scorecardresearch

ഹർദിക്ക് ധോണിയെ പോലെ; ഗില്ലിന് പകരം ഏകദിന ക്യാപ്റ്റനാക്കണം: സുരേഷ് റെയ്ന

India Odi Captain: ക്യാപ്റ്റൻ എന്ന നിലയിലെ അവന്റെ പ്രകടനം, ക്യാപ്റ്റൻ എന്ന നിലയിൽ മറ്റ് കളിക്കാരോട് ഇടപഴകുന്നത്. ഹർദിക്കിൽ എനിക്ക് ധോണിയെ കാണാനാവുന്നു.

India Odi Captain: ക്യാപ്റ്റൻ എന്ന നിലയിലെ അവന്റെ പ്രകടനം, ക്യാപ്റ്റൻ എന്ന നിലയിൽ മറ്റ് കളിക്കാരോട് ഇടപഴകുന്നത്. ഹർദിക്കിൽ എനിക്ക് ധോണിയെ കാണാനാവുന്നു.

author-image
Sports Desk
New Update
Rohit, Hardik, Gill

രോഹിത് ശർമ, ഹർദിക് പാണ്ഡ്യ, ഗിൽ: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതോടെ ശുഭ്മാൻ ഗില്ലിന്റെ കൈകളിലേക്ക് ഏകദിന ക്യാപ്റ്റൻസിയും എത്തിയേക്കും. എന്നാൽ ഹർദിക് പാണ്ഡ്യയെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനാക്കണം എന്നാണ് ഇന്ത്യൻ മുൻ താരം സുരേഷ് റെയ്ന പറയുന്നത്. ഹർദിക് പാണ്ഡ്യയുടെ ശൈലി ധോണിയുടേതിന് സാമ്യമുള്ളതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് റെയ്നയുടെ അഭിപ്രായം. 

Advertisment

"ശുഭ്മൻ ഗില്ലിനെ എപ്പോൾ വേണമെങ്കിലും അവർ ഏകദിന ക്യാപ്റ്റനായി പ്രഖ്യാപിച്ചേക്കാം. എന്നാൽ ഹർദിക് പാണ്ഡ്യക്ക് വൈറ്റ് ബോൾ ക്യാപ്റ്റനായി അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും. ഹർദിക് വീണ്ടും ക്യാപ്റ്റനാവും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കപിൽ ദേവിനെ പോലെ പരിചയസമ്പത്ത് ഹർദിക് പാണ്ഡ്യക്കുണ്ട്, ബാറ്റിങ്ങിലായാലും ബോളിങ്ങിലായാലും ഫീൽഡിങ്ങിലായാലും," ശുഭാങ്കർ മിശ്രയുടെ യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ സുരേഷ് റെയ്ന പറഞ്ഞു. 

Also Read: രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ്; ഉന്നത സ്ഥാനം വേണ്ടെന്ന് വെച്ച് പടിയിറക്കം

"ഹർദിക് പാണ്ഡ്യ വളരെ പോസിറ്റീവ് ആയ ഒരു കളിക്കാരനാണ്. ക്യാപ്റ്റൻ എന്ന നിലയിലെ അവന്റെ പ്രകടനം, ക്യാപ്റ്റൻ എന്ന നിലയിൽ മറ്റ് കളിക്കാരോട് ഇടപഴകുന്നത്. ഹർദിക്കിൽ എനിക്ക് ധോണിയെ കാണാനാവുന്നു. ഗ്രൗണ്ടിൽ ഹർദിക് ആശയവിനിമയം നടത്തുന്നതും പെരുമാറുന്നതുമെല്ലാം കാണുമ്പോൾ ധോണിയെ പോലെ തോന്നും. ആ ഊർജമാണ് എനിക്ക് ഏറ്റവും ഇഷ്ടം, " സുരേഷ് റെയ്ന പറഞ്ഞു. 

Advertisment

Also Read: കെസിഎൽ: അഖിലിന്റെ കരുത്തിൽ തൃശൂർ ടൈറ്റൻസിനെ തകർത്ത് കൊല്ലം സെയിലേഴ്സ്

98 ഏകദിനങ്ങൾ ആണ് ഹർദിക് പാണ്ഡ്യ ഇതുവരെ ഇന്ത്യക്കായി കളിച്ചത്. 32 എന്ന ബാറ്റിങ് ശരാശരിയിൽ നേടിയത് 1904 റൺസ്. 110 ആണ് സ്ട്രൈക്ക്റേറ്റ്. 5.60 എന്ന ഇക്കണോമിയിൽ 91 വിക്കറ്റും ഏകദിനത്തിൽ ഹർദിക് വീഴ്ത്തി. ഹർദിക് ക്യാപ്റ്റനായി വരണം എന്ന് പറയുമ്പോഴും കോഹ്ലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് വരെ കളിക്കണം എന്നും റെയ്ന പറഞ്ഞു. 

Also Read: Sanju Samson: സഞ്ജു രണ്ടും കൽപ്പിച്ചാണ്; വെടിക്കെട്ട് തുടരുന്നു; മൂന്നാം അർധ ശതകം; കൊച്ചി വിജയ വഴിയിൽ

കോഹ്ലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് കളിക്കണം. കാരണം അവർ ചാംപ്യൻസ് ട്രോഫി ജയിച്ചതാണ്. ഒരുപാട് പരിചയസമ്പത്ത് ഇരുവർക്കും ഉണ്ട്. രോഹിത് ഡൊമസ്റ്റിക് കളിക്കും. രോഹിത് പരിശീലനം നടത്തുകയാണ്. സെലക്ടർമാർ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്ന ടീം എങ്ങനെ എന്നത് ആശ്രയിച്ചിരിക്കും എല്ലാം, റെയ്ന പറഞ്ഞു.

Read More: ആരാണ് അകൃതി അഗർവാൾ; പൃഥ്വി ഷായ്ക്കൊപ്പമുള്ള നടിയെ തിരഞ്ഞ് ആരാധകർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: