/indian-express-malayalam/media/media_files/2025/02/04/bD3T1wIJpfc9ZWLvsAx9.jpg)
അഭിഷേക് ശർമ, യുവരാജ് സിങ് : (ഇൻസ്റ്റഗ്രാം)
ഏഷ്യാ കപ്പിന് മുൻപായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും ഓപ്പണർ അഭിഷേക് ശർമയ്ക്കും മുന്നറിയിപ്പുമായി മുൻ താരം യുവരാജ് സിങ്. ഇന്ത്യക്കായി കളിച്ചിരുന്ന സമയം താൻ കാണിച്ചത് പോലുള്ള അബദ്ധം നിങ്ങൾ കാണിക്കരുത് എന്നാണ് ഇരുവരോടും ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ പറയുന്നത്.
ഗോൾഫ് കളിക്കാനാണ് ശുഭ്മാൻ ഗില്ലിനോടും അഭിഷേക് ശർമയോടും യുവരാജ് സിങ് പറയുന്നത്. കൂടുതൽ റൺസ് കണ്ടെത്താൻ ഇത് നിങ്ങളെ സഹായിക്കും എന്നും യുവി ഉപദേശിക്കുന്നു. "ഞാൻ അവരോട് ഗോൾഫ് കളിക്കാൻ പറഞ്ഞു. അവരെ ഗോൾഫ് കളിക്കാൻ പ്രചോദിപ്പിച്ചു. അതിനുള്ള സമയം കണ്ടെത്താൻ അവർക്ക് പ്രയാസമാവും. എന്നാൽ ഇപ്പോൾ ഗോൾഫ് പരിശീലനം നടത്തുന്നത് ഇരുവർക്കും ഏറെ ഗുണം ചെയ്യും എന്ന് എനിക്ക് ഉറപ്പാണ്," യുവരാജ് സിങ് പറഞ്ഞു.
Also Read: 'ആ പ്രശ്നം അനാവശ്യമായി വഷളാക്കുന്നതെന്തിന്?' ലളിത് മോദിക്കെതിരെ അശ്വിൻ
"ഇനി അവരാണ് തീരുമാനിക്കേണ്ടത്. ഇപ്പോൾ അവർ സൂപ്പർ സ്റ്റാറുകളാണ്. കൂടുതൽ മെച്ചപ്പെടാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഇരുവർക്കും ഇപ്പോൾ അറിയാനാവും. എന്നാൽ ഞാൻ എല്ലാ അത്ലറ്റുകളോടും ഗോൾഫ് കളിക്കാൻ പറയും. അത് മാനസികമായും ഏറെ ഗുണം ചെയ്യും."
Also Read: എനിക്ക് തെറ്റുപറ്റി; അതിൽ ലജ്ജിക്കുന്നു; ലളിത് മോദി സ്വാർഥനെന്ന് ഹർഭജൻ സിങ്
ഏത് കായക ഇനത്തിലെ താരമായാലും ഗോൾഫ് കളിക്കുന്നത് കൊണ്ട് ഗുണമുണ്ടാവും. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഗോൾഫ് സംസ്കാരം നോക്കിയാൽ, പ്രധാനപ്പെട്ട ക്രിക്കറ്റ് കളിക്കാരിൽ പലരും ചെറുപ്പത്തിൽ ഗോൾഫ് കളിച്ചിരുന്നവരാണ് എന്ന് കാണാം. പല ക്രിക്കറ്റ് താരങ്ങളും ഗോൾഫിലാണ് കൂടുതൽ പരിശീലനം നടത്തുന്നത് എന്നും യുവാരാജ് സിങ് പറഞ്ഞു.
Also Read: Sanju Samson: തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്
ഏഷ്യാ കപ്പിൽ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈസ് ക്യാപ്റ്റനായി ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയതോടെ മൂന്ന് ഫോർമാറ്റിലേയും ക്യാപ്റ്റൻസി ഗില്ലിന്റെ കൈകളിലേക്ക് അധികം വൈകാതെ നൽകുമെന്ന് ഉറപ്പായി കഴിഞ്ഞു.
Read More: Sanju Samson: ആ 9 സിക്സുകൾ ഗംഭീറിനുള്ള സന്ദേശമാണ്; വിയർപ്പൊഴുക്കി സഞ്ജു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.