Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

‘എന്റെ പന്തിനെ എങ്ങനെയാണ് ബാറ്റ്സ്മാൻ നേരിടുകയെന്ന് ധോണിക്ക് അറിയാം’: കുൽദീപ് യാദവ്

“സ്റ്റംപിനു പിറകിൽ മഹിഭായ് ഉണ്ടെങ്കിൽ എനിക്ക് ആത്മവിശ്വാസത്തോടെ ബൌൾ ചെയ്യാനാവും”

മുംബൈ: എംഎസ് ധോണി വിക്കറ്റ് കീപ്പറായി വരുന്നത് തനിക്ക്  ആത്മവിശ്വാസം പകരുമെന്ന് പറഞ്ഞ് കുൽദീപ് യാദവ്. ‘സ്റ്റംപിനു പിറകിൽ മഹിഭായ് ഉണ്ടെങ്കിൽ എനിക്ക് ആത്മവിശ്വാസത്തോടെ ബൌൾ ചെയ്യാനാവുമെന്ന് അടുത്തിടെ ഇഎസ്‌പിഎൻ ക്രിക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ കുൽദീപ് പറയുന്നു.

ധോണി അവിടെയുള്ളതിനാൽ സ്വന്തം ഓവറുകളുടെ സമയത്ത് പോലും ഫീൽഡ് ക്രമീകരണത്തിൽ താൻ അധികം ശ്രദ്ധിച്ചില്ലെന്നും കുൽദീപ് പറഞ്ഞു. “അതുകൊണ്ടാണ് ഫീൽഡ് പ്ലെയ്‌സ്‌മെന്റിൽ ഞാൻ ഒരിക്കലും ശ്രദ്ധിക്കാതിരുന്നത്. എന്റെ പന്തിനെ എങ്ങനെയാണ് ബാറ്റ്സ്മാൻ നേരിടുക എന്ന് അദ്ദേഹം മനസ്സിലാക്കി, അതനുസരിച്ച് ഫീൽഡ് സജ്ജമാക്കും, ” കുൽദിപ് പറഞ്ഞു.

അന്താരാഷ്ട്ര കരിയർ ആരംഭിക്കുന്നതിന് മുമ്പ് താൻ പിച്ചിനെ മനസ്സിലാക്കാൻ പഠിച്ചിരുന്നില്ലെന്ന് ധോണിയുടെ കാലഘട്ടം അനുസ്മരിച്ചുകൊണ്ട് കുൽദിപ് പറഞ്ഞു. “ഞാൻ എന്റെ കരിയർ ആരംഭിക്കുമ്പോൾ, പിച്ച് മനസ്സിലാക്കുന്നതിൽ ഞാൻ അത്ര നല്ലതല്ലായിരുന്നു. ഞാൻ ഒരിക്കലും വിക്കറ്റിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അതിനാൽ ഇത് ഒരു സ്പിന്നിംഗ് ട്രാക്കാണെങ്കിലോ അതിൽ കുറച്ച് പുല്ലുണ്ടെങ്കിലോ എങ്ങനെ പന്തെറിയാമെന്ന് ഞാൻ ആസൂത്രണം ചെയ്തിരുന്നില്ല.”- കുൽദീപ് പറഞ്ഞു.

Read More: ‘അയാളുടെ കരിയർ അവസാനിപ്പിക്കാൻ ധോണിക്ക് കഴിയും,’ ബെൻ സ്റ്റോക്‌സിന് മറുപടിയുമായി ശ്രീശാന്ത്

ധോണി പുറത്തുപോയപ്പോൾ ഏകദിന ടീമിൽ  അദ്ദേഹത്തിന്റെ അഭാവം തനിക്ക് ശരിക്കും അനുഭവപ്പെട്ടുവെന്നും കുൽദീപ് പറയുന്നു.

2019 ലോകകപ്പിന് ശേഷം  ധോണി കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല, കോവിഡ് മഹാമാരി കാരണം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് ഇപ്പോൾ അനിശ്ചിതമായി നീളുകയാണ്.

നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സവിശേഷതകളെക്കുറിച്ചും തന്റെ അഭിപ്രായങ്ങൾ സ്പിന്നർ പങ്കുവെച്ചു. “എന്റെ കളിയെക്കുറിച്ച് അദ്ദേഹത്തിന് ഒരു നിർദ്ദേശമുണ്ടെങ്കിൽ, അതിനെക്കുറിച്ച് എനിക്ക് പറയാനുള്ളത് അദ്ദേഹം എപ്പോഴും ശ്രദ്ധിക്കും എന്നത് കോഹ്‌ലിയെ സംബന്ധിച്ച് നല്ല കാര്യമാണ്. അതിനാൽ ‘ഇല്ല വിരാട് ഭായ്, ഇത് മികച്ചതാണെന്ന് ഞാൻ കരുതുന്നു, മറ്റൊരു രണ്ട് ഡെലിവറികൾക്കായി ഇത് ശ്രമിക്കാം,’എന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം അത് സമ്മതിക്കും. അദ്ദേഹം സാധാരണയായി അത് ബൗളർക്ക് വിട്ടുകൊടുക്കുന്നു, അനാവശ്യ മാറ്റങ്ങൾ വരുത്താൻ നിർബന്ധിക്കുന്നില്ല,” കുൽദീപ് യാദവ് അഭിപ്രായപ്പെട്ടു.

2017 ൽ മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റം കുറിച്ച കുൽദീപിന് ഏകദിനത്തിലും ടി 20 യിലും ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കായി ഇതുവരെ ആറ് ടെസ്റ്റുകൾ കളിക്കാനും ഇടംകൈയൻ റിസ്റ്റ് സ്പിന്നറിന് കഴിഞ്ഞു.

Read More: I could bowl with more confidence when Mahi Bhai was behind the stumps: Kuldeep Yadav

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kuldeep yadav i could bowl with more confidence when ms dhoni was behind the stumps

Next Story
സച്ചിൻറെ ആദ്യ ടെസ്റ്റ്: ഓർമകൾ പങ്കുവച്ച് വഖാർ യൂനിസ്sachin tendulkar, സച്ചിൻ ടെൻഡുൽക്കർ, cricket, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com