scorecardresearch

അന്ന് അവരുണ്ടായിരുന്നെങ്കിൽ; 2019 ലോകകപ്പ് സ്ക്വാഡിൽ നിന്ന് മൂന്ന് താരങ്ങളെ 2003ലെ ടീമിലേക്ക് തിരഞ്ഞെടുത്ത് ഗാംഗുലി

മൂന്ന് പേർക്ക് പുറമെ എം.എസ്.ധോണിയെക്കൂടി ടീമിൽ ഉൾപ്പെടുത്താൻ ആഗ്രഹമുണ്ടെന്ന് ദാദ കൂട്ടിച്ചേർത്തു

മൂന്ന് പേർക്ക് പുറമെ എം.എസ്.ധോണിയെക്കൂടി ടീമിൽ ഉൾപ്പെടുത്താൻ ആഗ്രഹമുണ്ടെന്ന് ദാദ കൂട്ടിച്ചേർത്തു

author-image
Sports Desk
New Update
sourav ganguly, ganguly, ഗാംഗുലി, sourav ganguly 2003 world cup, ലോകകപ്പ് 2003. sourav ganguly world cup, india 2003 world cup, india 2019 world cup, india world cup, india cricket, cricket news

ഇന്ത്യൻ ക്രിക്കറ്റിലെ അവിസ്മരണീയ നേട്ടങ്ങളിലൊന്നാണ് 2003ലെ ലോകകപ്പ് ഫൈനൽ പ്രവേശനം. ഒരു സാധ്യതയില്ലാത്ത ടീം ഗാംഗുലിയുടെ നേതൃത്വത്തിൽ ഫൈനൽ വരെയെത്തുമെന്ന പ്രതീക്ഷ ആർക്കുമില്ലായിരുന്നു. എന്നാൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ ഇന്ത്യൻ ടീം കലാശ പോരാട്ടത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. അന്ന് നായകനായിരുന്ന ഗാംഗുലിയുടെ അഭിപ്രായത്തിൽ കഴിഞ്ഞ ലോകകപ്പ് കളിച്ച ടീമിൽ നിന്ന് മൂന്ന് താരങ്ങൾ 2003ൽ ടീമിലുണ്ടായിരുന്നെങ്കിൽ ഒന്നുകൂടെ മികച്ചതാകുമായിരുന്നു.

Advertisment

ബിസിസിഐയുടെ ചാറ്റ് ഷോ ആയ "ദാദ ഓപ്പൺസ് വിത്ത് മായങ്ക്" എന്ന പരിപാടിയിൽ മായങ്ക് അഗർവാളിന്റെ ചോദ്യത്തിന് മറുപടിയായയാണ് ദാദ മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകളാണ് ഗാംഗുലി പറഞ്ഞത്. ഒപ്പം എം.എസ്.ധോണിയെക്കൂടി ടീമിൽ ഉൾപ്പെടുത്താൻ ആഗ്രഹമുണ്ടെന്ന് ദാദ കൂട്ടിച്ചേർത്തു.

Also Read: ആദ്യ ബോൾ നേരിടാൻ ഞാൻ സച്ചിനോട് പറയാറുണ്ട്; രസകരമായ സംഭവം പങ്കുവച്ച് ഗാംഗുലി

"ദക്ഷിണാഫ്രിക്കയിലായിരുന്നു ലോകകപ്പ് നടന്നത്, ടൂർണമെന്റിൽ മികച്ച രീതിയിൽ തന്നെയാണ് പന്തെറിഞ്ഞെങ്കിലും ബുംറയുടെ നിലവാരം ഞങ്ങളെ സഹായിക്കുമായിരുന്നു. രോഹിത് ടോപ്പിൽ കളിച്ചേനെ, ഞാൻ മൂന്നാം നമ്പരിലും. സെവാഗ് ഇത് കേൾക്കുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ നിങ്ങൾ എന്താണ് പറയുന്നത് എന്ന് ചോദിച്ചൊരു ഫോൺ കോൾ എനിക്ക് ലഭിക്കാൻ സാധ്യതയുണ്ട്," ഗാംഗുലി പറഞ്ഞു.

Advertisment

Also Read: പാക്കിസ്ഥാനോട് മത്സരശേഷം ഇന്ത്യ മാപ്പ് ചോദിക്കും വിധം അവരെ പരാജയപ്പെടുത്തിയിട്ടുണ്ട്: അഫ്രീദി

എം.എസ്.ധോണിയുടെ പേരും എനിക്ക് പറയണമെന്നുണ്ട്. എന്നാൽ നിങ്ങൾ മൂന്ന് പേരുകൾ പറയാനാണ് ആവശ്യപ്പെട്ടത്. അതുകൊണ്ട് അവർ മൂന്നുപേരുമാണ് തന്റെ അവസാന പേരുകളെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.ധോണി ടീമിലുണ്ടായിരുന്നെങ്കിലും വിക്കറ്റിന് പിന്നിൽ രാഹുൽ ദ്രാവിഡ് തന്നെയായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു. കാരണം ലോകകപ്പിൽ മികച്ച പ്രകടനമാണ് രാഹുൽ പുറത്തെടുത്തത്.

Also Read: 'സ്റ്റംപിനു പിറകിൽ മഹിഭായ് ഉണ്ടെങ്കിൽ എനിക്ക് ആത്മവിശ്വാസത്തോടെ ബൌൾ ചെയ്യാം': കുൽദീപ് യാദവ്

പേരുകേട്ട ബാറ്റിങ് നിരയായിരുന്നു 2003 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന കരുത്ത്. വിരേന്ദർ സെവാഗ്, സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, എന്നീ മുൻനിര ബാറ്റ്സ്മാന്മാരോടൊപ്പം പേസ് ബോളിങ്ങിൽ സഹീർ ഖാൻ, ആശിഷ് നെഹ്‌റ, അജിത് അഗാക്കർ, ജവഗൽ ശ്രീനാഥും. അനിൽ കുംബ്ലെയും ഹർഭജൻ സിങ്ങും അടങ്ങുന്ന സ്‌പിൻ ഡിപ്പാർട്മെന്റും ഇന്ത്യൻ ടീമിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

Sourav Ganguly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: