scorecardresearch

Sanju Samson: സഞ്ജു രണ്ടും കൽപ്പിച്ചാണ്; വെടിക്കെട്ട് തുടരുന്നു; മൂന്നാം അർധ ശതകം; കൊച്ചി വിജയ വഴിയിൽ

Sanju Samson Kerala Cricket League: ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയാണ് സഞ്ജു സാംസൻ വെടിക്കെട്ട് ബാറ്റിങ്ങിന് തുടക്കമിട്ടത്. ആ ഓവറിൽ തന്നെ വീണ്ടുമൊരു സിക്സും ഫോറും സഞ്ജു പറത്തി

Sanju Samson Kerala Cricket League: ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയാണ് സഞ്ജു സാംസൻ വെടിക്കെട്ട് ബാറ്റിങ്ങിന് തുടക്കമിട്ടത്. ആ ഓവറിൽ തന്നെ വീണ്ടുമൊരു സിക്സും ഫോറും സഞ്ജു പറത്തി

author-image
Sports Desk
New Update
Sanju Samson Kerala Cricket League

Sanju Samson: (Source: Kerala Cricket Association)

Sanju Samson Kerala Cricket League: വീണ്ടും അർധ ശതകം നേടി സഞ്ജു സാംസൺ തകർത്തടിച്ചപ്പോൾ ട്രിവാൻഡ്രം റോയൽസിന് എതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഒൻപത് റൺസ് ജയം. കേരള ക്രിക്കറ്റ് ലീഗിലെ മിന്നും ഫോം സഞ്ജു സാംസൺ തുടർന്നപ്പോൾ ആദ്യം ബാറ്റ് ചെയ്ത കൊച്ചിക്ക് മികച്ച തുടക്കം ലഭിച്ചു. കൊച്ചി മുൻപിൽ വെച്ച 192 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ട്രിവാൻഡ്രത്തിന്റെ പോരാട്ടം നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസിൽ അവസാനിച്ചു. ഇതോടെ കൊച്ചി വിജയ വഴിയിലേക്ക് തിരികെ എത്തിയ 

Advertisment

ഈ ജയത്തോടെ എട്ട് പോയിൻ്റുമായി കൊച്ചി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. സഞ്ജു സാംസൺ ആണ് കളിയിലെ താരം. ബേസിൽ തമ്പിയാണ് ട്രിവാൻഡ്രത്തിനായി ആദ്യ ബോൾ എറിഞ്ഞത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയാണ് സഞ്ജു സാംസൻ വെടിക്കെട്ട് ബാറ്റിങ്ങിന് തുടക്കമിട്ടത്. ആ ഓവറിൽ തന്നെ വീണ്ടുമൊരു സിക്സും ഫോറും സഞ്ജു പറത്തി.

Also Read: സിക്സർ മഴ പെയ്യിച്ച് രോഹൻ; കൊച്ചിയെ തകര്‍ത്ത് കാലിക്കറ്റ്

പിന്നെ വന്ന ഓവറുകളിൽ വിനൂപ് മനോഹരനാണ് ട്രിവാൻഡ്രത്തിന്റെ ബോളർമാരെ പ്രഹരിച്ചത്. നിഖിലെറിഞ്ഞ ആറാം ഓവറിൽ വിനൂപ് തുടരെ മൂന്ന് ബൗണ്ടറികൾ നേടി. ഒൻപത് ഫോറടക്കം 26 പന്തുകളിൽ നിന്ന് 42 റൺസ് നേടിയ വിനൂപിനെ അബ്ദുൾ ബാസിദ് വിക്കറ്റിന് മുന്നിൽ കുടുക്കി. അടുത്ത ഓവറിൽ ഒൻപത് റൺസെടുത്ത ക്യാപ്റ്റൻ സാലി സാംസണെ അഭിജിത് പ്രവീൺ ക്ലീൻ ബൗൾഡാക്കി.

Also Read: വീണ്ടും സഞ്ജുവിന്റെ വെടിക്കെട്ട്; പക്ഷേ ഹാട്രിക്കോടെ 5 വിക്കറ്റ് പിഴുത് അജിനാസിന്റെ മാന്ത്രിക സ്പിൻ

Advertisment

തുടരെ വിക്കറ്റ് വീണെങ്കിലും ഇന്നിങ്സിൻ്റെ നിയന്ത്രണം ഏറ്റെടുത്ത സഞ്ജു സീസണിലെ തൻ്റെ മൂന്നാം അർദ്ധ ശതകത്തിലേക്ക് എത്തി. 30 പന്തിൽ നിന്നാണ് സഞ്ജു അർദ്ധ സെഞ്ചുറി നേടിയത്. അഭിജിത് പ്രവീൺ ആണ് സഞ്ജുവിന്റെ റൺവേട്ട അവസാനിപ്പിച്ചത്. 37 പന്തിൽ നിന്ന് നാല് ഫോറും അഞ്ച് സിക്സുമടക്കം 62 റൺസുമാണ് സഞ്ജു മടങ്ങിയത്. 

അവസാന ഓവറുകളിൽ നിഖിൽ തോട്ടത്തും ജോബിൻ ജോബിയും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ടാണ് കൊച്ചിയെ 190ന് മുകളിലെ സ്കോറിലേക്ക് എത്തിച്ചത്. നിഖിൽ തോട്ടത്ത് 35 പന്തുകളിൽ നിന്ന് 45 റൺസും ജോബിൻ ജോബി 10 പന്തുകളിൽ നിന്ന് 26 റൺസും നേടി. 

ചെയ്സ് ചെയ്ത് വന്ന ട്രിവാൺഡ്രം റോയൽസിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഗോവിന്ദ് ദേവ് പൈയും റിയാ ബഷീറും അക്കൗണ്ട് തുറക്കാതെ തന്നെ മടങ്ങി. സലി സാംസനും ജോബിൻ ജോബിയുമായിരുന്നു വിക്കറ്റുകൾ നേടിയത്. എന്നാൽ കൃഷ്ണപ്രസാദും സഞ്ജീവ് സതീശനും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് റോയൽസിന് പ്രതീക്ഷ നല്കി. ഇരുവരും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തു. 

Also Read: 'ഇനി ഞാൻ ആധാർ കാർഡ് കാണിക്കണോ?' സച്ചിൻ എന്നാ സുമ്മാവാ!

36 റൺസെടുത്ത കൃഷ്ണപ്രസാദ് പി എസ് ജെറിൻ്റെ പന്തിൽ മൊഹമ്മദ് ആഷിഖിന് ക്യാച്ച് നൽകി പുറത്തായി. പ്രതീക്ഷ കൈവിടാതെ ഇന്നിങ്സ് മുന്നോട്ട് നീക്കിയ അബ്ദുൾ ബാസിദിൻ്റെയും സഞ്ജീവ് സതീശൻ്റെയും കൂട്ടുകെട്ടാണ് കളിയുടെ ആവേശം അവസാന ഓവർ വരെ നീട്ടിയത്. സ്കോർ 151ൽ നില്ക്കെ 70 റൺസെടുത്ത സഞ്ജീവ് മടങ്ങി. 46 പന്തുകളിൽ നാല് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജീവിൻ്റെ ഇന്നിങ്സ്. 

മറുവശത്ത് ഉറച്ച് നിന്ന അബ്ദൂൾ ബാസിദ് അവസാന ഓവർ വരെ പൊരുതിയെങ്കിലും റോയൽസിൻ്റെ മറുപടി 182 റൺസിൽ അവസാനിച്ചു. അവസാന ഓവറിലെ നാലാമത്തെ പന്തിൽ റണ്ണൌട്ടാവുകയായിരുന്നു അബ്ദുൾ ബാസിദ്. അബ്ദുൾ ബാസിദ് 41 റൺസെടുത്തു. കൊച്ചിയ്ക്ക് വേണ്ടി മുഹമ്മദ് ആഷിഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Read More: രണ്ട് വർഷത്തിനുള്ളിൽ മറ്റൊരു മലയാളി ഇന്ത്യക്കായി കളിക്കും: സഞ്ജു; ആരാവും അത്?

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: