scorecardresearch

എനിക്ക് തെറ്റുപറ്റി; അതിൽ ലജ്ജിക്കുന്നു; ലളിത് മോദി സ്വാർഥനെന്ന് ഹർഭജൻ സിങ്

Harbhajan Singh and Sreesanth: ഓരോരുത്തരുടേയും മനസിൽ ഓരോ ചിന്തകളായിരുന്നു. തെറ്റുകൾ സംഭവിക്കാം. ആ തെറ്റുകളോർത്ത് നമുക്ക് ലജ്ജ തോന്നുകയും ചെയ്യും

Harbhajan Singh and Sreesanth: ഓരോരുത്തരുടേയും മനസിൽ ഓരോ ചിന്തകളായിരുന്നു. തെറ്റുകൾ സംഭവിക്കാം. ആ തെറ്റുകളോർത്ത് നമുക്ക് ലജ്ജ തോന്നുകയും ചെയ്യും

author-image
Sports Desk
New Update
Harbajan Singh and Sreesant

Screengrab

2008ൽ ശ്രീശാന്തിനെ ഹർഭജൻ സിങ് അടിച്ചതിന്റെ വിഡിയോ പുറത്ത് വിട്ട് ഐപിഎൽ മുൻ ചെയർമാനായ ലളിത് മോദി വീണ്ടും ഈ വിഷയം ചർച്ചയാക്കിയിരുന്നു. എല്ലാവരും മറന്ന് കഴിഞ്ഞൊരു കാര്യം വീണ്ടും ഓർമപ്പെടുത്തിയ ലളിത് മോദിക്കെതിരെ പ്രതികരിക്കുകയാണ് ഇന്ത്യൻ മുൻ താരം ഹർഭജൻ സിങ്. 

Advertisment

"ആ വിഡിയോ ലീക്ക് ആയത് ശരിയല്ല. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. അവർക്ക് അതിന് പിന്നിൽ ഒരു സ്വാർഥ ലക്ഷ്യം ഉണ്ടായിരുന്നിരിക്കും. 18 വർഷം മുൻപ് നടന്ന കാര്യമാണ്. ആളുകൾ മറന്ന് കഴിഞ്ഞ സംഭവമാണ്. എന്നാൽ ഇവർ ഇപ്പോൾ അത് വീണ്ടും ആളുകളെ ഓർമപ്പെടുത്താനാണ് ശ്രമിക്കുന്നത്, " ഇൻസ്റ്റന്റ് ബോളിവുഡിനോട് സംസാരിക്കുമ്പോൾ ഹർഭജൻ സിങ് പറഞ്ഞു. 

Also Read: വെടിക്കെട്ട് ബാറ്റിങ്; രഹസ്യം 'ഹനുമാൻ ചാലിസ' എന്ന് നിതീഷ് റാണ

"അന്ന് അങ്ങനെയെല്ലാം സംഭവിച്ചതിൽ എനിക്ക് വിഷമം ഉണ്ട്. ഞങ്ങൾ കളിക്കുകയായിരുന്നു. ഓരോരുത്തരുടേയും മനസിൽ ഓരോ ചിന്തകളായിരുന്നു. തെറ്റുകൾ സംഭവിക്കാം. ആ തെറ്റുകളോർത്ത് നമുക്ക് ലജ്ജ തോന്നുകയും ചെയ്യും. ആ വിഡിയോ ഇപ്പോൾ വൈറലായി. അത് നിർഭാഗ്യകരമായിപ്പോയി. എനിക്ക് തെറ്റുപറ്റി എന്ന് പല വട്ടം ഞാൻ പറഞ്ഞു കഴിഞ്ഞു. മനുഷ്യർക്ക് തെറ്റുകൾ സംഭവിക്കും. എനിക്കും ഒരു തെറ്റുപറ്റി. വീണ്ടും തെറ്റ് സംഭവിക്കുകയാണ് എങ്കിൽ എന്നോട് പൊറുക്കണേ എന്ന് ഗണേശ ഭഗവാനോട് ഞാൻ പ്രാർഥിക്കുന്നു. തെറ്റുകൾ സംഭവിക്കും," ഹർഭജൻ സിങ് പറഞ്ഞു. 

Advertisment

Also Read: എന്റെ പോർഷെ തരൂ? ബാറ്റ് എനിക്ക് നൽകി യുവി ചോദിച്ചു; ലളിത് മോദിയുടെ വെളിപ്പെടുത്തൽ

ഐപിഎൽ മത്സരത്തിന് ശേഷം ശ്രീശാന്തിനെ ഹർഭജൻ സിങ് മുഖത്തടിക്കുന്ന ഇതുവരെ പുറത്തുവരാത്ത വിഡിയോയാണ് കഴിഞ്ഞ ദിവസം ഐപിഎൽ മുൻ കമ്മിഷണറായ ലളിത് മോദി ഷെയർ ചെയ്തത്. സ്ലാപ്ഗേറ്റ് എന്ന ടാഗോടെ മൈക്കൽ ക്ലർക്കിന്റെ യുട്യൂബ് പോഡ്കാസ്റ്റ് ആയ ബിയോണ്ട് 23 ക്രിക്കറ്റിലൂടെ ലളിത് മോദി ആ വിവാദ വിഡിയോ പങ്കുവെച്ചതിനെതിരെ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിഉൾപ്പെടെ രംഗത്തെത്തിയിരുന്നു. 

Also Read: ട്വന്റി20 ലോക കിരീടം തൂക്കാൻ മെന്ററായി ധോണി? ഗംഭീർ-ധോണി സഖ്യം തിരിച്ചടിയാവുമോ?

ഐപിഎല്ലിന്റെ ആദ്യ സീസണിലായിരുന്നു വലിയ വിവാദമായി മാറിയ ഈ സംഭവം. പഞ്ചാബ് കിങ്സിന്റെ താരമായിരുന്നു ശ്രീശാന്ത്. പഞ്ചാബ് കിങ്സിന്റെ ജയത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ താത്കാലിക ക്യാപ്റ്റനായിരുന്ന ഹർഭജൻ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചു. ഗ്രൗണ്ടിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന ശ്രീശാന്തിനെയാണ് പിന്നെ എല്ലാവരും കണ്ടത്. ശ്രീശാന്തിനെ ഹർഭജൻ സിങ് അടിക്കുന്ന ദൃശ്യങ്ങൾ അതിന് ശേഷം ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

Read More: 12 പന്തിൽ 11 സിക്സ്; ഒരു ഓവറിൽ 40 റൺസ്; സൽമാൻ നിസാറിന്റെ തീപാറും ബാറ്റിങ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: