scorecardresearch

തഴയലിന് പ്രായശ്ചിത്തം; ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കി ബിസിസിഐ

Shreyas Iyer India A Captain: ഈ മാസം അവസാനത്തോടെ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഇന്ത്യ എ ടീം ഓസ്ട്രേലിയ എ ടീമിനെതിരെ കളിക്കുന്നത്. ധ്രുവ് ജുറെലാണ് വൈസ് ക്യാപ്റ്റൻ

Shreyas Iyer India A Captain: ഈ മാസം അവസാനത്തോടെ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഇന്ത്യ എ ടീം ഓസ്ട്രേലിയ എ ടീമിനെതിരെ കളിക്കുന്നത്. ധ്രുവ് ജുറെലാണ് വൈസ് ക്യാപ്റ്റൻ

author-image
Sports Desk
New Update
Shreyas Iyer Scored Half Century In Nagpur

ശ്രേയസ് അയ്യർ: (ഫയൽ ഫോട്ടോ)

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പര്യടനത്തിൽ നിന്നും ഏഷ്യാ കപ്പിൽ നിന്നും തഴഞ്ഞ ശ്രേയസ് അയ്യരെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാക്കി ബിസിസിഐ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായാണ് ശ്രേയസ് അയ്യരെ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ശ്രേയസ് അയ്യരെ ഏഷ്യാ കപ്പിലും ഉൾപ്പെടുത്താതിരുന്നതിന് എതിരെ വലിയ വിമർശനം ഉയർന്നിരുന്നു. 

Advertisment

ഈ മാസം അവസാനത്തോടെ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഇന്ത്യ എ ടീം ഓസ്ട്രേലിയ എ ടീമിനെതിരെ കളിക്കുന്നത്. ധ്രുവ് ജുറെലാണ് വൈസ് ക്യാപ്റ്റൻ. ഇംഗ്ലണ്ട് പര്യടനത്തിന് ഇടയിൽ കാൽമുട്ടിന് പരുക്കേറ്റ നിതീഷ് കുമാർ റെഡ്ഡി ഇന്ത്യ എ സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. രണ്ട് ചതുർദിന മത്സരങ്ങളുടേയും വേദി ലക്നൗ ആണ്.

Also Read: എനിക്ക് പറ്റിയ പിഴവ് നിങ്ങൾ ആവർത്തിക്കരുത്; ഗില്ലിനോടും അഭിഷേകിനോടും യുവി

റൺസ് വാരിയിട്ടും അവഗണന

2024ൽ ആണ് ശ്രേയസ് അയ്യർ അവസാനമായി ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ ശ്രേയസ് 480 റൺസ് സ്കോർ ചെയ്തിരുന്നു. ഫസ്റ്റ് ക്ലാസിലെ തന്റെ ആദ്യ ഇരട്ട സെഞ്ചുറിയും ഈ സീസണിൽ ശ്രേയസിന്റെ ബാറ്റിൽ നിന്ന് വന്നു. ടെസ്റ്റിൽ നിന്നും ട്വന്റി20യിൽ നിന്നും തഴയപ്പെട്ടപ്പോഴും ഏകദിനത്തിൽ ഇന്ത്യക്കായി ശ്രേയസ് മികവ് കാണിച്ചു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ടോപ് റൺ സ്കോറർമാരിൽ ശ്രേയസ് മുൻപിലുണ്ടായി. 

Advertisment

Also Read: സഞ്ജു മുംബൈ ഇന്ത്യൻസിലേക്ക്? രോഹിത്-സഞ്ജു ഓപ്പണിങ്; ആർസിബി, മുംബൈ, ചെന്നൈ ലക്ഷ്യം

ഐപിഎല്ലിലും പഞ്ചാബിനായി ശ്രേയസിൽ നിന്നും മിന്നും പ്രകടനം വന്നു. 175 എന്ന സ്ട്രൈക്ക്റേറ്റിൽ 600ന് മുകളിൽ റൺസ് ആണ് ശ്രേയസ് സ്കോർ ചെയ്തത്. ഇതുകൊണ്ട് തന്നെ ഏഷ്യാ കപ്പ് സ്ക്വാഡിൽ ശ്രേയസ് അയ്യർ ഇടംപിടിക്കും എന്ന് എല്ലാവരും കരുതി. എന്നാൽ സ്ക്വാഡിൽ ഇടംനേടാൻ പാകത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ശ്രേയസിനെ തഴഞ്ഞത് വിവാദമായിരുന്നു. ശ്രേയസിന് ഏകദിന ക്യാപ്റ്റൻസി നൽകുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകളും വന്നിരുന്നു.

Also Read: 'ആ പ്രശ്നം അനാവശ്യമായി വഷളാക്കുന്നതെന്തിന്?' ലളിത് മോദിക്കെതിരെ അശ്വിൻ

ഇന്ത്യ എ സ്ക്വാഡ്:ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), ആഭിമന്യൂ ഈശ്വരൻ, എൻ ജഗദീശൻ(വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ(വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, ഹർഷ് ദുബേ, ആയുഷ് ബദോനി, നിതീഷ് കുമാർ റെഡ്ഡി, തനുഷ് കോട്ടിയാൻ, പ്രസിദ്ധ് കൃഷ്ണ, ബ്രാർ, ഖലീൽ അഹ്മദ്, മാനവ് സുതാർ, യഷ് താക്കൂർ, കെ എൽ രാഹുൽ, മുഹമ്മദ് സിറാജ്.

Read More: Sanju Samson: തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്

Shreyas Iyer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: