scorecardresearch

Smriti Mandhana: തുടരെ നാല് ഫോറടിച്ച് സെഞ്ചുറി; റെക്കോർഡുകൾ കടപുഴക്കി സ്മൃതി മന്ഥാന

Smriti Mandhana Century: ഈ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളിൽ ഇന്ത്യയുടെ ഓപ്പണർ സ്മൃതി മന്ഥാന മൂന്നാമതെത്തി

Smriti Mandhana Century: ഈ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളിൽ ഇന്ത്യയുടെ ഓപ്പണർ സ്മൃതി മന്ഥാന മൂന്നാമതെത്തി

author-image
Sports Desk
New Update
Smriti Mandhana Hits Century Against Sri Lanka

Smriti Mandhana Hits Century Against Sri Lanka Photograph: (Indian Cricket Team, Instagram)

Smriti Mandhana Century: തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യയുടെ സ്റ്റാർ ഓപ്പണിങ് ബാറ്റർ സ്മൃതി മന്ഥാന. ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിൽ ശ്രീലങ്കക്കെതിരെയാണ് മന്ഥാന അടിച്ചുതകർത്ത് തന്റെ 11ാം ഏകദിന സെഞ്ചുറിയിലേക്ക് എത്തിയത്. തുടരെ നാല് ബൗണ്ടറിയടിച്ച് സ്റ്റൈലായിട്ടായിരുന്നു മന്ഥാന തന്റെ സ്കോർ മൂന്നക്കം കടത്തിയത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളിൽ മന്ഥാന മൂന്നാമതെത്തി. 

Advertisment

ഇന്ത്യയും ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യയും ശ്രീലങ്കയുമാണ് ഫൈനലിൽ എത്തിയത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഹർമൻപ്രീത് കൗറിന്റെ സംഘം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 342 റൺസ് കണ്ടെത്തി. 101 പന്തിൽ നിന്ന് 15 ഫോറും രണ്ട് സിക്സും പറത്തി 116 റൺസ് എടുത്താണ് മന്ഥാന പുറത്തായത്. 

55 പന്തിൽ നിന്നാണ് മന്ഥാന അർധ ശതകം പൂർത്തിയാക്കിയത്. 89 പന്തിൽ നിന്ന് 88 റൺസ് എന്ന നിലയിൽ നിൽക്കെ ഇന്ത്യൻ ഇന്നിങ്സിന്റെ 31ാമത്തെ ഓവറിൽ മന്ഥാന തുടരെ നാല് ഫോർ പറത്തി സെഞ്ചുറി പിന്നിട്ടു. 92 പന്തിൽ നിന്നാണ് മന്ഥാന സെഞ്ചുറി കണ്ടെത്തിയത്. 

Advertisment

ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരവുമായി മന്ഥാന മാറി. 55 സിക്സുകളാണ് മന്ഥാനയിൽ നിന്ന് വന്നിട്ടുള്ളത്. ഏകദിനത്തിൽ 50ന് മുകളിൽ സ്കോർ ഏറ്റവും കൂടുതൽ തവണ ഉയർത്തുന്ന വനിതാ താരങ്ങളിൽ അഞ്ചാമതായും മന്ഥാന എത്തി. 

102ാമത്തെ ഏകദിനമാണ് മന്ഥാന ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ കണ്ടെത്തിയത് 4473 റൺസ്. 46 ആണ് ഏകദിനത്തിലെ മന്ഥാനയുടെ ബാറ്റിങ് ശരാശരി. 31 അർധ ശതകവും ഏകദിന കുപ്പായത്തിൽ മന്ഥാന നേടി. 136 ആണ് ഉയർന്ന സ്കോർ

ശ്രീലങ്കക്കെതിരായ ഫൈനലിൽ ഓപ്പണിങ്ങിൽ പ്രതിക റാവലിനൊപ്പം നിന്ന് മന്ഥാന 70 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. പിന്നാല ഹർലിനൊപ്പം 106 പന്തിൽ നിന്ന് 120 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തി ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടു. 

Read More

Smriti Mandana Indian Women Cricket Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: