യക്തമാക്കി. ബോട്ട് അപകടത്തിന് പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.