scorecardresearch

എന്റെ പോർഷെ തരൂ? ബാറ്റ് എനിക്ക് നൽകി യുവി ചോദിച്ചു; ലളിത് മോദിയുടെ വെളിപ്പെടുത്തൽ

Lalit Modi Revelation: 2007 ട്വന്റി20 ലോകകപ്പിന് മുൻപായാണ് ഇന്ത്യൻ താരങ്ങൾക്കു മുന്നിൽ ഇങ്ങനെ ഓഫർ വച്ചതെന്ന് ലളിത് മോദി ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കുമായുള്ള പോഡ്കാസ്റ്റിൽ പറഞ്ഞു.

Lalit Modi Revelation: 2007 ട്വന്റി20 ലോകകപ്പിന് മുൻപായാണ് ഇന്ത്യൻ താരങ്ങൾക്കു മുന്നിൽ ഇങ്ങനെ ഓഫർ വച്ചതെന്ന് ലളിത് മോദി ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കുമായുള്ള പോഡ്കാസ്റ്റിൽ പറഞ്ഞു.

author-image
Sports Desk
New Update
Yuvraj Singh and Lalit Modi

Yuvraj Singh and Lalit Modi

ശ്രീശാന്തിനെ ഹർഭജൻ സിങ് മുഖത്തടിക്കുന്ന വിഡിയോ പുറത്തുവിട്ടതിന് പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. ഒരോവറിലെ എല്ലാ പന്തുകളും സിക്സടിക്കുന്ന ഇന്ത്യൻ ബാറ്റർക്ക് പോർഷെ കാർ വാഗ്ദാനം ചെയ്തിരുന്നതായി ഐപിഎൽ മുന്‍ ചെയർമാൻ ലളിത് മോദി. 2007ലെ ട്വന്റി20 ലോകകപ്പിൽ ആറ് സിക്സ് പറത്തിയതിന് പിന്നാലെ ബാറ്റുമായി തന്റെ അടുത്തേക്ക് യുവരാജ് സിങ് ഓടിയെത്തിയതായി ലളിത് മോദി പറയുന്നു.

Advertisment

2007 ട്വന്റി20 ലോകകപ്പിന് മുൻപായാണ് ഇന്ത്യൻ താരങ്ങൾക്കു മുന്നിൽ ഇങ്ങനെ ഓഫർ വച്ചതെന്ന് ലളിത് മോദി ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കുമായുള്ള പോഡ്കാസ്റ്റിൽ പറഞ്ഞു. 2007 ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ ആണ് യുവരാജ് സിങ് ഒരോവറിലെ ആറു പന്തുകളും സിക്സടിച്ചത്.

Also Read: ട്വന്റി20 ലോക കിരീടം തൂക്കാൻ മെന്ററായി ധോണി? ഗംഭീർ-ധോണി സഖ്യം തിരിച്ചടിയാവുമോ?

‘‘2007ലെ ട്വന്റി20 ലോകകപ്പിനു മുൻപായാണ് ഇന്ത്യൻ കളിക്കാരോട് ഒരോവറിലെ ആറു പന്തുകളും സിക്സടിക്കുന്ന താരത്തിന് പോർഷെ കാർ സമ്മാനിക്കും എന്ന് ഞാൻ പറഞ്ഞത്. ഇംഗ്ലണ്ടിനെതിരെ ആറ് സിക്സുകൾ അടിച്ചതിന് ശേഷം യുവരാജ് സിങ് എന്നെ നോക്കുന്നുണ്ടായിരുന്നു. ബാറ്റുമായി എന്റെ അടുത്തേക്ക് യുവി ഓടിവന്നു. എന്റെ പോർഷെ തരൂ എന്നാണ് യുവി പറഞ്ഞത്. ബാറ്റ് എനിക്ക് നൽകാൻ ഞാൻ യുവിയോട് ആവശ്യപ്പെട്ടു.’’ ലളിത് മോദി പറഞ്ഞു.

Advertisment

Also Read: 12 പന്തിൽ 11 സിക്സ്; ഒരു ഓവറിൽ 40 റൺസ്; സൽമാൻ നിസാറിന്റെ തീപാറും ബാറ്റിങ്

ധോണിയുടെ ഇന്ത്യ 2007ലെ ട്വന്റി20 ലോകകപ്പ് വിജയിച്ചപ്പോൾ യുവരാജ് സിങ്ങിന്റെ പ്രകടനം നിർണായകമായിരുന്നു. ട്വന്റി20 ചരിത്രത്തിലെ വേഗതയേറിയ അർധ സെഞ്ചറിയും യുവി തന്റെ പേരിലാക്കി. 12 പന്തിൽ നിന്നാണ് യുവരാജ് ഇംഗ്ലണ്ടിനെതിരെ 50 തികച്ചത്. ഒടുവിൽ കലാശപ്പോരിൽ പാക്കിസ്ഥാനെ അഞ്ച് റൺസിനു തോൽപിച്ച് ഇന്ത്യ കിരീടം ചൂടി. 

Also Read: ഹർദിക്ക് ധോണിയെ പോലെ; ഗില്ലിന് പകരം ഏകദിന ക്യാപ്റ്റനാക്കണം: സുരേഷ് റെയ്ന

നേരത്തെ ശ്രീശാന്തിനെ ഹർഭജൻ സിങ് അടിക്കുന്ന ഇതുവരെ പുറത്തുവരാതിരുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം മൈക്കൽ ക്ലർക്കിന്റെ പോഡ്കാസ്റ്റിലൂടെ ലളിത് മോദി പങ്കുവെച്ചത്. ഇത്രയും വർഷങ്ങൾക്ക് ശേഷം ആ വിഷയം വീണ്ടും കുത്തിപ്പൊക്കുന്നതിന് എതിരെ ശ്രീശാന്തിന്റെ ഭാര്യ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

Read More: ആരാണ് അകൃതി അഗർവാൾ; പൃഥ്വി ഷായ്ക്കൊപ്പമുള്ള നടിയെ തിരഞ്ഞ് ആരാധകർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: