/indian-express-malayalam/media/media_files/4jIySclI5RdUgmxoV6nD.jpg)
MS Dhoni
അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് മുൻപിൽ കണ്ട് എം എസ് ധോണിയെ ഇന്ത്യൻ ടീമിന്റെ മെന്ററാക്കാനുള്ള നീക്കം ബിസിസിഐ ആരംഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സംഭവത്തിൽ ഇന്ത്യൻ മുൻ ക്യാപ്റ്റനെ ട്രോളി എത്തുകയാണ് ഇന്ത്യൻ മുൻ താരവും ബംഗാൾ നിയമസഭയിൽ അംഗവുമായ മനോജ് തിവാരി. അദ്ദേഹം ഫോൺ കോൾ എടുത്തോ? കാരണം ധോണിയെ ഫോണിൽ കിട്ടാൻ പ്രയാസമാണ് എന്നാണ് മനോജ് തിവാരി പറയുന്നത്.
"വളരെ വിരളമായി മാത്രമാണ് ധോണി സന്ദേശങ്ങൾക്ക് റിപ്ലേ തരുന്നത്. ഒരുപാട് കളിക്കാർ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഈ സന്ദേശങ്ങൾ വായിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും നമുക്ക് അറിയാനാവില്ല," വാർത്താ ഏജൻസിയായ എഎൻഐയോട് മനോജ് തിവാരി പറഞ്ഞു.
Also Read: 12 പന്തിൽ 11 സിക്സ്; ഒരു ഓവറിൽ 40 റൺസ്; സൽമാൻ നിസാറിന്റെ തീപാറും ബാറ്റിങ്
"ധോണി ഈ റോൾ ഏറ്റെടുക്കുമോ ഇല്ലയോ എന്നതാണ് ആദ്യത്തെ കാര്യം. ധോണി വരുന്നത് കൊണ്ട് എത്രത്തോളം ഗുണമുണ്ടാവും എന്ന് എനിക്ക് പ്രവചിക്കാൻ സാധിക്കില്ല. ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലുമുള്ള ധോണിയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. പുതുതലമുറയിലെ ഇന്ത്യൻ കളിക്കാർ ധോണിയെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. ധോണിയും ഗംഭീറും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നതും ആകാംക്ഷ ഉണർത്തുന്ന കാര്യമാണ്," മനോജ് തീവാരി പറഞ്ഞു.
#WATCH | Kolkata | On BCCI reportedly offering mentor role to former Indian cricket team captain MS Dhoni ahead of T20 World Cup 2026, former Indian Cricketer & West Bengal Minister, Manoj Tiwary, says, "... Did he pick up the phone? Because it is difficult to reach him on the… pic.twitter.com/EvayGz8tUe
— ANI (@ANI) August 30, 2025
Also Read: ഹർദിക്ക് ധോണിയെ പോലെ; ഗില്ലിന് പകരം ഏകദിന ക്യാപ്റ്റനാക്കണം: സുരേഷ് റെയ്ന
2007ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ ചാംപ്യന്മാരാക്കിയ ധോണി 2011ലെ ഏകദിന ലോക കിരീടം ഇന്ത്യയുടെ കൈകളിലേക്ക് നൽകി. മാത്രമല്ല 2013ലെ ചാംപ്യൻസ് ട്രോഫിയും ധോണിക്ക് കീഴിൽ ഇന്ത്യ ജയിച്ചു. ഈ മൂന്ന് ഐസിസി കിരീടങ്ങളും ഇന്ത്യക്കായി നേടിത്തന്ന ഒരേയൊരു ക്യാപ്റ്റനാണ് ധോണി.
Also Read: 'വെറുപ്പുളവാക്കുന്നത്, മനുഷ്യത്വരഹിതം'; ആഞ്ഞടിച്ച് ശ്രീശാന്തിന്റെ ഭാര്യ
എന്നാൽ 2021ലെ ട്വന്റി20 ലോകകപ്പിൽ ധോണി ഇന്ത്യൻ ടീമിന്റെ മെന്ററായി ഒപ്പം പോയിരുന്നു. യുഎഇയിലും ഒമാനിലുമായിട്ടായിരുന്നു ടൂർണമെന്റ്. രവി ശാസ്ത്രിയായിരുന്നു മുഖ്യ പരിശീലകൻ. എന്നാൽ ധോണി മെന്ററായി എത്തിയിട്ടും ഇന്ത്യ സൂപ്പർ 12 കടക്കാതെ പുറത്തായി. ന്യൂസിലൻഡിനോടും പിന്നാലെ ചിരവൈരികളായ പാക്കിസ്ഥാനോടും തോറ്റ് ഇന്ത്യ നാണംകെടുകയായിരുന്നു.
Read More: ആരാണ് അകൃതി അഗർവാൾ; പൃഥ്വി ഷായ്ക്കൊപ്പമുള്ള നടിയെ തിരഞ്ഞ് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us