scorecardresearch

ICC ODI Ranking: ഏകദിനത്തിലെ യുവരാജാവ്! ലോക റാങ്കിങ്ങിൽ ശുഭ്മാൻ ഗിൽ ഒന്നാമത്

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരം എന്ന് വാഴ്ത്തപ്പെടുന്ന ശുഭ്മാൻ ഗിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു സെഞ്ചുറിയും ഗിൽ നേടി

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരം എന്ന് വാഴ്ത്തപ്പെടുന്ന ശുഭ്മാൻ ഗിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു സെഞ്ചുറിയും ഗിൽ നേടി

author-image
Sports Desk
New Update
Shubman Gill Scored Century

ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി ശുഭ്മാൻ ഗിൽ Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

ഐസിസിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമത് എത്തി ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗിൽ. ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ റൺസ് വാരിക്കൂട്ടിയതാണ് ഇന്ത്യയുടെ ഏകദിനത്തിലെ വൈസ് ക്യാപ്റ്റനെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പിടിക്കാൻ തുണച്ചത്. 

Advertisment

ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ 86.33 എന്ന ബാറ്റിങ് ശരാശരിയിൽ 259 റൺസ് ആണ് ഗിൽ സ്കോർ ചെയ്തത്. സ്ട്രൈക്ക്റേറ്റ് 103.6. രണ്ട് അർധ ശതകവും ഒരു സെഞ്ചുറിയും പരമ്പരയിൽ ഗില്ലിൽ നിന്ന് വന്നു. ഗില്ലിന്റെ പ്രിയപ്പെട്ട അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടിനെതിരെ താരം സെഞ്ചുറിയിലേക്ക് എത്തിയത്. 

പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ബാബർ അസമിനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയാണ് ശുഭ്മാൻ ഗിൽ ഒന്നാം റാങ്ക് പിടിച്ചത്. ഐസിസി ഏകദിന റാങ്കിങ്ങിൽ ഇത് രണ്ടാം വട്ടമാണ് ബാബർ അസമിനെ മറികടന്ന ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം പിടിക്കുന്നത്. 796 ആണ് നിലവിൽ ശുഭ്മാൻ ഗില്ലിന്റെ റേറ്റിങ് പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ബാബർ അസമിനേക്കാൾ 23 റേറ്റിങ് പോയിന്റ് കൂടുതലാണ് ഇത്. 

Advertisment

ചാംപ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനത്തോടെ ബാബർ അസമിന് ഗില്ലിന്റെ കൈകളിൽ നിന്ന് ഒന്നാം സ്ഥാനം തിരികെ പിടിക്കാനുള്ള അവസരമുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ത്രിരാഷ്ട്ര പരമ്പരയിൽ മൂന്ന് കളിയിൽ നിന്ന് 62 റൺസ് മാത്രമാണ് ബാബറിന് സ്കോർ ചെയ്യാനായത്. ചാംപ്യൻസ് ട്രോഫിയിൽ ബാബറിന് ഫോമിലേക്ക് തിരികെ എത്താനാവും എന്നാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ.

ടോപ് 10ലെ മറ്റ് ഇന്ത്യൻ താരങ്ങൾ

ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത ശർമയാണ്. ഒന്നാം സ്ഥാനത്തുള്ള ഗില്ലിനേക്കാൾ 45 പോയിന്റ് കുറവാണ് രോഹിത് ശർമയ്ക്കുള്ളത്. ശ്രീലങ്കൻ ക്യാപ്റ്റൻ ചരിത അസലങ്കയാണ് ഏകദിന റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഓസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തിൽ സെഞ്ചുറിയും പിന്നാലെ അർധ ശതകവും കണ്ടെത്തിയ അസലങ്ക എട്ട് സ്ഥാനങ്ങൾ മുകളിലേക്ക് കയറി എട്ടാം റാങ്കിലെത്തി. 

ഇന്ത്യയുടെ ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ മൂന്ന് അർധ ശതകം കണ്ടെത്തിയതോടെ ഒൻപതാം റാങ്കിലേക്ക് എത്തി. ഹെൻറിച്ച് ക്ലാസനും ഡാരിൽ മിച്ചലുമാണ് ടോപ് അഞ്ചിലുള്ള മറ്റ് കളിക്കാർ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ചുറി നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ആറ് സ്ഥാനം മെച്ചപ്പെടുത്തി 15ാം റാങ്കിലെത്തി. 

Read More

Indian Cricket Team Indian Cricket Players Odi indian cricket Babar Azam Rohit Sharma Icc Ranking Subhmann GIll Shreyas Iyer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: