scorecardresearch

ഷാരൂഖിനെ നിയന്ത്രിച്ച് ഗൗരി ഖാൻ; അനുസരണയുള്ള ഭർത്താവായി കിങ് ഖാൻ, വീഡിയോ

ടീം ജയിച്ചതിന് പിന്നാലെ അതുവരെ മാസ്ക് ധരിച്ചിരുന്ന ഷാരൂഖ് അതെല്ലാം ഊരിയാണ് ചെപ്പോക്കിലെ മൈതാന മധ്യത്തിലേക്കിറങ്ങിയത്. കാണികളെ അഭിവാദ്യം ചെയ്തും പിന്തുണയ്ക്ക് നന്ദിയറിയിച്ചും മൈതാനം മൊത്തം ചുറ്റിക്കറങ്ങി നടന്നു

ടീം ജയിച്ചതിന് പിന്നാലെ അതുവരെ മാസ്ക് ധരിച്ചിരുന്ന ഷാരൂഖ് അതെല്ലാം ഊരിയാണ് ചെപ്പോക്കിലെ മൈതാന മധ്യത്തിലേക്കിറങ്ങിയത്. കാണികളെ അഭിവാദ്യം ചെയ്തും പിന്തുണയ്ക്ക് നന്ദിയറിയിച്ചും മൈതാനം മൊത്തം ചുറ്റിക്കറങ്ങി നടന്നു

author-image
Sports Desk
New Update
Shah Rukh Khan | Gauri Khan

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17ാം പതിപ്പിൽ ചാമ്പ്യന്മാരായ കൊൽക്കത്തയ്ക്ക് ട്രോഫി സമ്മാനിക്കുന്ന ചടങ്ങിനിടയിലാണ് ഗൗരി ഖാൻ ഷാരൂഖിന്റെ അടുത്തെത്തി ആരോഗ്യപ്രശ്നങ്ങൾ ഓർമ്മിപ്പിച്ചത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

കൊൽക്കത്തയുടെ കിരീട ധാരണവേളയിൽ സർവ്വം മറന്ന് ആഘോഷിക്കുന്ന കിങ് ഖാൻ ഷാരൂഖ് ഖാനെ നിയന്ത്രിക്കാൻ ഗ്രൗണ്ടിലിറങ്ങി ഭാര്യ ഗൗരി ഖാൻ. ടീം ജയിച്ചതിന് പിന്നാലെ അതുവരെ മാസ്ക് ധരിച്ചിരുന്ന ഷാരൂഖ് അതെല്ലാം ഊരിയാണ് ചെപ്പോക്കിലെ മൈതാന മധ്യത്തിലേക്കിറങ്ങിയത്. ടീമംഗങ്ങളെ ഓരോരുത്തരെയായി അഭിനന്ദിച്ച ഷാരൂഖ് പിന്നീട് കാണികളെ അഭിവാദ്യം ചെയ്തും പിന്തുണയ്ക്ക് നന്ദിയറിയിച്ചും മൈതാനം മൊത്തം ചുറ്റിക്കറങ്ങി നടന്നു.

Advertisment

കഴിഞ്ഞ ദിവസം ശരീരത്തിലെ ജലാംശം നഷ്ടമായതിനെ തുടർന്ന് താരത്തെ ദിവസങ്ങളോളം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഷാരൂഖ് ആശുപത്രി വിട്ടത്. ഇതിന് ശേഷം കുടുംബ സമേതം ഫൈനൽ മത്സരം കാണാൻ അദ്ദേഹം ചെന്നൈയിലെത്തി. ഷാരൂഖിനെ സാക്ഷിയാക്കി ടീമംഗങ്ങൾ കപ്പുയർത്തുന്നതാണ് കാണാനായത്.

Advertisment

ഐപിഎല്‍ ചരിത്രത്തിലെ മൂന്നാം കിരീടമാണ് ഷാരൂഖിന്റെ ടീമിനെ തേടിയെത്തുന്നത്. മുമ്പ് 2012ലും 2014ലും കൊൽക്കത്ത കിരീടം നേടിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17ാം പതിപ്പിൽ ചാമ്പ്യന്മാരായ കൊൽക്കത്തയ്ക്ക് ട്രോഫി സമ്മാനിക്കുന്ന ചടങ്ങിനിടയിലാണ് ഗൗരി ഖാൻ ഷാരൂഖിന്റെ അടുത്തെത്തി ആരോഗ്യപ്രശ്നങ്ങൾ ഓർമ്മിപ്പിച്ചത്.

ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയിൽ ക്ഷീണിതനായാണ് താരം കാണപ്പെട്ടത്. ഗൗരി ഷാരൂഖിനെ കൊണ്ട് തന്നെ മാസ്ക് ധരിപ്പിക്കുന്നതും ആരോഗ്യത്തെ കുറിച്ച് ആരായുന്നതും വീഡിയോകളിൽ കാണാമായിരുന്നു.

ഫൈനലിൽ കൊൽക്കത്ത എട്ട് വിക്കറ്റിനാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചത്. കളിയുടെ സമസ്ത മേഖലകളിലും സമ്പൂർണ്ണാധിപത്യം പുലർത്തിയാണ് കെകെആർ കപ്പടിച്ചത്.

Read More Sports News Here

Kolkata Knight Riders Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: