scorecardresearch

'അതുകണ്ടാൽ അത്രമേൽ ദുഃഖം നമുക്കുണ്ടാകും'; പന്തിന്റെ കാറപകടം ഓർത്തെടുത്ത് ഷാരൂഖ് ഖാൻ, വീഡിയോ

ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് ഉണ്ടായ ഞെട്ടിക്കുന്ന അപകടത്തിന്റെ ദിവസങ്ങൾ ഓർത്തെടുക്കുന്ന ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് ഉണ്ടായ ഞെട്ടിക്കുന്ന അപകടത്തിന്റെ ദിവസങ്ങൾ ഓർത്തെടുക്കുന്ന ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

author-image
Sports Desk
New Update
Shah Rukh Khan | Rishabh Pant | accident.

Photo by Tamal Das / Sportzpics for IPL

കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്രിക്കറ്റ് ലോകത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് റിഷഭ് പന്ത്. ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് ഉണ്ടായ ഞെട്ടിക്കുന്ന അപകടത്തിന്റെ ദിവസങ്ങൾ ഓർത്തെടുക്കുന്ന ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അതൊരു പേടിപ്പെടുത്തുന്ന രംഗമായിരുന്നു എന്നാണ് ഷാരൂഖിന്റെ വാക്കുകൾ.

Advertisment

"ഞാൻ ആ വീഡിയോ കണ്ടിട്ടുണ്ട്. ആ അപകടത്തിന്റെ ഫലം എന്താകുമെന്ന് ആർക്കും പറയാൻ കഴിയില്ല. അതുകണ്ടാൽ അത്രമേൽ ദുഃഖം നമുക്കുണ്ടാകും. കാരണം റിഷഭ് പന്തിനെപ്പോലുള്ള താരങ്ങൾ തനിക്ക് സ്വന്തം മക്കളെ പോലെയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒരുപാട് യുവതാരങ്ങളുണ്ട്. അവർക്ക് പരിക്കേൽക്കരുതെന്ന് താൻ ആ​ഗ്രഹിക്കുന്നുണ്ട്," ഷാരൂഖ് ഖാൻ പറ‍ഞ്ഞു.

Advertisment

"റിഷഭ് പന്ത് ഒരു കായിക താരം കൂടിയാണ്. അയാൾക്ക് അപകടം ഉണ്ടാകുമ്പോൾ ഇരട്ടി വേദനയുണ്ടാകുന്നു. പന്തിന് എല്ലാ ആശംസകളും നേരുന്നു. അയാളെ കാണുമ്പോൾ ആ അപകടം എന്റെ ഓർമ്മയിലേക്ക് വരും. അത് ഏറെ വേദനിപ്പിക്കുന്നതാണ്. പന്തിന് സുഖമെന്ന് വിശ്വസിക്കുന്നു. ഇത്ര മികച്ച ഒരു തിരിച്ചുവരവ് നടത്തിയ താരത്തെ ഓർത്ത് ഏറെ സന്തോഷവാനാണ്," ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.

Read More

Rishabh Pant Accident Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: