scorecardresearch

Sanju Samson: തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്

Sanju Samson Asia Cup: മധ്യഓവറുകളിൽ റാഷിദ് ഖാൻ ബോൾ ചെയ്യാൻ എത്തുമ്പോൾ റാഷിദിനെ നേരിടാൻ സഞ്ജുവിനേക്കാൾ മികച്ച മറ്റൊരു ബാറ്ററില്ല. ഐപിഎല്ലിലെ ടോപ് 10 സിക്സ് ഹിറ്റേഴ്സിൽ സഞ്ജു ഉണ്ട്

Sanju Samson Asia Cup: മധ്യഓവറുകളിൽ റാഷിദ് ഖാൻ ബോൾ ചെയ്യാൻ എത്തുമ്പോൾ റാഷിദിനെ നേരിടാൻ സഞ്ജുവിനേക്കാൾ മികച്ച മറ്റൊരു ബാറ്ററില്ല. ഐപിഎല്ലിലെ ടോപ് 10 സിക്സ് ഹിറ്റേഴ്സിൽ സഞ്ജു ഉണ്ട്

author-image
Sports Desk
New Update
Sanju Samson and Tilak Varma

Sanju Samson and Tilak Varma: (Source: Instagram)

Sanju Samson Asia Cup 2025:ഏഷ്യാ കപ്പിൽ മൂന്നാം സ്ഥാനത്ത് നിന്ന് തിലക് വർമയെ മാറ്റി നിർത്തി സൂര്യകുമാർ യാദവിന് അവസരം നൽകണം എന്ന് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. തിലക് വർമ ചെറുപ്പമാണെന്നും ഇനിയും അവസരത്തിനായി കാത്തിരിക്കാൻ സമയമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് മുഹമ്മദ് കൈഫിന്റെ വാക്കുകൾ. 

Advertisment

"ഐപിഎല്ലിലെ ടോപ് 10 സിക്സ് ഹിറ്റേഴ്സിൽ സഞ്ജു ഉണ്ട്. അതുകൊണ്ടാണ് മധ്യഓവറുകളിൽ റാഷിദ് ഖാൻ ബോൾ ചെയ്യാൻ എത്തുമ്പോൾ റാഷിദിനെ നേരിടാൻ സഞ്ജുവിനേക്കാൾ മികച്ച മറ്റൊരു ബാറ്ററില്ല. റാഷിദിനെതിരെ സഞ്ജുവിന് യഥേഷ്ടം സിക്സ് പറത്താനാവും," തന്റെ യുട്യൂബ് ചാനലിൽ മുഹമ്മദ് കൈഫ് പറഞ്ഞു.

Also Read: 'ആ പ്രശ്നം അനാവശ്യമായി വഷളാക്കുന്നതെന്തിന്?' ലളിത് മോദിക്കെതിരെ അശ്വിൻ

"ബാറ്റിങ് ഏറ്റവും ദുഷ്കരമായ ഇടമാണ് ദക്ഷിണാഫ്രിക്ക. ഓപ്പണറായി സഞ്ജു അവിടെ രണ്ട് സെഞ്ചുറി നേടി. പേസ്, സ്പിൻ ബോളേഴ്സിന് എതിരെ സഞ്ജു വളരെ നന്നായി കളിച്ചു. ഐപിഎല്ലിൽ ഓരോ വർഷവും സഞ്ജു 400-500 റൺസ് സ്കോർ ചെയ്യാറുണ്ട്."

Advertisment

Also Read: എനിക്ക് തെറ്റുപറ്റി; അതിൽ ലജ്ജിക്കുന്നു; ലളിത് മോദി സ്വാർഥനെന്ന് ഹർഭജൻ സിങ്

"ഏഷ്യാ കപ്പിൽ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ഇന്ത്യക്കായി ഓപ്പൺ ചെയ്യും. മൂന്നാം സ്ഥാനത്ത് തിലക് വർമയെ ആണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ തിലക് വർമ ചെറുപ്പമാണ്. തിലക് വർമയ്ക്ക് അവസരത്തിനായി ഇനിയും കാത്തിരിക്കാൻ സമയമുണ്ട്. സഞ്ജു പരിചയസമ്പത്തുള്ള ബാറ്ററാണ്. മൂന്നാം സ്ഥാനത്ത് സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകി പാകപ്പെടുത്തിയെടുക്കുക. ആറ് മാസം ആണ് ഇനി ലോകകപ്പിനായുള്ളത്. സഞ്ജു പ്ലേയിങ് ഇലവനിൽ സ്ഥാനം അർഹിക്കുന്നുണ്ട്," മുഹമ്മദ് കൈഫ് പറഞ്ഞു.

Also Read: പാലിൽ നിന്ന് ഈച്ചയെ എടുത്ത് കളയുന്നത് പോലെ; സഞ്ജുവിന് പാര; പന്തിനായി വാദിച്ച് മുൻ താരം

ഏഷ്യാ കപ്പിൽ സഞ്ജു സാംസണിന് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കില്ല എന്ന വിലയിരുത്തലുകൾ ഉയർന്ന് നിൽക്കെയാണ് മുഹമ്മദ് കൈഫിന്റെ വാക്കുകൾ. ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതോടെ എല്ലാ മത്സരലും കളിക്കും എന്ന് ഉറപ്പാണ്. ഓപ്പണിങ് സ്പോട്ട് മാറ്റി നിർത്തിയാൽ പിന്നെ സഞ്ജുവിന് ഇഷ്ടപ്പെട്ട പൊസിഷൻ വൺഡൗൺ ആണ്. എന്നാൽ മൂന്നാമത് മിന്നി തിളങ്ങിയ തിലക് വർമയെ മാറ്റി നിർത്താൻ ടീം മാനേജ്മെന്റ് തയ്യാറാവുമോ എന്നറിയണം.

Read More: Sanju Samson: ആ 9 സിക്സുകൾ ഗംഭീറിനുള്ള സന്ദേശമാണ്; വിയർപ്പൊഴുക്കി സഞ്ജു

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: