scorecardresearch

ആരോഗ്യപ്രശ്നങ്ങൾ വകവെക്കാതെ ഫൈനൽ ആസ്വദിച്ച് ഷാരൂഖ്; ആദ്യമായി കളി കാണാനെത്തി ഗൗരിയും

കുടുംബ സമേതമാണ് താരം ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിന്റെ വിഐപി പവലിയനിലെത്തിയത്. ഗൗരി ഖാനും സുഹാനയും അബ്രാമും ഉൾപ്പെടെ ചെന്നൈയിൽ എത്തിയിരുന്നു

കുടുംബ സമേതമാണ് താരം ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിന്റെ വിഐപി പവലിയനിലെത്തിയത്. ഗൗരി ഖാനും സുഹാനയും അബ്രാമും ഉൾപ്പെടെ ചെന്നൈയിൽ എത്തിയിരുന്നു

author-image
Sports Desk
New Update
 Shah Rukh Khan | wearing mask

പതിവ് പോലെ അത്ര ഊർജ്ജ്വസ്വലനായിരുന്നില്ല ഷാരൂഖ് ഖാൻ (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും ഐപിഎൽ ഫൈനൽ കാണാൻ ചെന്നൈയിലെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാൻ. കുടുംബ സമേതമാണ് താരം ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിന്റെ വിഐപി പവലിയനിലെത്തിയത്. ഗൗരി ഖാനും സുഹാനയും അബ്രാമും ഉൾപ്പെടെ ചെന്നൈയിൽ എത്തിയിരുന്നു.

Advertisment

പതിവ് പോലെ അത്ര ഊർജ്ജ്വസ്വലനായിരുന്നില്ല ഷാരൂഖ് ഖാൻ. എൻ 95 മാസ്ക്ക് ധരിച്ചാണ് താരം ഗ്യാലറിയിൽ ഇരുന്നത്. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ആദ്യ ക്വാളിഫയർ മത്സര ശേഷം സൂര്യാഘാതത്തെ തുടർന്ന് ഷാരൂഖിനെ രണ്ട് ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം ആശുപത്രി വിട്ടത്.

ശരീരത്തിലെ ജലാംശം കുറവായതിനെ തുടർന്നാണ് താരത്തിന് ക്ഷീണം അനുഭവപ്പെട്ടത്. 58കാരാനായ ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കെകെആർ ഇത് മൂന്നാം തവണയാണ് ഐപിഎല്‍ കിരീടം നേടുന്നത്. ഗൗതം ഗംഭീറിനെ തിരികെ കോച്ചായി കൊണ്ടുവന്നത് ടീമിന് പുതിയ ആവേശം പകർന്നിരുന്നു. ഗംഭീർ ഇതിന് ശേഷം ഇന്ത്യൻ കോച്ചായി സ്ഥാനമേൽക്കുമെന്നും സൂചനയുണ്ട്.

Advertisment

അതേസമയം, അടുത്ത 10 വർഷത്തേക്ക് കെകെആറിന്റെ പരിശീലകനാകണമെന്ന് അഭ്യർത്ഥിച്ച് ഗംഭീറിന് ഷാരൂഖ് ബ്ലാങ്ക് ചെക്ക് നൽകിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇഷ്ടമുള്ള ശമ്പളം എഴുതിയെടുക്കാമെന്നാണ് ഷാരൂഖ് വാഗ്ദാനം നൽകിയത്.

മാസ്ക്ക് ധരിച്ച് ടീമിനെ അഭിനന്ദിക്കുന്ന ഷാരൂഖിന്റ നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പർപ്പിൾ ബ്ലൂ നിറത്തിലുള്ള ടീ ഷർട്ടും കറുത്ത കണ്ണടയും ധരിച്ചാണ് ഷാരൂഖ് കളി കാണാനെത്തിയത്. നീണ്ട മുടി പിന്നിൽ പോണി ടെയ്ലായി കെട്ടിവച്ചിരുന്നു.

Read More Sports News Here

IPL 2024 Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: