/indian-express-malayalam/media/media_files/2025/09/05/sanju-samson-ipl-transfer-rumors-2025-09-05-13-12-30.jpg)
Source: Instagram
Sanju Samson IPL Trade Rumors: എന്ത് സംഭവിച്ചാലും ഫ്രാഞ്ചൈസി വിടാൻ അനുവദിക്കണം എന്ന ആവശ്യം വീണ്ടും സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന് മുൻപിൽ വെച്ചതായാണ് റിപ്പോർട്ടുകൾ. രാഹുൽ ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും നിലപാട് മയപ്പെടുത്താൻ സഞ്ജു തയ്യാറല്ല എന്നാണ് ക്രിക്ഇൻഫോയുടെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോലെ വലിയ ഫ്രാഞ്ചൈസികളാണ് സഞ്ജു ലക്ഷ്യം വയ്ക്കുന്നത് എന്ന വിലയിരുത്തലുകൾ ശക്തമാണ്.
ഇഎസ്പിഎൻക്രിക്ഇൻഫോയിലെ ചർച്ചക്കിടയിൽ പാനലിസ്റ്റ് സഞ്ജു മുംബൈയെ പോലുള്ള ഫ്രാഞ്ചൈസികൾക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരുന്നു. നിലവിൽ 30 വയസായ സഞ്ജു തന്റെ കരിയറിലെ പ്രൈം ഫോമിലാണ്. നിലവിൽ രാജസ്ഥാൻ റോയൽസിൽ ഏറ്റവും ആരാധക പിന്തുണയുള്ള താരം ഏതെന്ന് നോക്കിയാൽ അത് സഞ്ജുവാണ്. എന്നാൽ സഞ്ജു വമ്പൻ ഇന്ത്യൻ കളിക്കാർ ഉൾപ്പെട്ട ഫ്രാഞ്ചൈസിക്കൊപ്പം കളിക്കാനാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന.
Also Read: 'ആ പ്രശ്നം അനാവശ്യമായി വഷളാക്കുന്നതെന്തിന്?' ലളിത് മോദിക്കെതിരെ അശ്വിൻ
അങ്ങനെയെങ്കിൽ സഞ്ജുവിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കാൻ ശ്രമിക്കുമോ എന്ന ചർച്ച റെഡ്ഡിറ്റിൽ ആരാധകർ തുടങ്ങി കഴിഞ്ഞു. രോഹിത് ശർമയുടെ പകരക്കാരൻ, ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നിലകളിൽ സഞ്ജുവിനെ മുംബൈ പരിഗണിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല രോഹിത് ശർമ ഐപിഎൽ മതിയാക്കുന്നതിന് മുൻപ് രോഹിത്-സഞ്ജു എന്ന ഓപ്പണിങ് കൂട്ടുകെട്ട് വരുന്ന എന്ന സാധ്യതയും മുംബൈ ഇന്ത്യൻസ് ആരാധകരെ ത്രില്ലടിപ്പിക്കുന്നതാണ്. മാത്രമല്ല സഞ്ജുവിന്റെ ആരാധക പിന്തുണ മുംബൈ ഇന്ത്യൻസിന് ഗുണം ചെയ്യുകയേ ഉള്ളു. സഞ്ജുവിന്റെ സ്റ്റാർ വാല്യു മുംബൈയിൽ എത്തുന്നതോടെ കൂടുകയും ചെയ്യും.
Also Read: എനിക്ക് തെറ്റുപറ്റി; അതിൽ ലജ്ജിക്കുന്നു; ലളിത് മോദി സ്വാർഥനെന്ന് ഹർഭജൻ സിങ്
ട്രേഡ് വിൻഡോയിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. നിലവിൽ 18 കോടി രൂപയാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിലെ പ്രതിഫലം. സഞ്ജുവിനെ ട്രേഡ് വിൻഡോയിലൂടെ കൈമാറണം എങ്കിൽ രവീന്ദ്ര ജഡേജ, ഋതുരാജ് ഗയ്ക്വാദ് എന്നിവരെ നൽകണം എന്ന ആവശ്യം രാജസ്ഥാൻ മുൻപോട്ട് വെച്ചതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.
ട്രേഡ് വിൻഡോയിലൂടെ തങ്ങളുടെ പ്രധാന കളിക്കാരെ കൈമാറുന്ന പതിവ് ചെന്നൈക്കില്ല. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സഞ്ജുവിന് വേണ്ടി ശ്രമിച്ചിരുന്നു. രഹാനെയെ മാറ്റി ക്യാപ്റ്റനാക്കാൻ സഞ്ജുവിനെ സ്വന്തമാക്കുന്നതിലൂടെ കൊൽക്കത്തയ്ക്കാവും. എന്നാൽ രാജസ്ഥാനെ തൃപ്തിപ്പെടുത്തുന്ന ട്രേഡ് ഓഫർ അല്ല സഞ്ജുവിന് പകരം കൊൽക്കത്ത വെച്ചത് എന്നാണ് സൂചന.
Also Read: Sanju Samson: തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്
മുംബൈ ഇന്ത്യൻസ് സഞ്ജുവിനെ ട്രേഡ് വിൻഡോയിലൂടെ സ്വന്തമാക്കാൻ ശ്രമിക്കുമോ എന്നത് ആരാധകർക്ക് ഏറെ ആകാംക്ഷ ഉണർത്തുന്ന കാര്യമാണ്. ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവിനുമെല്ലാം ഒപ്പം സഞ്ജു ചേരുന്നു എന്നത് മുംബൈ ഇന്ത്യൻസ് ആരാധകരെ സന്തോഷിപ്പിക്കുന്നു. സഞ്ജു സാംസണിനെ സ്വന്തമാക്കാൻ താത്പര്യമുള്ള ഫ്രാഞ്ചൈസികൾക്ക് മുൻപിൽ വാതിൽ തുറന്ന് രാജസ്ഥാൻ റോയൽസ് സംസാരിച്ചിരുന്നു.
എന്നാൽ ട്രേഡ് വിൻഡോയിലൂടെ സഞ്ജുവിന്റെ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യത വിരളമാവുകയാണ്. അടുത്ത സീസണിന് മുൻപായുള്ള മിനി താര ലേലത്തിലേക്ക് സഞ്ജുവിന്റെ പേര് എത്തിയാണ് ഒരുപക്ഷേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില സഞ്ജു തന്റെ പേരിലാക്കിയേക്കും.
Read More: Sanju Samson: ആ 9 സിക്സുകൾ ഗംഭീറിനുള്ള സന്ദേശമാണ്; വിയർപ്പൊഴുക്കി സഞ്ജു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.